Sunday, January 10, 2010

താലിബാനും സ്ത്രീകളും


അഫ്ഘാനിസ്ഥാനിലെ താലിബാന്റെ നീതിബോധത്തിലെ മാതൃകാസ്ത്രീകൾ.


താലിബാൻ അധികാരത്തിൽ വന്നാൽ അഫ്ഘാനിസ്ഥാനിലെ തെരുവുകളിൽ ഇത്തരം ചാക്കുകെട്ടുകൾക്കു് മാത്രമേ നടക്കാൻ അനുവാദമുണ്ടാവൂ. അതു് താലിബാന്റെ കൽപന മാത്രമല്ല, അല്ലാഹുവിന്റെ ഇഷ്ടവുമാണു്. നിങ്ങൾക്കു് എന്തു് തോന്നുന്നു? എല്ലാ രാജ്യങ്ങളിലും താലിബാന്റെ ഭരണവും ദൈവത്തിന്റെ ഇഷ്ടവും നടപ്പിൽ വരേണ്ടതല്ലേ? സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉപ്പിലിട്ടുണക്കി ചാക്കിൽ പൊതിഞ്ഞു് സംരക്ഷിക്കാനുള്ള ബാദ്ധ്യത മനുഷ്യരാശിക്കുണ്ടെന്നാണെന്റെ പക്ഷം. പ്രത്യേകിച്ചും, ലോകാരംഭം മുതൽ വിശ്വാസത്തിന്റെ സംരക്ഷകർ എന്നഭിമാനിക്കുന്ന സ്ത്രീകൾ താലിബാന്റെ ദൈവരാജ്യം വരാനായി മുട്ടിപ്പായി പ്രാർത്ഥിക്കണം. ഒത്തുപിടിച്ചാൽ മത്തുപിടിക്കും എന്നോ മറ്റോ അല്ലേ?

സ്ത്രീ എന്നാൽ എന്തെന്നു് താലിബാനു് അല്ലാഹു വ്യക്തമായി വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ടു്: പുരുഷനു് വേണ്ടപ്പോഴെല്ലാം മന്ദഹാസത്തോടെ പൂമുഖവാതിൽ മലർക്കെ തുറന്നു് വിധേയയാവാൻ കടപ്പെട്ട ലൈംഗികയന്ത്രം, കൺവെയർ ബെൽറ്റിൽ നിന്നെന്നപോലെ തുരുതുരാ മക്കളെ പ്രസവിക്കേണ്ട പ്രസവയന്ത്രം, ബേബിസിറ്റർ യന്ത്രം, തൂപ്പുകാരി യന്ത്രം, പാചകക്കാരി യന്ത്രം, സ്വന്തം ശരീരത്തിന്റെ 'സ്വയംഭരണാവകാശത്തിൽ' അഭിമാനിക്കുന്നതിനു് പകരം ആരെയോ പേടിച്ചു് പർദ്ദച്ചാക്കിൽ സ്വയം മൂടിക്കെട്ടാൻ വിധിക്കപ്പെട്ട അഭിശപ്ത ജന്മങ്ങൾ! ഏറിയാൽ എഴുപതോ എൺപതോ വർഷങ്ങൾ മാത്രം ജീവിക്കാൻ കഴിയുന്നതിനിടയിൽ തന്നെപ്പറ്റിയോ, ഈ ലോകത്തെപ്പറ്റിയോ അറിയാനോ ജീവിതം ബോധപൂർവ്വം ആസ്വദിക്കാനോ, അതിനുവേണ്ട വിദ്യാഭ്യാസം നേടാനോ അവകാശമില്ലാത്ത, യാതൊരുവിധത്തിലുമുള്ള സ്വയംനിർണ്ണയാവകാശവുമില്ലാത്ത കുറേ മനുഷ്യജന്മങ്ങൾ! ചുരുക്കത്തിൽ, പുരുഷനു് യഥേഷ്ടം പന്തുപോലെ തട്ടിക്കളിക്കാനായി അല്ലാഹു ഉണ്ടാക്കിവിട്ടിരിക്കുന്ന കുറേ റബ്ബർ പാവകൾ! പുരുഷന്റെ ഒരു ഉപഭോഗവസ്തു. അതായിരിക്കണം താലിബാന്റെ അഭിപ്രായത്തിൽ സ്ത്രീകൾ! അങ്ങനെ അല്ലെന്നു് പറയാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ അവരെ പരസ്യമായി തലവെട്ടിയോ കല്ലെറിഞ്ഞോ കൊല്ലാൻ താലിബാനു് ദൈവം വെളിപാടിലൂടെ അധികാരം നൽകിയിട്ടുണ്ടു്. അതാണു് താലിബാന്റെ ഭാഷയിൽ സമാധാനം.

സൃഷ്ടിച്ചപ്പോഴേ എന്തുകൊണ്ടു് അല്ലാഹു സ്ത്രീകളെ പർദ്ദയിൽ പൊതിഞ്ഞില്ല എന്നെനിക്കറിയില്ല. അല്ലാഹുവിന്റെ കൈവശം പർദ്ദ തയ്ക്കാൻ പറ്റിയ ചാക്കുതുണി ഇല്ലായിരുന്നിരിക്കാം. നിരപരാധികളായ മനുഷ്യരെ ബോംബിനു് ഇരയാക്കി നരകത്തിലേക്കയക്കുന്ന 'രക്തസാക്ഷികൾ' കാമവെറിപൂണ്ടു് സ്വർഗ്ഗത്തിൽ എത്തുന്നതും നോക്കി 'തുണിയും കോണകവും' ഇല്ലാതെ കാത്തിരിക്കുന്ന നിത്യകന്യകകൾ മാത്രമല്ലേയുള്ളു സ്വർഗ്ഗത്തിൽ! രാവിലെ മുതൽ വൈകിട്ടു് വരെയും വൈകിട്ടു് മുതൽ രാവിലെ വരെയും നിർത്താതെ തീറ്റയും കുടിയും ലിംഗം കൊണ്ടുള്ള റെസിപ്രൊക്കേഷനുമല്ലാതെ കാര്യമായ മറ്റു് കാര്യപരിപാടികളൊന്നുമില്ലാതെ വിശ്വാസികൾ മരണാനന്തരം 'ജീവിതം' ആസ്വദിക്കുന്ന പറുദീസയെ ആണല്ലോ നമ്മൾ സ്വർഗ്ഗം എന്നു് വിളിക്കുന്നതു്. മറ്റുവിധത്തിൽ പറഞ്ഞാൽ, ഭൂമിയിൽ വച്ചു് ചെയ്താൽ പാപവും പൈശാചികവും ആവുമായിരുന്ന കാര്യങ്ങൾ ദൈവത്തിന്റെ തിരുമുറ്റത്തു്, ദൈവത്തിന്റെ മൂക്കിനു് കീഴെ ലജ്ജയുടെ ഒരു നുറുങ്ങുപോലും ആവശ്യമില്ലാതെ ആടിത്തിമിർക്കുന്നതിനാണു് വിശ്വാസി ഭൂമിയിൽ വച്ചുതന്നെ ടിക്കറ്റുവാങ്ങുന്നതു്. "തൂറാത്തവൻ തൂറിയപ്പോൾ തീട്ടം കൊണ്ടു് ആറാട്ടു്" എന്നപോലെ വെറിപൂണ്ട അത്തരം അരങ്ങേറ്റങ്ങൾക്കിടയിൽ പർദ്ദയും തുണിയുമൊക്കെ തടസ്സമേ ആവൂ.

ഓ! ഞാൻ മറന്നു! ചില കാര്യങ്ങൾ മനുഷ്യരെ 'നയിക്കുന്നവർ' റ്റബൂ ആക്കിയിട്ടുണ്ടു്. അവ പറയാൻ മനുഷ്യർക്കു് അവകാശമില്ല. "ഞങ്ങൾ ഇവിടെ എങ്ങനെയോ എത്തിച്ചേർന്നു. ഇവിടത്തെ ഇരുപ്പു് സുഖകരമാണു്. ഞങ്ങൾക്കു് എന്നാളും ഇവിടെത്തന്നെ ഇരിക്കണം. അതു് സാദ്ധ്യമാവാൻ താഴെനിന്നു് ആർപ്പു് വിളിക്കുന്ന മനുഷ്യർ ചില കാര്യങ്ങൾ ഒരിക്കലും അറിയാതിരിക്കണം, പറയാതിരിക്കണം". മേൽത്തട്ടിന്റെ ഈ ലക്ഷ്യം നേടുന്നതിനാണു് റ്റബൂകൾ സൃഷ്ടിക്കപ്പെടുന്നതു്. അർഹതയില്ലാത്ത അധികാരശക്തി മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനായി ഊതി ഉയർത്തുന്ന മിസ്റ്റിഫിക്കേഷന്റെ പുകമറ നീങ്ങിയാൽ ദൈവികതയുടെ ഒരുപാടു് ചില്ലുകൊട്ടാരങ്ങൾ തകർന്നു് വീഴും. അവിടങ്ങളിലെ സിംഹാസനങ്ങളിലും ഭദ്രാസനങ്ങളിലും ആസനസ്ഥരായവരുടെ ആസനങ്ങളിൽ ആയിരം മൊട്ടുസൂചികൾ തറച്ചുകയറുന്ന പോലുള്ള ഒരനുഭവമായിരിക്കും ഡീമിസ്റ്റിഫിക്കേഷൻ വഴി സംഭവിക്കുന്നതു്. സഹസ്രാബ്ദങ്ങളായി മതങ്ങളുടെ പുകമറയിലൂടെ മാത്രം കാര്യങ്ങൾ കണ്ടു് ശീലിച്ചവർക്കു് സ്വതന്ത്രചിന്തയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം അസഹ്യമായിരിക്കും. അവർക്കു് സ്വാഭാവികമായും പഴയ അന്ധകാരം തന്നെയാവും ആകർഷണീയം. പക്ഷേ, മുന്നോട്ടു് പോകാൻ ആഗ്രഹിക്കുന്നവർക്കു് എല്ലാത്തരം പുകമറകളെയും നശിപ്പിച്ചുകൊണ്ടല്ലാതെ യാത്ര സാദ്ധ്യമാവില്ല.


സ്കൂളിൽ പോയതിന്റെ പേരിൽ അല്ലാഹുവിന്റെ ആരാച്ചാരന്മാർ ആസിഡ്‌ കോരിയൊഴിച്ചു് പൊള്ളിച്ച ഒരു പെൺകുട്ടിയുടെ മുഖം.

18 comments:

chithrakaran:ചിത്രകാരന്‍ January 11, 2010 at 9:52 AM  

ആ പര്‍ദ്ദച്ചാക്കിനകത്തു കയറിയിരിക്കുന്ന ജന്തുക്കളെ മനുഷ്യരാണെന്നുപോലും തിരിച്ചറിയാത്ത
അപരിഷ്കൃതത്വത്തെയാണ് നാം പരിപാവന മതമായി തീറ്റിപ്പോറ്റുന്നതെന്ന് എന്നാണ് നമ്മുടെ ജനം കണ്ണുതുറന്ന് കാണുക... പടച്ചോനെ !!!

താലിബാന്‍ അടിമത്വത്തില്‍ പര്‍ദ്ദച്ചാക്കിനകത്തുകിടക്കുന്ന സ്ത്രീകളുടെ ചിത്രം
ഹൃദയഭേദകം തന്നെ.
ഈ പോസ്റ്റിനു നന്ദി.
ചിത്രകാരന്റെ ഒരു പോസ്റ്റ്: അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !!

സി.കെ.ബാബു January 11, 2010 at 12:47 PM  

താലിബാന്‍ പരസ്യങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല. മതഭ്രാന്തന്മാരുമായി categorically ചർച്ചകളുമില്ല. അത്തരക്കാർ അവരുടെ വഴിയേ പോവുക. ഒരു പ്രയോജനവുമില്ലാതെ ചിലവഴിക്കാനുള്ളതല്ല എന്റെ സമയം.

- സാഗര്‍ : Sagar - January 11, 2010 at 4:19 PM  

പട്ടി തിന്നുകയുമില്ല പശുവിനെ തീറ്റുകയുമില്ല എന്ന് പറയുന്ന പോലെയാ...അവന്മാര്‍ പഠിക്കുകയുമില്ല പഠിക്കാന്‍ സമ്മതിക്കുകയുമില്ല... ഇവനൊക്കെ വേണ്ടി സിന്ദാബാദ് വിളിക്കുന്ന ചെറ്റകളില്‍ ചിലരാണ്‌ മനുഷ്യാവകാശം പ്രസംഗിക്കാനിറങ്ങിയിരിക്കുന്നത്..

അനിൽ@ബ്ലൊഗ് January 11, 2010 at 4:50 PM  

ഹ ഹ ഹ !!
ബാബുമാഷെ, ഈ പര്‍ദ്ദ പ്രേതം കണക്കെ ബ്ലോഗില്‍ ചുറ്റിത്തിരിയുകയാണോ?
പര്‍ദ്ധ ധരിച്ച് വോളിബോള്‍ കളിക്കുന്ന സുന്ദരികളെ ഒന്നും ഇങ്ങള് കണ്ടിട്ടില്ലേന്ന്?

സി.കെ.ബാബു January 11, 2010 at 8:17 PM  

ദൈവത്തെ ഞാൻ അവഗണിക്കുന്നു. പിന്നെയാണു് മാ ഫക്കറുടെ ഒരു പോസ്റ്റ്‌!

ബിജു ചന്ദ്രന്‍ January 12, 2010 at 9:49 AM  

ഇവരൊക്കെ ഇസ്ലാമിന്റെ ഇരകളോ താലിബാന്റെ ഇരകളോ?
താലിബാന്‍ എന്ന സംഘടനയ്ക്ക് പ്രത്യയശാസ്ത്ര പിന്തുണ ഖുറാന്‍ എന്ന ഗ്രന്ഥത്തില്‍ നിന്നായത്‌ കൊണ്ട്, മുഖ്യ പ്രതി ഇസ്ലാം തന്നെ.-അപ്രിയസത്യം.

സി.കെ.ബാബു January 12, 2010 at 12:28 PM  

കമന്റുകൾക്കു് പൊതുവായ മറുപടി:

പോസ്റ്റ്‌ കാണുകയും വായിക്കുകയും അതിലൂടെ വ്യക്തമാക്കാൻ ഉദ്ദേശിച്ച ആശയം മനസ്സിലാക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. താലിബാൻ എന്ന ഒരു കാട്ടാളവൃന്ദം ഒരു സമൂഹത്തിലെ അവശവിഭാഗത്തോടു് കാണിക്കുന്ന അനീതിയും ക്രൂരതയുമാണു് ഇവിടെ വിഷയം. അതു് തെറ്റോ ശരിയോ എന്നു് തെളിച്ചു് പറയാൻ മതവും വേണ്ട, ദൈവവും വേണ്ട. മനുഷ്യത്വം മാത്രം മതി. അതിലേക്കു് ഇസ്ലാമിനെ വലിച്ചിഴക്കുന്നവർ തന്നെയാണു് അതിന്റെ ഉത്തരവാദിത്തം ഇസ്ലാമിന്റെ തലയിൽ വച്ചുകെട്ടുന്നതു്. അവരെ സംബന്ധിച്ചു് ഇസ്ലാം ഒരു പരിഹാരമല്ല, പ്രശ്നമാണു്. അതു് അവർ സ്വയം പരിഹരിക്കേണ്ട കാര്യമാണു്.

പ്രതീക്ഷിച്ചപോലെ, ബ്ലോഗിലെ ഇസ്ലാം പ്രതിനിധികളിൽ നിന്നും താലിബാനെ വച്ചു് ഇസ്ലാമിനെ അളക്കരുതു് എന്ന രീതിയിലുള്ള പ്രതികരണങ്ങൾ വന്നു. അത്തരം ചർച്ചകളിൽ പങ്കെടുക്കാൻ എനിക്കു് താത്പര്യമോ സമയമോ ഇല്ലെന്നു് വ്യക്തമായി പറഞ്ഞാലും അതു് മനസ്സിലാക്കാൻ കഴിയാത്തവരുടെ കമന്റുകൾക്കു് എന്റെ ബ്ലോഗ്‌ ഒരു പരസ്യപ്പലകയാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മതം ഭ്രാന്തായി മാറിയവരുമായി ഒരു ചർച്ചക്കു് ഞാൻ തയ്യാറാവാത്തതു് മറുപടി ഇല്ലാത്തതുകൊണ്ടോ, അസഹിഷ്ണുതകൊണ്ടോ അല്ല, എന്റെ വിലപ്പെട്ട സമയം ഇത്തരക്കാരുമായി ചർച്ച ചെയ്തു് നഷ്ടപ്പെടുത്തരുതെന്നു് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കിയതുകൊണ്ടാണു്. ഒരു പ്രയോജനവുമില്ലാതെ നൂറുകണക്കിനു് കമന്റുകൾ എഴുതി സമയം നഷ്ടപ്പെടുത്തിയവരിൽ പെട്ടെന്നു് ഓർമ്മവരുന്ന മൂന്നു് വ്യക്തികൾ ജബ്ബാർ മാഷും, സൂരജും, കാളിദാസനുമണു്. 'വിശ്വാസിയുടെ പോക്കറ്റിലെ ദൈവം' എന്ന എന്റെ ഒരു പോസ്റ്റിലൂടെ ഞാനും കുറെ ഏറെ സമയം നഷ്ടപ്പെടുത്തുകയുണ്ടായി. പറയുന്ന വിഷയം പറഞ്ഞു് തീർക്കാൻ അനുവദിക്കാനുള്ള ക്ഷമയോ, പറയുന്ന വിഷയത്തിനുള്ളിൽ ഒതുങ്ങി ചർച്ച ചെയ്യാനുള്ള കഴിവോ ഇല്ലാത്തവരുമായി ഒരു ചർച്ചകൊണ്ടു് പ്രയോജനമൊന്നുമില്ല. അത്തരക്കാർക്കു് അവർ വളരെ ജ്ഞാനികളായി തോന്നുന്നതിനാൽ, എത്രവട്ടം പറഞ്ഞാലും അവരുടെ വഴിയേ പോകാതെ, അങ്ങോട്ടു് ചെന്നില്ലെങ്കിലും ഇങ്ങോട്ടു് വന്നു് കൊഞ്ഞനം കുത്താൻ അവർക്കു് ഉളുപ്പൊന്നുമില്ല. അവരെ അകറ്റിനിർത്താൻ എപ്പോഴെങ്കിലും അവരുടെ ശരിപ്പേരു് പറഞ്ഞു് വിളിക്കുകയല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ല. "തൂമ്പയെ തൂമ്പ എന്നു് വിളിച്ചാൽ തൂമ്പക്കു് ഇഷ്ടപ്പെടില്ല" എന്നൊരു ഇംഗ്ലണ്ടുകാരൻ പണ്ടു് പറഞ്ഞു. പക്ഷേ, തൂമ്പയെ തൂമ്പ എന്നല്ലാതെ എന്തു് വിളിക്കാൻ?

ഈ ലോകത്തിൽ നിലവിലിരിക്കുന്ന കാര്യങ്ങൾ വെള്ളം ചേർക്കാതെ അറിയാനുള്ള അവകാശം മനുഷ്യർക്കുണ്ടു്. ഇന്നത്തെ വിവരസാങ്കേതികവിദ്യക്കു് രണ്ടായിരമോ, ആയിരത്തി അഞ്ഞൂറോ വർഷങ്ങൾ പഴക്കം ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുമതത്തിനോ ഇസ്ലാമിനോ രൂപമെടുക്കാൻ ആവില്ലായിരുന്നു എന്നതു് ഒരു കേവലസത്യമാണു്. ഇന്നു് കാലം മാറി. ഏതെങ്കിലും ഒരു മൊല്ലയോ ബിഷപ്പോ പറയുന്നതു് മാത്രമല്ല ഇന്നു് അറിവു് നേടാനുള്ള മാർഗ്ഗങ്ങൾ. ആദിസ്ഫോടനത്തിലെ വെടിയൊച്ചയും പുകയുമൊക്കെ ഒരുപക്ഷേ ഇന്നും ലോകത്തിലെ തൊണ്ണൂറു് ശതമാനം ആളുകളും മുഖവിലക്കെടുത്തെന്നുവരും. പക്ഷേ, എല്ലാവരും അതിനു് തയ്യാറാവുമെന്നു് കരുതരുതു്. അവർ എണ്ണത്തിൽ വളരെ പരിമിതമാണെന്നതു് ശരിയാണു്.

സഹിഷ്ണുതയെപ്പറ്റി തത്വചിന്തകൻ കാൾ പൊപ്പർ ഒരു നല്ല വാചകം പറഞ്ഞിട്ടുണ്ടു്: "സമ്പൂർണ്ണമായ സഹിഷ്ണുത നമ്മൾ അസഹിഷ്ണുക്കളിലേക്കു് കൂടി വ്യാപിപ്പിച്ചാൽ, സഹിഷ്ണുതാപരമായ ഒരു സാമൂഹികവ്യവസ്ഥിതിയെ അസഹിഷ്ണുക്കളുടെ ആക്രമണങ്ങളിൽ നിന്നും പ്രതിരോധിക്കാൻ നമ്മൾ തയ്യാറാവാതിരുന്നാൽ, സഹിഷ്ണുക്കളും അതോടൊപ്പംതന്നെ അവരുടെ സഹിഷ്ണുതയും അസഹിഷ്ണുക്കളാൽ നശിപ്പിക്കപ്പെടുകയാവും ഫലം". അസഹിഷ്ണുണതയെ അസഹിഷ്ണുത കൊണ്ടേ നേരിടാൻ ആവൂ.

"മാ ഫക്കർ" പ്രയോഗത്തെപ്പറ്റി:
MA Bakar-ൽ നിന്നും MA Fakar-ലേക്കുള്ള ദൂരം ഒരക്ഷരം മാത്രമാണു്. ഇതുപോലൊരു വശക്കേടു് ആ പേരിനു് ഉണ്ടെന്നു് അല്ലാഹു ഒരു ഉത്തമവിശ്വാസിയെ പറഞ്ഞു് മനസ്സിലാക്കിക്കൊടുക്കേണ്ടതായിരുന്നു. എന്തു ചെയ്യാൻ? അങ്ങേർക്കും കാര്യങ്ങളുടെ കിടപ്പുവശം പണ്ടേപ്പോലെ വലിയ പിടിയില്ല. ശൂന്യാകാശഗവേഷണവും, ശ്യാമദ്രവ്യവും, ശ്യാമഎനർജിയും, തമോഗർത്തവും, ക്വാണ്ടം ഫിസിക്സും, റിലേറ്റിവിറ്റിയും എല്ലാം കൂടി അങ്ങേരുടെ തലയിലും ഒതുങ്ങാതായി. പിന്നെ ഓരോരുത്തനൊക്കെ ബ്ലോഗ്‌ ID തിരഞ്ഞെടുക്കുന്നതിലും കൂടി ഇടപെടണം എന്നൊക്കെ പറഞ്ഞാൽ ദൈവസാദ്ധ്യമായ കാര്യമല്ല.

ഗൂഗിൾ വന്നശേഷം ആർക്കും ഒരു ID ഉണ്ടാക്കി ബ്ലോഗിൽ തത്വചിന്തകനാവാൻ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, ഇരട്ടവാലൻ 'അരിസ്റ്റോട്ടിൽ' എന്നോ പാറ്റ 'പ്ലാറ്റോ' എന്നോ ID ഉണ്ടാക്കി ബ്ലോഗ്‌ തുടങ്ങിയതുകൊണ്ടു് ചിന്തകൻ ആവുമെന്നു് കരുതാൻ വയ്യ. അരിസ്റ്റോട്ടിലോ പ്ലാറ്റോയോ വിചാരിച്ചാലും ഇരട്ടവാലനേയും പാറ്റയേയും അതു് മനസ്സിലാക്കിക്കൊടുക്കാനാവുമെന്നും തോന്നുന്നില്ല. ചിന്തകരല്ലാത്ത സാധാരണ മനുഷ്യരായ നമ്മളെങ്കിലും പ്രായോഗികമായി ചിന്തിക്കണമല്ലോ!

അപ്പൂട്ടന്‍ January 13, 2010 at 9:29 AM  

ബാബുമാഷെ,
പോസ്റ്റിലെ വിഷയത്തോട്‌ യോജിക്കുന്നു. കൂടുതലൊന്നും ചേർക്കാനില്ല.
പക്ഷെ വ്യക്തിപരമായ പരാമർശത്തോട്‌ വിയോജിക്കുന്നു. പരിഹാസം മനസിലാക്കാം, പക്ഷെ ഇത്‌ കുറച്ച്‌ കടന്നുപോയി എന്ന് പറയാതെ വയ്യ. നേരിട്ടൊരു മറുപടി ഒഴിവാക്കാൻ തീരുമാനിച്ചാലും മറുപടി അർഹിക്കാത്ത ചോദ്യമാണെങ്കിൽ പോലും പ്രതികരിക്കാതിരിക്കുകയാണ്‌ ഭേദം. അത്‌ ചോദിച്ച വ്യക്തിയെ, അയാളുടെ പേരിനെ ഇത്തരത്തിൽ കൊണ്ടുചെന്നെത്തിക്കേണ്ടതില്ലായിരുന്നു.

സി.കെ.ബാബു January 13, 2010 at 1:50 PM  

അപ്പൂട്ടൻ,
ആരുടെ കമന്റും പ്രസിദ്ധീകരിക്കുകയോ പ്രസിദ്ധീകരിക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഗൂഗിൾ നൽകുന്നുണ്ടു്. അതിനു് കാരണമുള്ളതുകൊണ്ടാണു് അവർ അങ്ങനെയൊരു സൗകര്യം ബ്ലോഗർക്കു് ഒരുക്കിത്തരുന്നതു്.

ആരംഭകാലത്തു് പല വിശ്വാസികളുടെ ബ്ലോഗുകളിലും പോസ്റ്റിനെ അനുകൂലിച്ചു് എഴുതിയ എന്റെ കമന്റുകൾ പോലും ഒരു കാരണവുമില്ലാതെ ഡിലീറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടു്. ആ കമന്റുകൾ എഴുതിയതു് ഞാനായതുകൊണ്ടും എനിക്കു് വിശ്വാസികളുടെതല്ലാത്ത വ്യക്തമായ ഒരു നിലപാടു് ഉള്ളതുകൊണ്ടുമാവാം അവ മായ്ക്കപ്പെട്ടതു്. അതിന്റെ പേരിൽ അവരോടു് പരാതിപ്പെടണമെന്നോ, അവർക്കെതിരായി പുതിയ പോസ്റ്റെഴുതണമെന്നോ, അതിനെപ്പറ്റി മറ്റു് ബ്ലോഗുകളിൽ വിലപകാവ്യങ്ങൾ എഴുതണമെന്നോ എനിക്കു് തോന്നിയിട്ടില്ല. അങ്ങനെ തോന്നുന്നവർ അതു് ചെയ്യട്ടെ. ഏതായാലും, അതോടെയാണു് പൊതുവേ എന്റെ കമന്റെഴുത്തുകൾ എന്റെ നിലപാടുകളോടു് യോജിക്കാൻ കഴിയുന്നവർ എന്നു് എന്റെ പോസ്റ്റുകളിൽ അവരിടുന്ന കമന്റുകളിലൂടെ ഏകദേശം മനസ്സിലാക്കാൻ കഴിഞ്ഞവരുടെ പോസ്റ്റുകളിലേക്കു് ഞാൻ പരിമിതപ്പെടുത്തിയതു്.

വിശ്വാസികളുടെ ഭാഷാമാധുര്യമൊക്കെ ആരും പഠിപ്പിക്കാതെ നേരിട്ടു് കേട്ടു് വേണ്ടുവോളം എനിക്കറിയാം. ദൈവങ്ങൾക്കു് തെറി പറയാം. പക്ഷേ, ആരെങ്കിലും ദൈവങ്ങളുടെ കാർട്ടൂൺ വരച്ചാൽ, മതഭ്രാന്തിനെ വിമർശിച്ചാൽ, വിശ്വാസി തെരുവുനീളെ തീ വയ്ക്കും, വരച്ചവനുനേരെയും വിമർശിച്ചവനുനേരെയും കോടാലിയുമായി ചെല്ലും. അതൊക്കെയല്ലേ നമ്മൾ അറിയുകയും കാണുകയും ചെയ്യുന്ന ഭൂത-വർത്തമാനകാല ചരിത്രങ്ങൾ?

"എന്റെ പോസ്റ്റിലെ വിഷയത്തോടു് യോജിക്കുന്നു. കൂടുതലൊന്നും ചേർക്കാനില്ല." എന്നു് അപ്പൂട്ടൻ തന്നെ സ്ഥിരീകരിച്ച ഈ പോസ്റ്റിൽ ഏതോ ഒരു ലിങ്ക്‌ നൽകി എന്നെ പഠിപ്പിക്കാൻ വന്ന ഒരു യോഗ്യന്റെ കമന്റ്‌ ഞാൻ ഡിലീറ്റ്‌ ചെയ്തു. അതെന്റെ സ്വാതന്ത്ര്യമാണു്. ("മറ്റാരും ഒന്നും വായിച്ചിട്ടില്ല, മനസ്സിലാക്കിയിട്ടില്ല, അവരൊക്കെ എന്തെങ്കിലും മനസ്സിലാക്കണമെങ്കിൽ ഞങ്ങൾ ലിങ്ക്‌ നൽകിയാലേ പറ്റൂ" എന്നതാണല്ലോ ഇക്കൂട്ടരുടെ ഒരു പൊതുനിലപാടു്!) അതിനു് മറുപടിയായി ഉടനെ ആ മാന്യൻ ഒരു പോസ്റ്റുതന്നെ ഇട്ടു. അതു് അയാളുടെ സ്വാതന്ത്ര്യം. അതിനെ ഞാൻ എന്റേതായ രീതിയിൽ അവഗണിച്ചു. അതു് വീണ്ടും എന്റെ സ്വാതന്ത്ര്യം. കൂടുതലൊന്നും ഇവിടെ സംഭവിച്ചില്ല. അതൊരു കൂട്ടുടമ പ്രശ്നമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതവരുടെ പ്രശ്നം എന്നേ പറയാനുള്ളു.

അപ്പൂട്ടന്റെ ഈ കമന്റ്‌ വേണമെങ്കിലും എനിക്കു് പബ്ലിഷ്‌ ചെയ്യാതിരിക്കാമായിരുന്നു. അതിന്റെ പേരിൽ അപ്പൂട്ടനും എന്നെ കരിവാരിത്തേക്കാൻ ഒരു പോസ്റ്റ്‌ എഴുതാമായിരുന്നു. എനിക്കു് അതിനോടു് നിശബ്ദമായോ വാക്കുകൊണ്ടോ പ്രതികരിക്കാമായിരുന്നു. പ്രതികരണം വാക്കുകൊണ്ടായാൽ അപ്പൂട്ടനു് സഹകാരികൾ ഉണ്ടെങ്കിൽ അവർക്കെല്ലാം പോസ്റ്റുകളിട്ടു് പ്രതികരിക്കാമായിരുന്നു. ഉണ്ണിത്താൻ, സക്കറിയ മുതലായ പ്രശ്നങ്ങളിലെ മലയാളിനിലപാടുകൾ കാണുന്നില്ലേ? അതൊക്കെ, എന്റെ അഭിപ്രായത്തിൽ, വളർച്ച പ്രാപിക്കാത്ത മലയാളി മനസ്സിന്റെ പൂച്ചകരച്ചിൽ അല്ല, മലയാളി ഒരിക്കലും മാനസിക വളർച്ച പ്രാപിക്കരുതെന്നുള്ള ചില സ്ഥാപിതതാത്പര്യങ്ങളുടെ ചരടുവലികൾക്കൊത്തുള്ള പാവകളികൾ മാത്രമാണു്.

വെളിച്ചത്തിലെ അസഭ്യം ഇരുട്ടിൽ സഭ്യമായി മാറുന്നതാണു് മലയായ്മ! കേട്ടിട്ടില്ലേ? "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം". മലയാളികൾക്കു് ഇരുട്ടേ ലഭിക്കൂ, കാരണം, അവർക്കു് ഇരുട്ടു് മതി.

ചാണക്യന്‍ January 13, 2010 at 7:06 PM  

അപ്പോൾ ഇതാണ് കാര്യം..:):):):)

നിസ്സഹായന്‍ January 14, 2010 at 3:40 AM  

കേവല ഭൂരിപക്ഷം ഉണ്ടാകുന്ന കാലത്ത് ഇവിടെയും ഇതൊക്കെ തന്നെയായിരിക്കും അരങ്ങേറുന്നത്. ഇപ്പോള്‍ താലിബാനിസത്തെ നാമമാത്രമായി എതിര്‍ത്ത് നാണക്കേടില്‍ നിന്നും രക്ഷപെടുന്നവരും താലിബാനല്ല ഇസ്ലാം എന്നു കൈയ്യൊഴിയുന്ന ബ്ലോഗ് ഉസ്താതുമാരും ചാക്കുകെട്ടല്ലെങ്കിലും മുക്കാല്‍ ചാക്കുകെട്ടായ പര്‍ദ്ദക്കു വേണ്ടി ലജ്ജയില്ലാത്തെ മുറവിളി കൂട്ടുന്നത് കാണുമ്പോള്‍ ഇവരൊക്കെ വെള്ളവും വളവും കാത്തുകഴിയുന്ന താലിബാന്‍ വിത്തുകളല്ലെ എന്നു സംശയിക്കണം !

നന്ദന January 14, 2010 at 9:18 AM  

സ്ത്രീകളെ സമൂഹത്തിൽ നിന്നും അകറ്റിനിർത്തുക എന്ന ഹിടൻ അജണ്ട് മാത്രമാണ് ഈ പർദ്ദ
സ്ത്രീകൾക്ക് മതിയായ അറിവില്ലെങ്കിൽ വളർന്നുവരുന്ന സമൂഹം അറിവില്ലാത്തവരായി പോകുമെന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിയാതെപോകുന്നത് എന്ത് കൊണ്ടാണ്.ശാസ്ത്രത്തിന്റെ വളർച്ച പോലും മുരടിക്കാൻ ഇവർ കാരണമയോ എന്നു സംശയിക്കുന്നു.
ഒരു സമൂഹം പർദ്ദയിൽ മൂടുമ്പോൽ മനുഷ്യരായ അവരെ രക്ഷപ്പെടുത്തൽ ഒരോ സമൂഹ വ്യക്തിയുടേയും കടമയല്ലേ സി കെ.
നിങളേ പൊലേയുള്ള ആളുകൾ ഉയർത്തുന്ന വിമർശനങൽ മൂലമാണ് ആ പദ്ദ സമൂഹം മുഖമെങ്കിലും കാണിച്ച് കോളേജിൽ പോയി രണ്ട്ക്ഷരമെങ്കിലും മനസ്സിലാക്കുന്നത്.
അതും നിർത്തിയാൽ ആ സമൂഹം എവിടെ ചെന്നെത്തും.

Rajeeve Chelanat January 14, 2010 at 10:19 AM  

ബാബൂ,
പ്രസക്തമായ പോസ്റ്റ്..അഭിവാദ്യങ്ങളോടെ

ram January 14, 2010 at 12:05 PM  

പണ്ടു നെറ്റിൽ ഒരു ഫോട്ടോ ഫോർവാറ്ഡ് ഉണ്ടായിരുന്നു..
ഒരു കൂട്ടം പർദ്ദയിട്ടു മറച്ച യുവർതികളൂടെ ഗ്രൂപ് ഫോട്ടോ എടുക്കുന്ന ഒരു അറബിപ്പുണ്ണ്യാളന്റെ..

ചിരിച്ചു ചിരിച്ചു ഒരു വശത്തായ ഫോട്ടോയാണത്..!!

absolute_void(); January 15, 2010 at 11:51 AM  

താലിബാനേയും പര്‍ദ്ദയേയും പറയുമ്പോള്‍ ചിലര്‍ക്കു് പൊള്ളുന്നതെന്താണു്?

സി.കെ.ബാബു January 15, 2010 at 12:45 PM  

absolute_void();,

അതല്ലേ അടിസ്ഥാനപരമായ പ്രശ്നം. പ്രതികരണങ്ങൾ ഒരു തിരിച്ചറിയൽ പരേഡിന്റെ ഫലം ചെയ്യും. വ്യാജനെക്കൊണ്ടു് പ്രതികരിപ്പിക്കുകയാണു് 'ഉരകല്ലിന്റെ' ലക്ഷ്യം. :)

liliya February 1, 2010 at 11:56 AM  

Mr. Babu

Do not over-try.
If all these people start to think logically, where you and your next generation will go for cheap labor?
Actually someone's blind faith is our opportunity.

Rgds
Anil

സി.കെ.ബാബു February 1, 2010 at 12:47 PM  

Most of the Reverends are of that standpoint. But not every human being is that cold-blooded.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP