Thursday, January 29, 2009

അല്പം സ്വന്തം കാര്യം


1. എന്റെ പഠനമുറി - പുസ്തകംസ്‍, വീഡിയോസ്, ഡിവിഡീസ് ‍ മുതത്സ്.



2. വായന - എഴുത്തു് - കൊട്ടു് - തട്ടു് - മുട്ടു് - പാട്ടു് - 'ഇട്ടിസി'.

28 comments:

യാരിദ്‌|~|Yarid January 29, 2009 at 6:28 PM  

ചെറിയൊരു ലൈബ്രറി തന്നെയാണല്ലൊ..:)

suraj::സൂരജ് January 29, 2009 at 8:50 PM  

ങാഹാ... പെരിയ ചാത്തന്റെ ലൈബ്രറി ഇത്രേ ഉള്ളൂ... കുട്ടിച്ചാത്തന്റെ കളക്ഷന്‍ ഈനേക്കാളും വെല്യതാ !

പഴയ ബോബനും മോളീം അമര്‍ചിത്രകതേം ആണെന്നേ ഉള്ളൂ ;))

(സത്യം പറ, ആ കാണണത് മുഴുക്കേം ഇന്റീരിയര്‍ ഡെക്കറേഷന്‍കാരടേന്ന് വാങ്ങിയ പുസ്തകച്ചട്ടേട പ്ലാസ്റ്റിക് മോഡലുകളല്ലേ ? ;))))

സി. കെ. ബാബു January 29, 2009 at 9:36 PM  

യാരിദ്,
ചെറിയതെന്നു് പറഞ്ഞതു് എന്റെ ലൈബ്രറിയെ കൊച്ചാക്കാനാണല്ലേ? :)

സൂരജ്,
പുസ്തകച്ചട്ടയുടെ പ്ലാസ്റ്റിക് മോഡലുകള്‍ ആണെന്നൊള്ളതു് ശരി. ശരിയാണെന്നുവച്ചു് ആരെങ്കിലും അതൊക്കെ ഇങ്ങനെ പരസ്യമായി വിളിച്ചുപറയുമോ? എന്റെ കഞ്ഞികുടി മുട്ടിപ്പോവും! സൂരജൊന്നു് മുണ്ടാണ്ടിരിക്കാന്‍ ഞാനിപ്പൊ ‍എന്താ കൈമടക്കു് തരേണ്ടതു്? :)

Thaikaden January 30, 2009 at 1:45 AM  

Ee settings eniykkishtappettu.

പാമരന്‍ January 30, 2009 at 4:07 AM  

പനോരമിക്‌ പടം പിടിക്കാവുന്ന ഒരു ക്യാമറ ഇല്ലാത്തെ കൊണ്ടാ ഞാന്‍ എന്‍റെ ഷെല്‍ഫിന്‍റെ ഫോട്ടം ഇടാത്തെ. ഒറ്റ ഷോട്ടില്‍ കൊള്ളില്ലെന്നേ.. കോട്ടയം അയ്യപ്പാസു പോലെ വിശാലമായ ഷോറൂമല്ലേ.. ഇതൊക്കെ എന്തരു്‌ ചീള്‌ കേസുകള്‌.. ഛെ ഛെ :)

ശ്രീഹരി::Sreehari January 30, 2009 at 4:12 AM  

നല്ല അടുക്കും ചിട്ടയും.. നമ്മടെ റ്റൈപ് അല്ല... വിട്ടു

സി. കെ. ബാബു January 30, 2009 at 8:29 AM  

Thaikaden,
നന്ദി.

പാമരന്‍,
സാധാരണ ക്യാമറ കൊണ്ടു്‌ പലഷോട്ടുകളെടുത്തിട്ടു് അവയെ കൂട്ടിച്ചേര്‍ത്തു് പനോരമിക് ആക്കി മാറ്റാവുന്ന സോഫ്റ്റ്വെയറുകള്‍ ഉണ്ടല്ലൊ. ഒന്നു് ട്രൈ ചെയ്തു് നോക്കാമായിരുന്നില്ലേ? :)

ശ്രീഹരി,
ഈ അടുക്കിനും ചിട്ടയ്ക്കും ഉത്തരവാദികള്‍ ഞാന്‍ ജീവിക്കുന്ന നാടും നാട്ടുകാരുമാണു്. പ്രസംഗിക്കുക മാത്രമല്ല പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൌകര്യവും അവിടെ നിലനില്‍ക്കുന്നുണ്ടു്. ഞാന്‍ അതു് എന്റെ അഭിരുചിക്കനുസരിച്ചു് ഉപയോഗപ്പെടുത്തി എന്നേയുള്ളു. മാതാപിതാക്കള്‍ ഒരു അടിത്തറ ഇട്ടിരുന്നു എന്നതും മറക്കുന്നില്ല.

സ്വന്തം അടുക്കും ചിട്ടയുമില്ലായ്മയില്‍ ശ്വാസം മുട്ടി ചാവാതിരിക്കാന്‍ വേറെ വഴിയില്ല. :)

അനില്‍@ബ്ലോഗ് January 30, 2009 at 5:54 PM  

ചിട്ടകളള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണല്ലെ !
:)

ബഹുമാനം തോന്നുന്നു കേട്ടോ.

ശ്രീവല്ലഭന്‍. January 31, 2009 at 1:56 AM  

കൊള്ളാം. ഇത്രയും അടുക്കും ചിട്ടയും ബുദ്ധിജീവിക്ക് ചേര്‍ന്നതല്ല!:-)

സി. കെ. ബാബു January 31, 2009 at 9:31 AM  

അനില്‍@ബ്ലോഗ്,
അടുക്കും ചിട്ടയുമാണു് പകുതി ജീവിതം എന്നൊരു ജര്‍മ്മന്‍ ചൊല്ലുണ്ടു്. :)

ശ്രീവല്ലഭന്‍,
ബുദ്ധിജീവിക്കല്ലേ ചേരാത്തതു്? മഹാഭാഗ്യം! ഞാന്‍ രക്ഷപെട്ടു!

ചില കേരളീയ “ബുദ്ധിജീവികളെ” കാണുമ്പോള്‍ ഒരിക്കലും എന്നെ ഒരു ബുദ്ധിജീവിയാക്കല്ലേ ദൈവമേ എന്നു് ദൈവവിശ്വാസിയല്ലാഞ്ഞിട്ടുപോലും എനിക്കു് പ്രാര്‍ത്ഥിക്കാന്‍ തോന്നാറുണ്ടു്‌!

മനുഷ്യബുദ്ധിയോടുള്ള വിരക്തിയല്ല, യാതൊരുവിധ പ്രഭാതകര്‍മ്മങ്ങളും അനാവശ്യമെന്നു് കരുതുന്ന ആവറേജ് കേരളീയ “ബുദ്ധിജീവികളുടെ” സാമാന്യസാന്നിദ്ധ്യം‍ അന്തരീക്ഷത്തില്‍ പരത്തുന്ന പരമസുഗന്ധപരിവേഷം താങ്ങേണ്ടിവരുന്ന മനുഷ്യരോടുള്ള സഹാനുഭൂതി ഒന്നുമാത്രമാണു് എന്റെ ദുഃഖം. :)

കാവലാന്‍ January 31, 2009 at 10:24 AM  

ഹൊ! കണ്ടിട്ട് ഒന്ന് തകര്‍ത്തര്‍മ്മാദിക്കാന്‍ കൊതിയാവുണു.എന്നെയൊന്ന് ആ മുറികളില്‍ അഴിച്ചു വിട്ടാല്‍ മതി ആന കയറിയ കരിമ്പിന്‍ തോട്ടത്തിന്റെ 'വിചിത്ര ചിത്രം' പോസ്റ്റാനുള്ള അവസരമൊപ്പിച്ചുതരാം :)

സി. കെ. ബാബു January 31, 2009 at 11:31 AM  

ഇങ്ങനെ അടുക്കി ഒതുക്കുന്നതിനുമുന്‍‌പു്‌ അങ്ങനെ ആയിരുന്നു. :)

ബിനോയ് February 1, 2009 at 7:47 AM  

പിന്നേയ്, ഇങ്ങനെ അടുക്കും ചിട്ടയായി കാര്യങ്ങള്‍ ചെയ്യുന്നതൊന്നും ഇപ്പൊ ഫാഷനല്ലാട്ടോ.

"Demolitions and Removals" കമ്പനി നടത്തുന്ന, വെറും ഒന്നേകാല്‍ വയസ്സു പ്രായമായ ഒരു വിത്ത് എന്റെ വീട്ടിലുണ്‍ട്. Want any help from her??

സി. കെ. ബാബു February 1, 2009 at 9:58 AM  

ബിനോയ്,

ഓര്‍മ്മവച്ചനാള്‍ മുതല്‍ ഒഴുക്കിനെതിരെ നീന്തുന്നവനായിട്ടേ എനിക്കെന്നെ പരിചയമുള്ളു. പിന്നെ ഫാഷന്റെ കാര്യത്തില്‍മാത്രം എന്തിനതു്‌ മറിച്ചാവണം? :)

ഒന്നേകാല്‍ വയസ്സുകാരിയുടെ അന്വേഷണത്വര തടസ്സപ്പെടുത്തണ്ട. അവള്‍ എന്തു് ചെയ്യുമ്പോഴും “അനങ്ങാതിരി, അനങ്ങാതിരി” എന്നു് ഭയപ്പെടുത്തിയാല്‍ സ്ഥിരമായി അനങ്ങാതിരിക്കുക മാത്രമല്ല, ഭാവിയില്‍ ആരെങ്കിലും “എന്താ നിന്റെ പേരു്?” എന്നു് അവളോടു് ചോദിച്ചാല്‍ “അനങ്ങാതിരി” എന്നാണെന്നു് പറയാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. :)

ഏഴാമത്തെ വയസ്സില്‍ പള്ളിയിലെ പ്രദക്ഷിണം കണ്ടതിന്റെ ആവേശത്തില്‍ നീണ്ടൊരു പത്തലിന്റെ അറ്റത്തു്‌ മണ്ണെണ്ണയില്‍ മുക്കിയ തുണിചുറ്റി മുറ്റത്തൂടെ പന്തം കൊളുത്തി പ്രദക്ഷിണം നടത്തി വീടിന്റെ മൂലക്കു് തീവച്ചവനാണു് ഞാന്‍. എന്റെ ഈ കൈവേല ആരോ നേരത്തുതന്നെ കണ്ടതുകൊണ്ടു് അധികം നാശനഷ്ടം ഉണ്ടായില്ല. ഇതുപോലുള്ള നല്ല കാര്യങ്ങള്‍ പതിവായി ചെയ്യുന്നതില്‍ ഞാന്‍ പിശുക്കൊന്നും കാണിച്ചിരുന്നില്ല. അങ്ങനെ വളരെ കഷ്ടപ്പെട്ടാണു് “മുടിയനായ പുത്രന്‍” എന്ന ഓമനപ്പേരു് അമ്മയില്‍നിന്നും ഞാന്‍ നേടിയെടുത്തതു്. :)

അന്നതൊരു കയ്യബദ്ധമായിരുന്നു. എന്നേക്കുമായി തീയിട്ടു് നശിപ്പിച്ചശേഷം “പുതിയ ആകാശവും പുതിയ ഭൂമിയും” സൃഷ്ടിക്കുകയല്ലാതെ എത്ര ശ്രമിച്ചാലും നന്നാക്കിയെടുക്കാന്‍ കഴിയാത്ത പല പഴയതുകളും ശാശ്വതസത്യങ്ങളായി ലോകത്തില്‍ വാഴുന്നുണ്ടെന്നു് ഇന്നു് ഞാന്‍ മനസ്സിലാക്കുന്നു. - ഏതു് “പുതിയ ആകാശവും പുതിയ ഭൂമിയും” കാലക്രമേണ “പഴയ ആകാശവും പഴയ ഭൂമിയും” ആയി മാറുമെന്നും, ഇത്തരം നവീകരണപ്രക്രിയകള്‍ നിശ്ചിത കാലഘട്ടങ്ങളിലൂടെ നിരന്തരമായി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണമെന്നും!

വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍: ഹേഗെലില്‍ നിന്നും മാര്‍ക്സ് ഏറ്റെടുത്ത Thesis - Antithesis - Synthesis എന്ന formula ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു ആത്യന്തികസത്യമായി, ഒരു അന്തിമ മറുപടിയായി മാറുമെന്നു് അംഗീകരിക്കുന്നതില്‍ യാതൊരുവിധ ന്യായീകരണവും ഇല്ല എന്നു് സാരം.

ജയരാജന്‍ February 7, 2009 at 3:05 AM  

ഇതൊരൊന്നൊന്നര ലൈബ്രറിയായിപ്പോയി ബാബുമാഷേ :) പടത്തിൽ ക്ലിക്കിയിട്ടും വലുതാവുന്നില്ലല്ലോ? അത് കൊണ്ട് പുസ്തകങ്ങളെ നോക്കി വെള്ളമിറക്കൽ നടന്നില്ല :)

സി. കെ. ബാബു February 7, 2009 at 7:13 PM  

ജയരാജന്‍,
ചിത്രങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ടു്. എന്നാലും പേരു് വായിക്കാന്‍ കഴിയുന്നില്ല. ചെറിയ ചെറിയ ഭാഗങ്ങളായി എടുത്താലേ പറ്റൂ എന്നു് തോന്നുന്നു.

Science, History, Philosophy, Religion, Novels, Reference books മുതലായ വിഭാഗങ്ങളില്‍ പെടുന്നവയാണു് പുസ്തകങ്ങള്‍. അവയില്‍ ചിലതു് താഴെ പറയുന്നവരുടെയാണു്:

Immanuel Kant, Schopenhauer, G. W. F. Hegel, Plato, Aristoteles, Pre-Socratics, Cicero, J. J. Rousseau, Voltaire, N. Machiavelli, J. Burckhardt, Friedrich Nietzsche, L. Feuerbach, Boethius, Marc Aurel, J. Krishnamurti, Benedict XVI, H. Küng, Karl R. Popper, Marx and Engels, W. I. Lenin, J. P. Sartre, J. W. Goethe, Fr. Schiller, H. Heine, H. v. Kleist, Th. Fontane, B. Pascal, Thomas Mann, Heinrich Mann, Shakespear, F. Dostoevsky, Oscar Wilde, Lord Byron, G. B. shaw, A. Huxley, Martin Luther King, S. Freud, A. Adler, G. Roth, P. Watzlawick, W. Heisenberg, S. Hawking, H. v. Ditfurth, J. M. Coetzee, J. M. G. Le Clézio, S. Rushdie, A. Roy, S. Tharoor, ...

... and books such as: World History (10 Volumes), History of Philosophy (2 Volumes), History of World Literature, Man and Science, Bhagavadgita, Ramayana, Quran, Bible, Apocrypha, Iliad, Books on Mathematics, Physics, Technology, ...

BS Madai February 27, 2009 at 3:57 PM  

ബാബു മാഷെ,
മനുഷ്യനായാല്‍ ഇത്രയും അടുക്കും ചിട്ടയും പാടില്ല കേട്ടോ - അസൂയകൊണ്ടൊന്നുമല്ല സത്യമായിട്ടും പറഞ്ഞതാ!
പിന്നെ ഈ ചിത്രം ബ്ലോഗിലിട്ട് ‘ഇതാരുടെ ലൈബ്രറി’ എന്നു ചോദിക്കാനുള്ള ഒരവസരം നഷ്ടപ്പെടുത്തി! എന്തായാലും ലൈബ്രറി ഇഷ്ടായി - അല്പം കൊതിയും....

സി. കെ. ബാബു February 28, 2009 at 9:07 PM  

BS Madai,
ഫോട്ടോക്കുവേണ്ടി അല്പം ഒതുക്കി എന്നേയുള്ളു. പുസ്തകശേഖരങ്ങളുടെ ഇത്ര ആവേശകരമായ ഒരു മത്സരം ബ്ലോഗില്‍ നടക്കുമെന്നറിഞ്ഞില്ല. അല്ലെങ്കില്‍ മത്സരത്തില്‍ പങ്കെടുത്തേനെ.

ചെറുപ്പത്തില്‍ പബ്ലിക് ലൈബ്രറിയില്‍ നിന്നെടുത്തു് വായിച്ചിരുന്ന‍ മലയാളം പുസ്തകങ്ങളുടെ‍ ലിസ്റ്റ് കുറിച്ചു് വയ്ക്കല്‍ എനിക്കൊരു ഹോബിയായിരുന്നു. മുന്നൂറിലധികമായപ്പോള്‍ എന്നോ ആ പരിപാടി നിന്നുപോയി. വിലകൊടുത്തുവാങ്ങി‌ വായിക്കുന്ന പുസ്തകങ്ങള്‍ സൂക്ഷിക്കാതെ പറ്റില്ലല്ലോ.

ലൈബ്രറി ഇഷ്ടമായെന്നറിയിച്ചതിനു് നന്ദി.

Kaippally കൈപ്പള്ളി March 10, 2009 at 10:42 AM  

ഇവിടെ ചിലർ വതോരാതെ കഴിഞ്ഞ രണ്ടു മാസമായിട്ടു് കിടന്നു വിളിച്ചു കൂവിയിട്ടും ഈ ലൈബ്രറി അയച്ചു തന്നില്ല.

എന്തായാലും കൊള്ളം.

Kaippally കൈപ്പള്ളി March 10, 2009 at 10:46 AM  

സാർ എപ്പോഴാണു് hildiayക്ക് tour പോകുന്നതു്? ആ കാണുന്ന windows എപ്പോഴും പൂട്ടാറുണ്ടോ? എത്രാമത്തെ നിലയിലാണു താമസിക്കുന്നതു്? വീട്ടിൽ ഡോബർമ്മാൻ, pit bull, German shepherd ഇനത്തിൽ പെട്ട നായ്കൾ ഉണ്ടോ? എങ്കിൽ എത്ര? ഈ വിവരങ്ങൾ സ്വകാര്യമായി ഒരു emailൽ അയച്ചു തന്നാൽ വളരെ സൌകര്യമായിരുന്നു.

നന്ദകുമാര്‍ March 10, 2009 at 5:05 PM  

മാഷെ,
ഗോമ്പറ്റീഷനില്‍ നിന്നാ ഞാനീ വരവു വരുന്നത്.. ഈ ഫോട്ടോസ് കണ്ടതില്‍ പിന്നെ.. നിരുദ്ധകണ്ഠനായി പോയി (അങ്ങനെതന്നല്ലേ പറയാ) എന്നു വെച്ചാല്‍ മിണ്ടാന്‍ പറ്റാണ്ടായിന്നര്‍ത്ഥം ;) ഹോ! ഉത്തുംഗ കുചദ്വയങ്ങളും ഘനനിതംബികളേയും കണ്ട് വെള്ളമിറക്കിയിരുന്ന ഞാന്‍ ഇതുകണ്ട്
ഇങ്ങ്നേം അസൂയ ഉണ്ടാ‍കും എന്നു മനസ്സിലായി

നമോ നമഹ... ഇനീം കാണണം. ;)

അനില്‍ശ്രീ... March 10, 2009 at 5:41 PM  

ബാബു മാഷേ.. കുറെ നാളായി വായനയിലൂടെ താങ്കളെ അറിയാവുന്നതിനാല്‍ കൈപ്പള്ളിയുടെ ഗോമ്പറ്റീഷനില്‍ താങ്കളെ ഉത്തരമായി കണ്ടെത്താന്‍ സാധിച്ചുവെന്ന കാര്യം അറിയിക്കുന്നു. ഈ ലൈബ്രറിയും അതിന് സഹായമായി.

സി. കെ. ബാബു March 10, 2009 at 7:27 PM  

കൈപ്പള്ളി,
പുസ്തകശേഖരമത്സരം കണ്ടറിഞ്ഞൊക്കെ വന്നപ്പോഴേക്കും ഫോട്ടോ ഇട്ടുകഴിഞ്ഞിരുന്നു. പിന്നെ പങ്കെടുത്തിട്ടു് കാര്യമില്ലല്ലോ. ആ കുറ്റബോധം തീര്‍ക്കാനാണു് “ഇതാരുടെ ഉത്തരങ്ങള്‍” എന്ന ഗോമ്പറ്റീഷനില്‍ കാലേകൂട്ടിത്തന്നെ പങ്കെടുത്തതു്.

പിന്നെ എനിക്കു് കാവലിനു് ഡോബര്‍മാനും പിറ്റ് ബുള്ളും ഒന്നും ആവശ്യമില്ല. ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉണ്ടു്. :)

നന്ദകുമാര്‍,
ഇതുവഴി വന്നതിനു് നന്ദി. ഉത്തുംഗകുചങ്ങളും‍ ഘനനിതംബങ്ങളും A. C. ആണെങ്കില്‍ പുസ്തകങ്ങള്‍ D. C.‍ ആണു്. കാലം എന്ന ഘടകത്തിന്റെ അടിസ്ഥാനത്തില്‍! :)

അനില്‍ശ്രീ,
പത്തു് പോയിന്റുകള്‍ നേടിയതില്‍ അഭിനന്ദങ്ങള്‍. :)

ആഷ | Asha March 11, 2009 at 5:02 AM  

എന്റെ വ്യാകുലഅമ്മച്ചീ‍!
ഞാനിതു കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുന്നു. :)

സി. കെ. ബാബു March 11, 2009 at 5:00 PM  

ആഷ,
ആഹ! ഉത്തരഗോമ്പറ്റീഷനില്‍ പങ്കെടുത്തു് നാലു് പോയിന്റ്സ് നേടുന്നേനു് പകരം ഇവിടെ കുന്തം വിട്ടു് അന്തം വിഴുങ്ങിക്കൊണ്ടു് നില്‍ക്കുവാണോ? :)

kadathanadan April 11, 2009 at 8:08 AM  

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

കലാപന്‍.. April 29, 2009 at 3:23 PM  

പ്രിയമുള്ള ബാബു ഞാന്‍ തങ്കളുടെ പഠനമുറി കണ്ടു നന്നായിരിക്കുന്നു കൊള്ളാം അതു എന്നെ ഇപ്പോള്‍ ചെറുതായി വെദനിപ്പിക്കുന്നു മുണ്ടു ഒരു ചെരിയ അസൂയ അത്രമാത്രം അല്‍പ്പമൊക്കെ ചിത്രങ്ങള്‍ ഞാന്‍ വരക്കുമയിരുന്നു എന്റെ സെമിനാരി കാലഘാട്ടം തീര്‍തും കപട യാഥാസ്ത്തിക വിശ്വാസികളായിരുന്ന എന്റെ കുടുംബം എന്റെ 20ല്‍ മെലെ വരുന ഞാന്‍ വരച ചിത്രങ്ങള്‍ ‍അതില്‍ പള്ളിയെയും പട്ടകാരനെയും ദൈവത്തെയും അവമാനിക്കുന്ന ചിത്രാങ്ങള്‍ ആണു എന്നു അവര്‍ പള്ളിയുടെ സഹാ‍ായതാല്‍ കണ്ടെതുകയും എന്റെ അസാനിധ്യത്തില്‍ അഗ്നിക്കു ഇരയാക്കുക്കയും ചെയ്തതു ഇതു ഇതുപോലു്ള്ള ഒരു മുറിയില്‍ വെചാണു

JUSTIN K WILLIAMS March 3, 2013 at 11:39 AM  

ithanu ellathinum karanam :)

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP