Sunday, December 21, 2008

*മഞ്ഞുപെയ്യുംകാലം* - ചിത്രങ്ങള്‍

17 comments:

lakshmy December 22, 2008 at 1:52 AM  

എതു ശിൽ‌പ്പിയുടെ കരവിരുതാണ് ഈ മഞ്ഞു ശിൽ‌പ്പങ്ങളിൽ കാണുന്നത്?!!!!!!!!!!!!

കാന്താരിക്കുട്ടി December 22, 2008 at 3:52 AM  

എന്തൊരൂ ഭംഗിയാ ! ഇതു കാണുമ്പോൾ തന്നെ തണുക്കുന്നേ !!!

പാമരന്‍ December 22, 2008 at 3:54 AM  

സുന്ദരം.. എവിടാ മാഷേ ഇതു?

ബിനോയ് December 22, 2008 at 4:26 AM  

ബാബുമാഷേ, ഓര്‍മ്മിപ്പിച്ചതിനു നന്ദി. വേഗം പോയി ഐസിട്ടു രണ്ടെണ്ണമടിക്കട്ടെ. :-)

- സാഗര്‍ : Sagar - December 22, 2008 at 5:34 AM  

ഓഹ് ... ഇത്രേ ഒള്ളോ.. ഇതു ഞങ്ങടെ വീട്ടില്‍ ഒള്ളതാ....... ബ്രിഡ്ജിനകത്ത്..:)

e- പണ്ടിതന്‍ December 22, 2008 at 5:47 AM  

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്

http://boldtechi.blogspot.com/

സുല്‍ |Sul December 22, 2008 at 8:10 AM  

നല്ല ചിത്രങ്ങള്‍

-സുല്‍

സി. കെ. ബാബു December 22, 2008 at 10:32 AM  

lakshmy,
ഒരു പ്രപഞ്ചശില്പിയുടെ കരങ്ങളാണു് ഈ സൗന്ദര്യസൃഷ്ടിക്കു് പിന്നില്‍ എന്നു് പറയാനാവും അധികം പേരും ഇഷ്ടപ്പെടുന്നതു്. പ്രകൃതിയുടെ കരങ്ങള്‍ എന്നു് പറയാനാണു് പക്ഷേ എനിക്കിഷ്ടം.

കാന്താരിക്കുട്ടി,
:)

പാമരന്‍,
സ്വീഡന്‍ ആണിതു്‌. എനിക്കു് അവിടെ ഒരു ബന്ധുവുമുണ്ടു്‌. ഫോട്ടോ ഒരുവര്‍ഷം പഴയതാണു്.

ബിനോയ്,
അളവും അതിരും ലംഘിക്കാതിരുന്നാല്‍ എല്ലാമാവാം. :)

സാഗര്‍,
അത്ര എളുപ്പമൊന്നും സൌന്ദര്യത്തില്‍ സന്തോഷിക്കുന്ന കൂട്ടത്തിലല്ല, അല്ലേ? ഭാര്യ ഉണ്ടെങ്കില്‍ അവള്‍ ദുഃഖിക്കുമേ! പറഞ്ഞില്ലെന്നു് വേണ്ട. :)

e-പണ്ടിതന്‍,
തിരിച്ചും ആശംസകള്‍!

(പണ്ഡിതനെ “പണ്ടിതന്‍” ആക്കിയതു് മനഃപൂര്‍വ്വം ആവുമല്ലേ?)

സുല്‍,
നന്ദി.

ഗീത് December 22, 2008 at 11:28 AM  

എത്ര സുന്ദരം ! എത്ര സുന്ദരം !

ഈ ഭൂമിയെത്ര സുന്ദരം !

ബാബു മാഷേ ഈ സ്ഥലം ഏതാ?

Rare Rose December 22, 2008 at 12:18 PM  

ആ മൂന്നാമത്തെ പോട്ടം കണ്ടിട്ടു കണ്ണെടുക്കാന്‍ തോന്നണില്ല..:)

സി. കെ. ബാബു December 22, 2008 at 12:38 PM  

ഗീത്,
ആയിരം മുഖങ്ങള്‍! പതിനായിരം ഭാവങ്ങള്‍!! അതേ, ഈ ഭൂമി വളരെ മനോഹരമാണു്. അതു് ആസ്വദിക്കാന്‍ കഴിയുന്ന ഒരു മനുഷ്യജന്മം ‍ലഭിക്കുക എന്നതു് ഒരു മഹാഭാഗ്യവും‌. പാമരനു് കൊടുത്ത മറുപടി ശ്രദ്ധിക്കുമല്ലോ.

Rare Rose,
ഫോട്ടോ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

- സാഗര്‍ : Sagar - December 22, 2008 at 1:37 PM  

ഹ ഹ.. ഇതൊക്കെ വെറും നമ്പറല്ലേ ബാബുസാറേ.. ചൊറിയന്‍ പുഴുവിനെ പിടിച്ച് ഡൈനിങ്ങ് ടേബിളില്‍ വെച്ച് ഭംഗി ആസ്വദിച്ച ചരിത്രമാണ്‌ എനിക്കുള്ളത്... (അതിന്‌ വേണ്ടത് കിട്ടി!!!)

സി. കെ. ബാബു December 22, 2008 at 2:54 PM  

സാഗര്‍,
മനസ്സിലായി. ഞാനും പറഞ്ഞെന്നേ ഉള്ളു. :)

മൂര്‍ത്തി December 22, 2008 at 4:53 PM  

എനിക്ക് തണുക്ക്ണൂന്ന്...

സി. കെ. ബാബു December 22, 2008 at 7:34 PM  

മൂര്‍ത്തി,

ആവശ്യത്തിനു് വസ്ത്രം ധരിച്ചില്ലെങ്കില്‍ നടുവേദന വരാം, ജലദോഷം വരാം, ബ്ലാഡറിനും കിഡ്നിക്കും‌ രോഗം വരാം, അങ്ങനെ പലതും വരാം! എന്തൊക്കെ ധരിക്കണമെന്നു് പറയാം. :)

ഒരു T-ഷര്‍ട്ട്, പുറമെ കട്ടി തീരെ കുറവല്ലാത്ത ഒരു സാധാരണ മുഴുക്കയ്യന്‍ ഷര്‍ട്ട്, അതിനുമീതെ ഒരു പുള്ളോവര്‍, കട്ടിയുള്ള പാന്റ്സ് (വയസ്സന്മാര്‍ക്കും‌ പെണ്ണുങ്ങള്‍ക്കും തണുപ്പു് താങ്ങാന്‍ വിഷമമായതിനാല്‍ അണ്ടര്‍വെയര്‍ പാദം വരെ ഇറക്കമുള്ളതാവുന്നതാണു് നല്ലതു്!) കട്ടിയുള്ളതും കഴിവതും മുട്ടുവരെ എത്തുന്നതുമായ സോക്സ്! വിന്ററില്‍ വീടിനകം‍ ചൂടാക്കുന്നതിനാല്‍ വീട്ടിലിരിക്കാന്‍ ഇത്രയും മതി. പുറത്തിറങ്ങണമെങ്കില്‍ ഒരു വിന്റര്‍ കോട്ട്, തണുപ്പു് കൂടുതലെങ്കില്‍ ഒരു വൂള്‍ തൊപ്പി, കട്ടിയുള്ള കയ്യുറ, വിന്ററിനു് യോജിച്ച ഷൂസ്/ബൂട്സ്!

ഇത്രയുമായാല്‍ മഞ്ഞു് പെയ്തു് കിടക്കുന്ന പൂന്തോട്ടങ്ങളിലൂടെയും മറ്റും ആരും നടക്കാത്ത മഞ്ഞിനുമുകളിലൂടെ “ഷൂവിന്റെ അടയാളങ്ങള്‍” ആദ്യമായി പതിപ്പിച്ചുകൊണ്ടു് നടക്കാന്‍ പോകുന്നതും, നല്ല തണുത്ത ശുദ്ധമായ വായു ശ്വാസകോശത്തിലേക്കു് ആര്‍ത്തിയോടെ വലിച്ചുകയറ്റുന്നതും സ്വര്‍ഗ്ഗീയമാണു്. പ്രത്യേകിച്ചും ചൂടു് പുറത്തുപോകാതിരിക്കാന്‍ കാറ്റുകയറാതെ അടച്ചുപൂട്ടിയ വീടുകളില്‍ നിന്നും ഇടയ്ക്കിടെ മാത്രം പുറത്തിറങ്ങുമ്പോള്‍! അതുകൊണ്ടു് നടക്കാന്‍ പോകല്‍ ഒരു ചടങ്ങു്‌ മാത്രമല്ല അതു് ആരോഗ്യത്തിനു് അത്യന്താപേക്ഷിതവുമാണു്. മഞ്ഞുകാലത്തു് കാറുമായി ജോലിക്കു് പോകുന്നതു് പലപ്പോഴും ഒരു പീഡനമാണു്. കാറുകളിലെ ആധുനികസൌകര്യങ്ങള്‍ ബുദ്ധിമുട്ടുകള്‍ വളരെ കുറച്ചിട്ടുണ്ടെങ്കിലും!

നടക്കാന്‍ പോകുമ്പോഴും അല്ലാത്തപ്പോഴും ആചരിക്കേണ്ട മര്യാദകള്‍ വേറെ! ആണും പെണ്ണും ഒരുമിച്ചു് നടക്കാന്‍‍ പോകുമ്പോള്‍ പെണ്ണിനോടുള്ള ബഹുമാനസൂചനയായി പെണ്ണു് ആണിന്റെ വലതുവശത്തായിരിക്കണം. മൂന്നുപേര്‍ നടക്കാന്‍ പോകുമ്പോള്‍ അവരില്‍ പ്രധാനി നടുക്കായിരിക്കണം.... അങ്ങനെ ഒരു നൂറു്‌ കാര്യങ്ങള്‍! Karlheinz Graudenz എന്നൊരു ജര്‍മ്മന്‍‌കാരന്‍ എഴുതിയ etiquette-ന്റെ ഒരു പഴയ പുസ്തകത്തിനു് അഞ്ഞൂറു് പേജുകളാണുള്ളതു്! അവയില്‍ പറയുന്ന പല പെരുമാറ്റച്ചട്ടങ്ങളും ഇപ്പോള്‍‌ പഴഞ്ചനായതുകൊണ്ടു് ഇക്കാലത്തു് ആരും അത്ര കാര്യമായി ശ്രദ്ധിക്കാറില്ലെങ്കിലും ഔദ്യോഗിക ചടങ്ങുകളിലും മറ്റും അവയില്‍ പലതും ഇന്നും പാലിക്കപ്പെടുന്നുണ്ടു്.

നവരുചിയന്‍ December 23, 2008 at 5:52 AM  

ഇവടെ ഒരു ജോലി കിട്ടിയിരുന്നു എങ്കില്‍................. കുളിക്കുന്ന പരുപാടി നിര്‍ത്താം

സി. കെ. ബാബു December 23, 2008 at 10:53 AM  

നവരുചിയന്‍,

ബാത്ടബ്ബില്‍ കിടന്നുള്ള കുളി അധികവും ആഴ്ചയില്‍ ഒരിക്കലുള്ള ഒരു ആഘോഷമാണു്. വാഷ്ബേസിനില്‍ ചൂടുവെള്ളം പിടിച്ചു് കഴുകലോ ഷവ്വര്‍ എടുക്കലോ ആണു് സാധാരണ രീതി.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP