Thursday, January 8, 2009

യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

1. തലച്ചോറിലെ മറിയരൂപംഫ്ലോറിഡക്കാരിയായ Pamela Latrimore എന്നൊരു 42 വയസ്സുകാരിയുടെ തലച്ചോറു് Magnet Resonance Scanning-നു് വിധേയമാക്കിയപ്പോള്‍ ആ ചിത്രത്തില്‍ തലച്ചോറിന്റെ രണ്ടു് പാര്‍ശ്വങ്ങളുടെയും ഇടയിലായി അതാ ഇരിക്കുന്നു വിശുദ്ധ കന്യകമറിയം! ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടതിന്റെ തെളിവാണു് അതെന്ന കാര്യത്തില്‍ യൂട്ടെറസ്‌ ക്യാന്‍സര്‍ രോഗിണിയായ ആ സ്ത്രീക്കു് പിന്നെ സംശയമൊന്നും ഉണ്ടായിരുന്നില്ലത്രെ!

ആരറിഞ്ഞു: ഒരുപക്ഷേ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഫോട്ടോ കുറെനാള്‍ കണ്ടു് ശീലിച്ചുകഴിയുമ്പോള്‍ കിടക്കവിരികളിലെയും വസ്ത്രങ്ങളിലെയുമൊക്കെ കറയിലും ചെളിയിലും വിശ്വാസികള്‍ അല്‍ഫോന്‍സാമ്മയുടെ മുഖവും തിരിച്ചറിയാന്‍ തുടങ്ങിയേക്കാം!

2. ജനല്‍പ്പാളിയില്‍ പ്രത്യക്ഷപ്പെടുന്ന യേശുഒര്‍ലാന്‍ഡോയിലെ Seventh Day Adventist ആശുപത്രിയുടെ ചാപ്പലിന്റെ ജനല്‍പ്പാളിയില്‍ യേശുവിന്റെ രൂപം 'അതിനിഗൂഢമായി' പ്രത്യക്ഷപ്പെടുന്നു. ആ ആശുപത്രിക്കു് ദൈവികമായ എന്തോ 'ശക്തി' ഉണ്ടെന്ന കാര്യത്തില്‍ അവിടെ കഴിയുന്ന രോഗികള്‍ക്കു് നല്ല ഉറപ്പാണത്രെ!

3. ഭിത്തിയില്‍ വെളിപ്പെടുന്ന മറിയംകാലിഫോര്‍ണിയയിലുള്ള ഒരു കണ്ണടവ്യാപാരി 2006-ല്‍ തന്റെ ഓഫീസിന്റെ ഭിത്തിയില്‍ കന്യകമറിയത്തെ കണ്ടപ്പോള്‍ അവനു് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം മയാമിയില്‍ ഒരു വാള്‍ പേപ്പറില്‍ വിശുദ്ധകുടുംബം മുഴുവനായി പ്രത്യക്ഷപ്പെട്ടിരുന്നു പോലും! അമേരിക്കയില്‍ സ്ഥിരതാമസം ആക്കിയസ്ഥിതിക്കു് വിശുദ്ധകുടുംബത്തിനു് ജോര്‍ജ്‌ ബുഷ്‌ 'അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ്‌' നല്‍കിക്കാണും!

4. പൊട്ടേറ്റൊ ചിപ്സില്‍ “അവതരിക്കുന്ന” യേശു


പൊട്ടേറ്റോ ചിപ്സില്‍ വരെ യേശു മുഖം കാണിച്ചത്രേ! ഫ്ലോറിഡക്കാരിയായ ഒരു സ്ത്രീ ചിപ്സ്‌ വായിലേക്കു് വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ യേശുവിനെ കാണുകയായിരുന്നു! ഭാഗ്യം എന്നല്ലാതെ എന്തു്പറയാന്‍? യേശുവിനെ ചവച്ചരച്ചു് വിഴുങ്ങിയിരുന്നെങ്കില്‍! ഹോ!

(കടപ്പാടു്: MSN, ZoomIn)

36 comments:

e - പണ്ഡിതന്‍ January 8, 2009 at 1:12 PM  

ഇനി കുര്‍ബ്ബാന അപ്പത്തിനു പകരം ചിപ്സ് ആക്കുമോ ആവോ?

BS Madai January 8, 2009 at 3:00 PM  

ithinodu cherthu ithukoodi vaayikkuka!.... http://naattukavala.blogspot.com/2008/06/blog-post_18.html

പ്രിയ ഉണ്ണികൃഷ്ണന്‍ January 8, 2009 at 3:01 PM  

യേശുവിനെ ചവച്ചരച്ചു് വിഴുങ്ങിയിരുന്നെങ്കില്‍! ഹോ!

ഹോ, ആലോചിച്ചൂടാ ( ഇപ്പൊ ബിസിയാ)

ഭൂമിപുത്രി January 8, 2009 at 4:48 PM  

കുറച്ച് കാലം മുൻപ് കിട്ടിയൊരു ഫോർവേഡിലെ അവ്യക്തരൂപത്തിൽ കുറച്ചുനേരം നോക്കിയിരുന്നിട്ട്
ചുമരിലേയ്ക്ക് നോക്കിയാൽ യേശുവിന്റെ ഏതാണൊരു ഛായ കാണാൻ പറ്റുമായിരുന്നു.
ഡിലീറ്റ് ചെയ്തു പോയി,അല്ലെങ്കിൽ ബാബൂനെ ബോധവൽകരിയ്ക്ക്യായിരുന്നു ;-))

പാമരന്‍ January 8, 2009 at 5:29 PM  

ഓ ഇതിലിത്ര അല്‍ഭുതപ്പെടാനെന്തിരിക്കുന്നു! 4 പെഗ്ഗു കഴിഞ്ഞാല്‍ കര്‍ത്താവു സാധാരണ എന്‍റെ അടുത്തുവന്നിരുന്നു കമ്പനി തരാറുണ്ട്‌. പക്ഷേ നേരത്തേ വരാന്‍ പറഞ്ഞാ കേക്കില്ല. എന്നും ലേറ്റാ.. ഞാന്‍ ഒരു പരുവമായിക്കഴിയുമ്പോഴേ അങ്ങേരു വരൂ..

മുക്കുവന്‍ January 8, 2009 at 5:43 PM  

I dont need four, just two will do for me :)

മൂര്‍ത്തി January 8, 2009 at 5:50 PM  

ലോകത്തിന്റെ ഭൂപടം സ്വന്തം ശരീരത്തില്‍ കൊണ്ടു നടക്കുന്ന ഗോമാതായെ ഇവിടെ കാണാം. എന്നുവെച്ചാല്‍ എന്തുവാ? ഈ ലോകം തന്നെ ഒരു അത്ഭുതപ്രതിഭാസം എന്നല്ലേ?

Unni(ജോജി) January 8, 2009 at 6:20 PM  

പാമരന്‍ സാറു പരയുന്നതാന്ണു കറക്റ്റ് ..
4 എണ്ണം വിട്ടു കഴിഞ്ഞാല്‍ യെശു മാത്രം അല്ല. കുരിശും
മുന്നില്‍ വന്നുപെടാറുണ്ടു

...പകല്‍കിനാവന്‍...daYdreamEr... January 8, 2009 at 6:42 PM  

ഹെന്റമ്മോ... അമേരിയ്ക്കാ അമേരിക്കാ... !

സി. കെ. ബാബു January 8, 2009 at 7:20 PM  

e - പണ്ഡിതന്‍,
ഈ കുര്‍ബ്ബാന അപ്പം എന്നു് പറയുന്ന സാധനം കുര്‍ബ്ബാന സമയത്തു് സാക്ഷാല്‍ യേശുവിന്റെ പച്ചമാംസം ആയും, അതിനോടൊപ്പം കുടിക്കുന്ന വീഞ്ഞു് അവന്റെ രക്തമായും പരിണമിക്കുന്നു എന്നാണു് സഭയുടെ വിശ്വാസം. Transubstantiation എന്ന, കേട്ടാല്‍ത്തന്നെ പേടി തോന്നുന്ന വെടിക്കുടുക്ക! ചിപ്സ് കെമിക്കലി ആന്‍ഡ് ബയോളജിക്കലി യേശുവിന്റെ മാംസം ആയി മാറുമോ എന്ന പഠനം വത്തിക്കാനില്‍ കൂലംകഷമായി നടന്നുകൊണ്ടിരിക്കുകയാണു്. പൂര്‍ത്തിയായോ എന്നു് അറിയില്ല. e - പണ്ഡിതന്‍ നസ്രാണി ആണോന്നു് അറിയില്ല. അതുകൊണ്ടാ പറഞ്ഞുതരുന്നതു്. നീ വീണ കുഴിയില്‍ നിന്റെ അയല്‍ക്കാരനേയും വീഴിക്കണം എന്നാണേ ക്രിസ്തീയപ്രമാണം! :)

BS Madai,
ലിങ്കിനു് നന്ദി.

പ്രിയ,
മകാന്മാരും മകതികളും ഒരുപോലെ ചിന്തിക്കുന്നു എന്നല്ലേ? ഞാനും ആദ്യം “ഹോ! ആലോചിക്കാന്‍ കൂടി വയ്യ!” എന്നായിരുന്നു എഴുതിയതു്. രണ്ടാം ഭാഗം എഡിറ്റ് ചെയ്തു് നീക്കുകയായിരുന്നു. Rationalization! :)

പിന്നെ, “ബിസി” യേശുവിനു് മുന്‍പു്! ഇപ്പൊ “എഡി”യാ! ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോഴേക്കും സ്ഥലകാലബോധവും ഇല്ലാതായോ? :)

ഭൂമിപുത്രി,
അപ്പോ, “അവ്യക്ത”രൂപത്തില്‍ കുറച്ചുനേരം നോക്കിയിരുന്നായിരുന്നു അല്ലേ? ഞാനും ആലോചിച്ചു, ഭൂമിപുത്രിക്കു് ഇങ്ങനെയൊരു transubstantiation സംഭവിക്കാന്‍ അല്ലാതെ മറ്റൊരു സാദ്ധ്യതയും ഇല്ലല്ലോ എന്നു്! :)

പാമരന്‍,
വെറവല്‍ തുടങ്ങുമ്പോള്‍ വീഞ്ഞു് കിട്ടിയില്ലെങ്കില്‍ വെള്ളം വീഞ്ഞാക്കി കുടിക്കുന്നവനാ പാര്‍ട്ടി! എന്നാലും ആളു് മഹാജോളിയാണുകേട്ടോ! കലികയറിയാല്‍ മാത്രം ആളൊരു ചൂടനാണു്. അപ്പോള്‍ ചാട്ടവാറെടുത്തു് അച്ചൂടും മുച്ചൂടും അടിച്ചുകളയും!പിന്നെ ഓശാനനാളിലേപ്പോലെ യാത്ര ഇന്നും കഴുതപ്പുറത്തായതിനാല്‍ അങ്ങനെ ഓടിച്ചാടി ഒന്നും വരാന്‍ പറ്റില്ലാന്നു് മാത്രം. :)

മുക്കുവന്‍,
തുടക്കക്കാരനാ അല്ലേ? യേശുവിനെ കണ്ടു് പഠി! :)

മൂര്‍ത്തി,
ആ പശുവിനു് അല്ലാതെതന്നെ “ജീവിതഭാരങ്ങള്‍” വേണ്ടുവോളമുണ്ടു്. അതിനു് പുറമെ സകല ലോകത്തിന്റെയും “പാപഭാരം” കൂടി ചുമക്കാന്‍ ആ പശുവെന്താ യേശുവോ? ഏതു് പൌലോസാണീ കടുംകൈ അതിനോടു് ചെയ്തതു്? :)

ജോജി,
കുരിശുകളെ കാണാന്‍ ഒറ്റ എണ്ണവും വിടണ്ട. ഏതെങ്കിലും അരമനേല്‍ ചെന്നാല്‍ മതി! :)

പകല്‍കിനാവന്‍,
:)

കാപ്പിലാന്‍ January 8, 2009 at 9:25 PM  

പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കരുതെന്നാണ് കര്‍ത്താവ് പറഞ്ഞത് .അതുകൊണ്ട് ഞാന്‍ ഇവിടിരിക്കുന്നില്ല .വിശ്വാസികളുടെ വിശ്വാസം അങ്ങനെ ഇളക്കാന്‍ പറ്റില്ലല്ലോ ബാബു .വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ .തനിക്കെന്തിന്റെ കേടാണ് .

ചാണക്യന്‍ January 8, 2009 at 9:49 PM  

ഹോ.....എന്റെ ജീവിതം സഫലമായി...ഇനി മരിച്ചാലും കുഴപ്പമില്ല...:)

സി. കെ. ബാബു January 8, 2009 at 9:59 PM  

കാപ്പിലാന്‍,
ഈ ബ്ലോഗ് വിശ്വാസികള്‍‍ക്കു് വേണ്ടിയുള്ളതല്ല. അതറിയാതെ ആവുമല്ലേ കയറിയതു്. എന്നാലും കാപ്പിലാന്‍ കയറിയ സ്ഥിതിക്കു് അല്പം ഇരുന്നിട്ടു് പോകാമായിരുന്നു.

ഇങ്ങനെ ചില കാര്യങ്ങളും ലോകത്തിലുണ്ടു് എന്നറിയണമെന്നുള്ളവരെ അറിയാന്‍ സമ്മതിക്കു് കാപ്പിലാനെ. അവരും ജീവിക്കട്ടെ! തനിക്കിതു് എന്തിന്റെ കേടാണു്?

ദാ, ഇപ്പൊത്തന്നെ കണ്ടോ? ചാണക്യന്റെ ജീവിതം സഫലമായീന്നു്! ഇനി മരിച്ചാലും കുഴപ്പമില്ലാന്നു്!

നന്ദി, ചാണക്യന്‍!

ശിവ January 8, 2009 at 11:28 PM  

ഇതൊക്കെ അമേരിക്കയിലാണല്ലോ സംഭവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ചിരിച്ചു പോകുന്നു.....

lakshmy January 9, 2009 at 2:10 AM  

കാഴ്ചയിൽ എന്തെല്ലാം ബോധമില്ലായ്മകൾ!
മൂർത്തിയുടെ ഗോമാതാ രസകരം

Siju | സിജു January 9, 2009 at 4:30 AM  

ബാബു,
കുറച്ചു നാള്‍ മുമ്പ് ഒരു പോലീസുകാരന്‍ വത്തിക്കാനിലെ പള്ളിയില്‍ പോയി ഫോട്ടോ എടുത്തപ്പോള്‍ കിട്ടിയത് പ്രാര്‍ത്ഥിക്കുന്ന ഒരു മാലാഖയെ ആയിരുന്നു. അതു കണ്ടില്ലായിരുന്നോ..
ജനങ്ങളെ വിശ്വാസികളാക്കാന്‍ ദൈവത്തിന്റെ ഒരോ പെടാപാടുകള്‍

ഇതു വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നതു സുന്ദരന്റെ കഥയായിരുന്നു. BS Madai എന്ന മഹാനും ഞാനും ഒരു പോലെ ചിന്തിച്ചു :-)

- സാഗര്‍ : Sagar - January 9, 2009 at 5:38 AM  

കൊറേക്കാലം മുമ്പ് പരുമല എന്ന സ്ഥലത്ത് ഒരു വീട്ടില്‍ "ഉണ്ണിയേശു അറ്റാച്ട് കന്യാമറിയം " ഒരു കൂണിന്‍റെ രൂപത്തില്‍ ആണ്‌ പ്രത്യക്ഷമായത്..

നാട്ടുകാര്‍ ഓടിക്കൂടി... കാണിക്കവന്‍ചി നിറഞ്ഞുകവിഞ്ഞു...

2 ദിവസം കഴിഞ്ഞ് മറിയ ചീഞ്ഞു പോയി.. :((

നിരക്ഷരന്‍ January 9, 2009 at 5:45 AM  

തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് പറയാറില്ലേ ? അതുപോലെ എവിടെയും ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവരുടെ ഒരു സന്തോഷമായിട്ടിതിനെ കണ്ടാല്‍ മതി മാഷേ...

ഓ:ടോ:- പാമരാ, 4 പെഗ്ഗ് കഴിയുമ്പോള്‍ നെന്റടുത്ത് വരുന്നത് കര്‍ത്താവല്ല, കാപ്പിലാന്റെ ഷാപ്പിലെ സപ്ലെയറാ...ബില്ലുമാ‍യിട്ട്. നേരത്തേ വന്നാല്‍ 2 പെഗ്ഗിന്റെ കാശല്ലേ കിട്ടൂ...:) :) :)

ഞാന്‍ വിട്ടൂ... :) :)

e - പണ്ഡിതന്‍ January 9, 2009 at 9:10 AM  

"4 പെഗ്ഗു കഴിഞ്ഞാല്‍ കര്‍ത്താവു സാധാരണ എന്‍റെ അടുത്തുവന്നിരുന്നു കമ്പനി തരാറുണ്ട്‌"

സഹതാപം തോന്നുന്നു
ഞാനും ഒരു നസ്രാണി ആണ്
പക്ഷെ ഈ കാഴ്ചകളില്‍ ഒന്നും വിശ്വസിക്കുന്നില്ല
ഇതു വായിച്ചതില്‍ പിന്നെ എനിക്കും ചിലത് തോന്നുന്നോ എന്ന് സംശയം :)

സി. കെ. ബാബു January 9, 2009 at 9:18 AM  

ശിവ,
പിരി അയഞ്ഞവരുടെ കാര്യത്തിലും അമേരിക്ക ഒരു ലോകമഹാശക്തി തന്നെയാണു്! :)

lakshmy,
മൂര്‍ത്തിക്കു് പണ്ടേതന്നെ സാമ്പാറിനേക്കാള്‍ രസമാണിഷ്ടം. ഇഡ്ഡലിയുടെ കൂടെ ചമ്മന്തിയില്ലെങ്കില്‍ മാത്രം സാമ്പാറിനെ സഹിക്കും! :)

സിജു,
പാവം ദൈവം! ലിങ്കിനു് നന്ദി.

സാഗര്‍,
മറിയ-വിത്ത്-ഉണ്ണിയേശുവല്ലേ? കൂണല്ലേ? മണ്ണല്ലേ?ചീഞ്ഞാലും ഉയിര്‍ക്കും! അല്ലെങ്കില്‍ ഉയിര്‍പ്പിക്കും! വിശ്വാസമല്ലേ? :)

നിരക്ഷരന്‍,
Ferrous Oxide, Ferric Oxide എന്നൊക്കെ കേള്‍ക്കുമ്പോള്‍ “ഓ! ദൈവമേ! ഈ തുരുമ്പിനുള്ളില്‍ നീ ഇരിക്കുന്നുവല്ലോ!” എന്നു് ഞാനും ചിന്തിക്കാറുണ്ടു്.

അതിലൊക്കെ കൂടുതലായി ദൈവം തന്റെ തനിസ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന തോന്നല്‍ ഭയങ്കരമായി എനിക്കു് ഉണ്ടാവുന്നതു് ഞാന്‍ കക്കൂസില്‍ ഇരിക്കുമ്പോഴാണു്! അഭൌമമായ ആ ദൈവിക-സ്വര്‍ഗ്ഗീയ-പരിശുദ്ധ പരിമളമേ! ഹോ! :)

e - പണ്ഡിതന്‍,
ഇടിച്ചാല്‍ പൊട്ടാത്ത തോന്നലാണു് വിശുദ്ധിയിലേക്കുള്ള യാത്രയുടെ ആരംഭം! നസ്രാണി ആയ സ്ഥിതിക്കു് ദൈവജനത്തില്‍ പെടുമല്ലോ! അപ്പോള്‍ യാത്രയ്ക്കു് പ്രത്യേകം ഒരു ഒരുക്കത്തിന്റെ ആവശ്യവുമില്ല. :)

കുഞ്ഞുണ്ണിആശാന്‍ January 9, 2009 at 10:29 AM  

ബാബു മാഷേ, വളരെ വിദ്യാഭ്യാസവും, അറിവും, ആഴത്തില്‍ വായനാ സമ്പത്തും, എഴുതാനുള്ളകഴിവും എല്ലാം ഉള്ള ഒരു വ്യക്തിയാണു താ‍ങ്കള്‍. താങ്കളുടെ മനുഷ്യ ചരിതങ്ങള്‍ എന്ന ബ്ലോഗിലെ വായനക്കാരനുമാണ് ഞാന്‍. എങ്കിലും ഇടയ്ക്കിടക്ക് താങ്കള്‍ ഈ രീതിയിലുള്ള പോസ്റ്റുകളും വിഷയങ്ങളും പ്രസിദ്ധീകരിച്ചു കാണുന്നതില്‍ പ്രയാസം തോന്നുന്നു. ക്രിസ്ത്യാനികളേയും, ക്രിസ്തുവിനേയും അവസരം കിട്ടുമ്പോഴൊക്കെ ഒന്നു ചൊറിയാനുള്ള രസം, അല്ല്ലേ. മറ്റുചില മതക്കാരെപോലെ മറുപടിപറയാനും തര്‍ക്കിക്കാനും ഒരുപാടാളൂകള്‍ malayalam blog ല്‍ ഇല്ല താനും. താങ്കളുടെ അവിശ്വാസങ്ങള്‍ ശരിയാണെന്നു കരുതാനുള്ള സ്വാതന്ത്ര്യം പോലെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാ‍ാങ്ങള്‍ ശരിയാണെന്നു വിശ്വസി്ക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് മനസ്സിലാക്കൂ. ഈ രീതിയിലുള്ള പോസ്റ്റുകളും അതിലെ കമന്റുകളും ഇല്ലാതെ തന്നെ താങ്കള്‍ വ്യത്യസ്തനായ ഒരു ബ്ലോഗര്‍ ആണ്. പിന്നെന്തിന് കുറേപ്പേരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ താങ്കള്‍ പോകുന്നു? വിശ്വാസികളില്‍ പെട്ട വായനക്കാരും താങ്കളുടെ ശാസ്ത്രപോസ്റ്റുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. പൊട്ടറ്റോ ചിപ്സിലും കണ്ണാടിയിലും കൂണിലുമൊന്നും ക്രിസ്തു പ്രത്യക്ഷപ്പെടുകയില്ലെന്ന് യഥാര്‍ത്ഥ വിശ്വാസികള്‍ക്കറിയാം. അല്ലാത്ത അന്ധര്‍ അതു വിശ്വസിക്കട്ടെ.

സി. കെ. ബാബു January 9, 2009 at 1:05 PM  

കുഞ്ഞുണ്ണി ആശാന്‍,
കമന്റിനു് നന്ദി. മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു് തെളിയിക്കുകയല്ല സത്യത്തില്‍ എന്റെ ഉദ്ദേശ്യം. ആഴമേറിയ തത്വചിന്തകളോ ശാസ്ത്രമോ‍ വായിച്ചാല്‍ അധികപങ്കു് മനുഷ്യര്‍ക്കും അതു് മനസ്സിലായിക്കൊള്ളണമെന്നില്ല. അന്യഭാഷകളില്‍ എഴുതപ്പെട്ട സ്വന്തം മതഗ്രന്ഥങ്ങള്‍ പോലും പലര്‍ക്കും വിചിത്രമായും പരസ്പരവിരുദ്ധമാ‍യും വ്യാഖ്യാനിക്കാന്‍ കഴിയുന്നതു് കേള്‍വിക്കാര്‍ അതു് തിരിച്ചറിയുകയില്ല എന്നതിനാലല്ലേ? മതപരമായ ചൂഷണം സാദ്ധ്യമാവുന്നതു് വിശ്വാസികളുടെ ഈ അജ്ഞത മൂലമാണു്. അവരില്‍ പലര്‍ക്കും കേള്‍ക്കുന്ന കാര്യങ്ങളിലെ അര്‍ത്ഥമോ വ്യാപ്തിയോ പ്രശ്നമല്ല എന്നതും ശരിയാവാം. എന്നാലും അവര്‍ക്കു് കൂടി മനസ്സിലാവുന്ന ഭാഷയില്‍ ചില അസംബന്ധങ്ങള്‍ ചൂണ്ടി കാണിച്ചാലെങ്കിലും സ്വന്തം നിലപാടുകള്‍ ഒന്നു് പുനഃപരിശോധിക്കാന്‍ അവര്‍ തയ്യാറായാലോ?

അതുപോലെ, മറുപടി പറയാനും തര്‍ക്കിക്കാനും കഴിവുള്ള ക്രിസ്ത്യാനികള്‍ ബ്ലോഗ് ലോകത്തില്‍ ഇല്ലാത്തതുകൊണ്ടല്ല അവര്‍ എന്റെ പോസ്റ്റുകളില്‍ അധികം ഇടപെടാത്തതു് എന്നാണെന്റെ വിശ്വാസം. അതിനു് കഴിവുള്ളവര്‍ മിക്കവാറും എന്റെ നിലപാടുകളോടു് യോജിക്കുന്നവരാണു്.‍ അല്ലാത്തവര്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ ഈ വിഷയത്തില്‍ ആധികാരികമായി എന്തെങ്കിലും പറയാന്‍ വേണ്ടത്ര ആഴമില്ലാത്തതുകൊണ്ടാവാം അവര്‍ സാവകാശം പിന്‍‌വാങ്ങി. ഏതെങ്കിലും ഒരു ക്രിസ്ത്യാനിയേക്കാള്‍ കൂടുതല്‍ ബൈബിളി‍നെ മനസ്സിലാക്കിയവനും നിശിതമായി വിമര്‍ശിച്ചവനുമാണു് നീറ്റ്സ്‌ഷെ. ക്രിസ്തുമതത്തെ പ്രതിരോധിക്കാന്‍ ആഗ്രഹിക്കുന്ന ആരും‍ ആദ്യം അതുപോലുള്ളവരുടെ ഗ്രന്ഥങ്ങള്‍ മനസ്സിരുത്തി വായിച്ചിരിക്കണം. വിമര്‍ശിക്കുന്നവരുടെ പുസ്തകങ്ങള്‍ വായിക്കരുതെന്നു് പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിനു് സ്വയം നീതീകരിക്കാന്‍ യോഗ്യത ഉണ്ടോ? ഇതുവരെയുള്ള വിമര്‍ശനങ്ങള്‍ പഠിക്കാത്തവരുമായി ഒരു പൊതു പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടുള്ള ചര്‍ച്ച സാദ്ധ്യമാവുമോ?

വായനക്കാരുടെയോ, കമന്റുകളുടെയോ എണ്ണം കൂട്ടുന്നതിനുള്ള വിലകുറഞ്ഞ polemics എന്ന രീതിയിലല്ല ഇടയ്ക്കിടെ ഞാന്‍ ഇത്തരം പോസ്റ്റുകള്‍ ഇടുന്നതു്. ഒരു സാദാ വിശ്വാസിയെ അവന്റെ വിശ്വാസത്തില്‍ നിന്നും പിന്‍‌തിരിപ്പിക്കുക അല്ല എന്റെ ലക്ഷ്യവും. അതു് സാദ്ധ്യമാവില്ലെന്നും അറിയാം. കാര്യങ്ങള്‍ തുറന്ന മന‍സ്സോടെ കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും പോസ്റ്റ് “കട്ടിയായതുകൊണ്ടു്” കാണുമ്പോഴേ അകന്നുനില്‍ക്കുന്നവരില്‍ ചിലരെയെങ്കിലും rational ആയ ചിന്തകളിലേക്കു് ആകര്‍ഷിക്കുക.‍സ്വതന്ത്രമായ ചിന്ത എന്ന ആശയം മറുവശം ‍കൂടി അറിഞ്ഞാലല്ലേ അര്‍ത്ഥപൂര്‍ണ്ണമാവൂ? മനുഷ്യരെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ചൂഷിതരില്‍ നിന്നും മറച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്ന ചില ചിന്തകളും ലോകത്തില്‍ ഉണ്ടായിട്ടുണ്ടു് എന്നു് അറിയാന്‍ താത്പര്യമുള്ളവരെ അറിയിക്കുക, അതുവഴി അവരെ അത്തരം ചിന്തകളിലേക്കു്‌ കൊണ്ടുവരിക - അവര്‍ക്കു് വേണമെങ്കില്‍ മാത്രം! അതാണു്‌ ചില പോസ്റ്റുകള്‍ ലഘുതരമാക്കുന്നതിന്റെ ‍പിന്നിലെ ഉദ്ദേശ്യം.

ധാര്‍ഷ്ട്യവും “അമ്പട ഞാനേ!” എന്ന ഭാവവുമാണു് ആത്മീയനായകരുടെ മുഖമുദ്ര! അവര്‍ വളര്‍ത്തി വളര്‍ത്തി അടിമത്തത്തില്‍ ആനന്ദിക്കുന്ന ഒരു ജനവിഭാഗമായി മാറിക്കഴിഞ്ഞു ഭാരതീയര്‍! താഴേക്കു് നോക്കൂ! അപ്പോള്‍ കാണാം യഥാര്‍ത്ഥഭാരതീയന്റെ‍ ചിത്രം! അതു് ചിന്താശേഷിയുള്ള ഏതൊരു ഭാരതീയനേയും ലജ്ജിപ്പിക്കേണ്ടതാണു്. അതു് തിരിച്ചറിയാന്‍ ആധുനിക ലോകസമൂഹങ്ങളെ നമ്മള്‍ കണ്ടിരിക്കണം. മറ്റൊന്നു് കണ്ടിട്ടില്ലാത്തതാണു്, കാണിച്ചിട്ടില്ലാത്തതാണു് ഭാരതീയസമൂഹത്തിന്റെ ശാപം! അതു് അവരെ കാണിക്കേണ്ടവര്‍ അവരുടെ ചിലവില്‍ അതെല്ലാം കണ്ട്‌ ആസ്വദിക്കുന്നവരും! എത്ര നാള്‍ ഭാരതീയന്‍ “വെളിച്ചം” എന്നു് വില്‍ക്കപ്പെടുന്ന ഈ ആദ്ധ്യാത്മിക അന്ധകാരത്തില്‍ കഴിയണം?‍‍

കിഷോര്‍:Kishor January 9, 2009 at 1:42 PM  

കൊള്ളാം...:-)


പക്ഷെ ഗണപതി പ്രതിമക്കു പാലൂട്ടിയവരാണ് ഹിന്ദുക്കൾ!

സി. കെ. ബാബു January 9, 2009 at 2:45 PM  

കിഷോര്‍,
അടിസ്ഥാനപരമായ തിന്മ നന്മയുടെ മുഖം മൂടി അണിയുന്നതാണു് മതം. മനുഷ്യരാശിയുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ ദൈവനാമത്തില്‍ മതങ്ങള്‍ ചെയ്തിട്ടുള്ളത്ര ദ്രോഹങ്ങള്‍ ചരിത്രത്തില്‍ ഇന്നോളം മറ്റേതെങ്കിലുമൊരു സാമൂഹികസ്ഥാപനം ചെയ്തിട്ടില്ല. ഇതൊരു യാഥാര്‍ത്ഥ്യമാണു്.

ഋഷി|rISHI January 10, 2009 at 2:21 AM  

അതുപോലെ, മറുപടി പറയാനും തര്‍ക്കിക്കാനും കഴിവുള്ള ക്രിസ്ത്യാനികള്‍ ബ്ലോഗ് ലോകത്തില്‍ ഇല്ലാത്തതുകൊണ്ടല്ല അവര്‍ എന്റെ പോസ്റ്റുകളില്‍ അധികം ഇടപെടാത്തതു് എന്നാണെന്റെ വിശ്വാസം. അതിനു് കഴിവുള്ളവര്‍ മിക്കവാറും എന്റെ നിലപാടുകളോടു് യോജിക്കുന്നവരാണു്.അല്ലാത്തവര്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ ഈ വിഷയത്തില്‍ ആധികാരികമായി എന്തെങ്കിലും പറയാന്‍ വേണ്ടത്ര ആഴമില്ലാത്തതുകൊണ്ടാവാം അവര്‍ സാവകാശം പിന്‍‌വാങ്ങി.

ഹൊ എന്തൊരു ബുദ്ദി!
സമ്മതിച്ചു തന്നിരിക്കുന്നു പ്രൊഫെസെറെ,
എതിര്‍ത്താല്‍ അറിവില്ലാത്തവനാവും അല്ലെങ്കില്‍ അറിവുള്ളവനും എന്നോട് എതിര്‍ക്കാന്‍ ബുദ്ധിയില്ലാത്തത് കൊണ്ട് ചിലര്‍ പിന്‍‌വാങ്ങി , ഹെന്തൊരു തമാശ് ചിരിച്ച് ചിരിച്ച് വയറുളുക്കി???
ആത്മ വിശ്വാസം ഇത്രയും ഉള്ളവര്‍ ബ്ലോഗില്‍ വളരെ കുറവാണ് കീപിറ്റപ്പി, കീപിറ്റപ്പി!!!

ഈ ബ്ലോഗിന്റെ പടം കാണുന്നവര്‍ ചെലരെങ്കിലും ഇതിന്റെ പിന്നാമ്പുറം വായിക്കുന്നവരാണെന്ന് മറക്കാതിരിക്കുക സര്‍വഞ്ഞ പീടം കയറിയ ബുദ്ദിമാനേ

bright January 10, 2009 at 5:55 AM  

പൊട്ടറ്റോ ചിപ്സിലും കണ്ണാടിയിലും കൂണിലുമൊന്നും ക്രിസ്തു പ്രത്യക്ഷപ്പെടുകയില്ലെന്ന് യഥാര്‍ത്ഥ വിശ്വാസികള്‍ക്കറിയാം. എന്ന് കുഞ്ഞുണ്ണി ആശാന്‍ പറയുന്നു. അതെങ്ങനെ ഉറപ്പിച്ചുപറയാന്‍ കഴിയും.?ക്രിസ്തു എന്തു ചെയ്യണമെന്നു ഇദ്ദേഹമാണോ തീരുമാനിക്കുന്നത്? ക്രിസ്തുവിനു പൊട്ടറ്റോ ചിപ്സിലും കണ്ണാടിയിലും കൂണിലുമൊന്നുംപ്രത്യക്ഷപെടാന്‍ കഴിയില്ലെങ്കില്‍ ക്രിസ്തുവെങ്ങിനെ omnipotent ആകും? മരിച്ചവരെ ജീവിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയുമൊക്കെ ചെയ്യുന്ന ക്രിസ്തു എന്തുകൊണ്ട് പൊട്ടറ്റോ ചിപ്സിലും കണ്ണാടിയിലും കൂണിലുമൊന്നും പ്രത്യക്ഷപ്പെടില്ലെന്ന് അദേഹം വിശദ്ദീകരിക്കുമെന്ന് കരുതുന്നു.

world trade centre തകര്‍ത്ത സമയത്തു ആ കെട്ടിടങ്ങളുടെ പുകപടലങ്ങള്‍ക്കിടയില്‍ ചെകുത്താന്റെ മുഖം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. simulacrum എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

സി. കെ. ബാബു January 10, 2009 at 8:59 AM  

കുഞ്ഞുണ്ണി ആശാന്‍

riSHi എന്ന ബ്ലോഗറുടെ(?) കമന്റു് കാണൂ! അതാണു് എന്നെ വിമര്‍ശിക്കുന്നവരുടെ നിലവാരം! കൂടുതല്‍ എന്തെങ്കിലും പറയണമോ?

ഋഷി|rISHI January 10, 2009 at 10:44 AM  

ദേ വീണ്ടും തമാ‍ശ!

ബാബൂ തന്റെ ബ്ലോഗ് മിക്കവാറും വായിച്ച് മനസിലാക്കിയിട്ട് തന്നെയാണ് ഞാന്‍ മുകളിലെ കമന്റ് എഴുതിയത്.

ഇനി ഞാന്‍ വായിച്ച തന്റെ പഴയ കമന്റുകളുടെയോ പോസ്റ്റിന്റേയോ ലിങ്കൂടെ ഇടണോ, അല്ല ചുമ്മാ ഒരു കമ്പാരിസണേയ്, വേണൊങ്കി അതൂടെ കൊളുത്താം,
ഇനിയുള്ള വായനക്കാരും ഒന്ന് അറിഞ്ഞിരിക്കട്ടെ എത്ര വരെ നിങ്ങള്‍ക്ക് താഴാനാവുമെന്ന്....

എന്തായാലും ഇപ്പൊ ഒള്ള ഈ നെലവാരത്തിന്റെസൂചി താഴാതെ നോക്കൂ ബെസ്റ്റ് വിഷസ്!

സി. കെ. ബാബു January 10, 2009 at 11:57 AM  

അയ്യോ ഋഷിസാറു് പിന്നേം വന്നോ? ഇവിടെ ഇങ്ങനെ ചുറ്റിക്കറങ്ങാതെ പോ സാറെ! ഒരുപാടു് നിലവാരോം ജോലിത്തിരക്കും ഒക്കെ ഒള്ള ആളല്ലേ? പിന്നെ, പോസ്റ്റ് ഒന്നുപോലും ഇതുവരെ എഴുതിയിട്ടില്ലല്ലോ? നല്ല നിലവാരമുള്ള പോസ്റ്റൊരെണ്ണം താങ്ങു് സാറേ! എല്ലാവനും കണ്ടു് കണ്ണു് തള്ളട്ടെ! അപ്പോഴേ സാറേ! എനിക്കു് വേറെ ഇത്തിരി ജോലിയുണ്ടു്. ക്ഷമീട്ടോ!

ഋഷി|rISHI January 10, 2009 at 1:02 PM  

ഹ ഹഹ
എന്താ പറയുക?
ബാബൂ തന്റെ ഒറിജിനല്‍ നെറം പതിയെ പുറത്ത് വരുന്നു, കൂള്‍ മാന്‍!
ഇങ്ങനെ ടെന്‍ഷനാവാതെ:)
മനസിലാക്കിയിടത്തോളം താന്‍ ഇതങ്ങ് ഡിലീറ്റ് ചെയ്യും അതല്ലേയുള്ളൂ നോ പ്രോബ്സ് , ജസ്റ്റ് ഡൂ ഇറ്റ്!

പിന്നെ പോസ്റ്റെഴുതിയാല്‍ മാത്രമേ കമന്റെഴുതാവൂ എന്ന് ഗൂഗിളമ്മച്ചി എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ ആവോ?
ഞാന്‍ ആണെങ്കില്‍ ,അത് അറിയാതെ പലയിടത്തും ചെല നിലവാരം കുറഞ്ഞ കമന്റെകളെഴുതിപ്പോയല്ലോ ഈശ്വരാ‍ാ‍ാ‍ാ!
ഇനി അതിനെന്തെങ്കിലും പ്രായശ്ചിത്തമുണ്ടോ ആവോ?
പ്രൊഫെസര്‍ അറിയാമെങ്കില്‍(അതെന്നാ ചോദ്യമാ അല്ലേ?) ഈ ബ്ലോഗ് ശിശൂന് അതൊക്കെ ഒന്ന് പറഞ്ഞു തരാന്‍ ദയവുണ്ടാവണേ!
ഒന്നെനിക്ക് ക്ഷ പിടിച്ചു എന്നാ ഒരു കണ്‍സേണാ,വായനക്കാരെ പറ്റി ഇങ്ങനെ വേണം അറിവുള്ളോരായാല്‍ ഹോ! അപാരം എന്റെ ജ്വാലി തിരക്കുകളും നെലവാരോം ഒക്കെ മനസിലാക്കാനുള്ള താങ്കളുടെ വൈഫവത്തിനു മുന്നില്‍ ഞാന്‍ ഗത്ഗത കണ്ടന്‍ ആവുകയാണ് ചീയേഴ്സ് ബഡി(!)
താങ്കളുടെ വെലപിടിച്ച സമയം ഇനി ഞാന്‍ ആയിട്ട് അപഹരിക്കുന്നില്ല, ചുരുക്കുന്നു
എന്ന് വിശ്വസ്തവിതേയന്‍ (ശൂ)

സി. കെ. ബാബു January 10, 2009 at 1:23 PM  

അയ്യോ ഈ ഋഷിസാറു് ചൂലില്‍ മുള്ളി മുഖത്തടിച്ചാലും ഇറങ്ങിപ്പോകാത്ത ടൈപ്പാണല്ലോ!

ഋഷി|rISHI January 10, 2009 at 1:23 PM  

:)

സി. കെ. ബാബു January 10, 2009 at 1:28 PM  

മുതുകാളച്ചിരി?

കാപ്പിലാന്‍ January 10, 2009 at 6:15 PM  

:)

dotcompals January 13, 2009 at 3:48 PM  

അമ്മോ , യേശുവിനെ താങ്ങാനുള്ള ഒരു പാട്... ഇനി എന്തൊക്കെ കാണണോ എന്തോ ?

eldho July 7, 2009 at 1:15 PM  

നീ വീണ കുഴിയില്‍ നിന്റെ അയല്‍ക്കാരനേയും വീഴിക്കണം എന്നാണേ ക്രിസ്തീയപ്രമാണം! :)
ഓടി നടന്നു 1൦൦൦൦ ഭാര്യമാരെ സ്രഷ്ടിക്കാനും മാനുഷരെ കൊന്നു കൊലവിളിക്കാനും നമ്മുക്ക് പ്രയോജനം ഉണ്ടാവും എങ്കില്‍ മറ്റുളവരെ ചതിക്കുന്നതിനു കുഴപ്പമില്ല എന്നും ഉപദേശിക്കുന്ന കുഴിയെക്കള്‍ എന്തുകൊണ്ടും നല്ലതാനെ e-pandithan വീണ കുഴി

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP