Monday, November 10, 2008

**കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ** (ചിത്രങ്ങള്‍)

ആറുവര്‍ഷം മുന്‍പു് ഒരപകടത്തില്‍ രണ്ടുകൈകളും നഷ്ടപ്പെട്ട 53 വയസ്സുകാരനു് 'പുതിയ കൈകള്‍! മൂന്നരമാസം മുന്‍പായിരുന്നു ഓപ്പറേഷന്‍. ലോകത്തില്‍ ആദ്യമായാണു് ഇത്തരം ഒരു ഓപ്പറേഷന്‍.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെയും ഇവിടെയും
5 comments:

സൂരജ് November 10, 2008 at 6:16 PM  

ഒരു അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന് എളുപ്പത്തില്‍ പറഞ്ഞു പോകാം... അതിന്റെ സാങ്കേതികബുദ്ധിമുട്ടുകള്‍ ഓര്‍ത്താലോ മനം കുഴയും.

എലികളുടെ ഫീമറല്‍ ആര്‍ട്ടെറി (കാലിലേയ്ക്ക് രക്തം കൊണ്ടുപോകുന്ന മഹാധമനിയുടെ ഒരു ശിഖരം) മുറിച്ചിട്ട് അതിനെ ഒരു മൈക്രോസ്കോപ്പിനു കീഴില്‍ മുടിനാരിന്റെ പകുതിയോളം മാത്രം കട്ടിയുള്ള 10-0 നൈലോണ്‍ നൂലു കൊണ്ട് കൂട്ടിത്തുന്നുന്ന ഒരു ലബോറട്ടറി അഭ്യാസമുണ്ട് ന്യൂറോ വാസ്കുലാര്‍ സര്‍ജ്ജന്മാരുടെ ട്രെയിനിങ്ങില്‍. നാട്ടില്‍ എവിടെയെങ്കിലും അതുള്ളതായി അറിവില്ല. (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടോ ആവോ )

ജഡത്തെ വള്ളികള്‍ കൊണ്ട് കെട്ടി വെള്ളത്തിലാഴ്ത്തി ഒരു പ്രത്യേക അളവില്‍ അഴുക്കിയതിനു ശേഷം അതില്‍ ശല്യതന്ത്രം പഠിക്കണമെന്ന ലോകത്തിലെ ഒരുപക്ഷേ ആദ്യത്തെ സര്‍ജ്ജിക്കല്‍ ലാബ് പാഠം നമുക്കു നല്‍കിയ സുശ്രുതന്റെ പിന്മുറക്കാരായ നമ്മളോ ?

പ്രാചീന ഭാരതത്തില്‍ സര്‍ജ്ജറി മുരടിച്ചത് ബുദ്ധമതം കാരണമാണെന്ന് ഒരു ഉഡായിപ്പും അടിച്ചിറക്കിയിട്ട്, പ്രപഞ്ചത്തിന്റെ അഖണ്ഡ"ബോധ"ത്തെക്കുറിച്ചും തലമാറ്റിവച്ചാല്‍ ആത്മാവ് മാറുമോ എന്നുമൊക്കെയുള്ള ഫിലോസഫിക്കല്‍ ഗൊണാണ്ടറും തപ്പി നടക്കുന്നു...

സി. കെ. ബാബു November 10, 2008 at 8:54 PM  

സൂരജ്,

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പോലെ വിരലിലെണ്ണാവുന്നവയൊഴികെ നാട്ടിലെ ബാക്കി മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും സ്കൂള്‍ മുതല്‍ മുകള്‍തട്ടുകള്‍ വരെ തല്ലിത്തകര്‍ത്തശേഷം മൌലികമായി നവീകരിക്കപ്പെടണം. പക്ഷേ നടക്കുമോ? ഏഴാം ക്ലാസ് നാടകം കണ്ടതല്ലേ? ആത്മീയ ആസാമിമാരാണു് സാമൂഹികകാര്യങ്ങള്‍ തീരുമാനിക്കുന്നതു്! ജനങ്ങള്‍ക്കു് അതു് മതിതാനും. കുതിരച്ചാണകത്തെപ്പറ്റി ചോദിച്ചാലും അദ്വൈതത്തില്‍ കൊണ്ടുചെന്നെത്തിക്കുന്ന വേറെ ഏതെങ്കിലും ഒരു സമൂഹം ലോകത്തില്‍ ഉണ്ടെന്നു് തോന്നുന്നില്ല! ആത്മീയത സ്വയം‌പീഡനമാണെന്നു് ധരിക്കാനുള്ള ‍ ഭ്രാന്തും നികൃഷ്ടതയും സാമാന്യബോധമുള്ള ഏതെങ്കിലും ജനവിഭാഗത്തിനു് ഉണ്ടാവുമോ? അതിനു് ഭാരതീയ അഖണ്ഡബോധം തന്നെ വേണം!

ഇനി മറ്റൊരു മേഖല രാഷ്ട്രീയമാണു്. അവിടെയും ഗതി തഥൈവ! രാഷ്ട്രീയ നേതാക്കള്‍ക്കു് മുദ്രാവാക്യങ്ങളിലും കുതികാല്‍ വെട്ടലിലും കുതന്ത്രങ്ങളിലുമല്ലേ പാണ്ഡിത്യമുള്ളു. മറ്റൊന്നു് അവര്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലല്ലോ! അപ്പോള്‍ പിന്നെ അവരാല്‍ നയിക്കപ്പെടുന്നവര്‍ക്കു് അതില്‍ കൂടുതല്‍ എന്തറിയാന്‍?

മറ്റു് പല രാജ്യങ്ങളും ‍കാര്യങ്ങള്‍ എത്ര ഭംഗിയായിട്ടാണു് മുന്നോട്ടു് നീക്കുന്നതെന്നു് കാണുമ്പോഴാണു് സ്വന്തനാടിന്റെ ദയനീയത കൂടുതല്‍ വേദനിപ്പിക്കുന്നതു്. അതിനെന്താ? നമുക്കു് താരതമ്യം‍ ചെയ്യാന്‍ ആഫ്രിക്കയിലെ രാജ്യങ്ങളുണ്ടല്ലോ? പക്ഷേ എത്ര അഗതികളാണെങ്കിലും അവര്‍പോലും ഭാരതീയനെപ്പോലെ ഒരേയൊരു യാഥാര്‍ത്ഥ്യമായ ഭൂമിയിലെ സ്വന്തജീവിതത്തെ തള്ളിപ്പറയാനും മാത്രം വിഡ്ഢികളല്ല. അവിടെയും നാറിയ സാമൂഹ്യ- രാഷ്ട്രീയവ്യവ്സ്ഥിതിയും നേതാക്കളും‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ ഭാരതീയനെക്കാള്‍ എത്രയോ മനുഷ്യാന്തസ്സോടെ ജീവിക്കാന്‍ ശ്രമിക്കുമായിരുന്നു എന്നാണെന്റെ വിശ്വാസം.

കേരളത്തിലെ വിദ്യാഭ്യാസമേഖല തിരുത്താനാവാത്ത നിലയിലാണിന്നു്. മറ്റൊന്നു് കണ്ടിട്ടില്ലാത്തവര്‍ക്കു് അതറിയില്ലെന്നു് മാത്രം. കോഴകൊടുത്തോ അല്ലാതെയോ ഒരു ജോലി സമ്പാദിച്ചു്, കൈക്കൂലി വാങ്ങി വീടുണ്ടാക്കി, സ്ത്രീധനം വാങ്ങി വിവാഹം ചെയ്തു്, സുഖം എന്നാല്‍ എന്തെന്നു് കേരളീയന്‍ നിര്‍വചിക്കുന്ന രീതിയില്‍ (!) ജീവിക്കാന്‍, കോഴകൊടുത്തോ അല്ലാതെയോ എന്തൊക്കെയോ പഠിച്ചു എന്നു് വരുത്തുന്നു. അത്രയുമായാല്‍ അമ്പട ഞാനേ എന്ന ഗൌരവഭാവത്തിന്റെ ഒരു മുഖം‌മൂടി അണിയാം. നമ്മളു് ഇത്തിരി കേമനാണെന്നു് മറ്റുള്ളവരെ അറിയിക്കണമല്ലോ! അതാണു് ഇന്നു് കേരളീയ വിദ്യാഭ്യാസം. അതിനൊത്ത സാംസ്കാരിക നായകന്മാരും! പിന്നെ എന്തുവേണം?

പാമരന്‍ November 11, 2008 at 12:34 AM  

ആറു വര്‍ഷത്തിനു ശേഷം നഷ്ടപ്പെട്ടുപോയ തന്‍റെ കൈകള്‍ തിരിച്ചു കിട്ടിയ ആ ഭാഗ്യവാന്‍റെ മനസ്സിലെന്തായിരിക്കും എന്നാണു ഞാന്‍ ആലോചിക്കുന്നത്‌.. വൈദ്യത്തിന്‌ എന്‍റെ തൊപ്പിയൂരി സലാം. ശാസ്ത്രത്തെ കാളവണ്ടിയുഗത്തിലേയ്ക്കു തിരിച്ചു വിളിക്കുന്ന പ്രവാചകര്‍ക്കും പ്രചാരകര്‍ക്കും ഒരു തുപ്പും!

കാന്താരിക്കുട്ടി November 11, 2008 at 3:59 AM  

പാമരന്‍ ജീയുടെ അഭിപ്രായത്തിനു കീഴെ ഒരു ഒപ്പ്.ഇത്രയും നാളുകള്‍ 2 കൈകളുമില്ലാതെ ജീവിച്ച അദ്ദേഹത്തിനു സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം ആയിരിക്കില്ലേ.ശാസ്ത്ര ലോകം ഇനിയും മുന്നേറട്ടെ

സി. കെ. ബാബു November 11, 2008 at 9:31 AM  

പാമരന്‍, കാന്താരിക്കുട്ടി,

കൈകളില്ലാതെ ജനിക്കുന്നവര്‍ ഒരു പരിധിവരെ കാലുകള്‍ ഉപയോഗിച്ചു്‌ ദൈനംദിനകാര്യങ്ങള്‍ ചെയ്യാന്‍ ശീലിക്കുന്നതു് സാധാരണമാണു്. പക്ഷേ 47 വര്‍ഷം കൈകളുമായി ജീവിച്ചശേഷം കൈ നഷ്ടപ്പെട്ടാലത്തെ അവസ്ഥ എത്ര ഭയാനകമായിരിക്കും? കൈകളില്ലാത്ത നമ്മുടെ സ്വന്തം ജീവിതം ഒന്നു് സങ്കല്പിച്ചാല്‍ മതി അതറിയാന്‍.

ശാസ്ത്രത്തെ പിന്നോട്ടു് വലിക്കുന്നവരെപ്പറ്റി:

അതു് അജ്ഞതയാണു്. അവഗണിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. “ശാസ്ത്രത്തെ” ഉപയോഗിച്ചു്‌ അരി വാങ്ങുന്ന ചിലരും അക്കൂട്ടത്തില്‍ ഉണ്ടെന്നതാണു് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം. മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മുഴുവന്‍ “അത്ഭുതങ്ങള്‍” ആവണമെന്നില്ല എന്നതു്‌ ചെറിയൊരാശ്വാസവും!

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP