Sunday, June 29, 2008

പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്! (ചിത്രം)


കൂട്ടുകാരനോടു് പങ്കുചേര്‍ന്നു് കഞ്ചാവു് വലിക്കുമ്പോഴും, എവിടെയോ കണ്ടുകിട്ടിയ ഒരു പുസ്തകം വായിക്കണമെന്നല്ലാതെ, കത്തിക്കണമെന്നു് തോന്നാത്ത ഒരു തെരുവുബാലന്‍‍! ഉറങ്ങാന്‍ അരമനയില്ലാതെ, ഉടുക്കാന്‍ കസവുടയാടകളില്ലാതെ, ചൂഷണം ചെയ്യാന്‍ 'വിശ്വാസിപ്പട' ഇല്ലാതെ, തെരുവില്‍ വളര്‍ന്നു്, തെരുവില്‍ ഉറങ്ങി, കിട്ടുന്ന പണികള്‍ ചെയ്തു് പട്ടിണി മാറ്റി, ദുരിതവും കഷ്ടപ്പാടും മറക്കാന്‍ കഞ്ചാവിലും, മയക്കുമരുന്നുകളിലും അഭയം തേടുമ്പോഴും ഒരു പുസ്തകം വായിക്കാനുള്ളതാണു്, കത്തിക്കാനുള്ളതല്ല എന്നു് മറക്കാത്തവര്‍! 'പ്രബുദ്ധകേരളത്തിലെ' പ്രമാണിമാര്‍ ഇതൊന്നും കണ്ടാല്‍ ലജ്ജിക്കുകയില്ല. കാരണം, ലജ്ജിക്കണമെങ്കില്‍ ലജ്ജ എന്നൊന്നു് ഉണ്ടായിരിക്കണം. അതുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു് കണ്ണാടിയില്‍ നോക്കാന്‍ പോലും ലജ്ജിക്കേണ്ടി വരുമായിരുന്നല്ലോ!

കത്തോലിക്കാസഭയും, ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയുമൊക്കെ ചരിത്രത്തില്‍ നിന്നും ഒരിക്കലും മായാതെ മറയാതെ നില്‍ക്കുന്ന 'പുസ്തകം കത്തിക്കല്‍' വിദഗ്ദ്ധരാണു്. അവര്‍ക്കൊപ്പം തല ഉയര്‍ത്തിനില്‍ക്കാന്‍ കഴിയുന്നതില്‍ 'പുസ്തകം കത്തിക്കലില്‍' പങ്കുചേരുന്ന കേരളത്തിലെ ആത്മീയകുഞ്ഞാടുകളും, ഗാന്ധി-നെഹ്രു-കോണ്‍ഗ്രസ്സും, മുസ്ലീം-ലീഗ്‌ ചങ്ങാതിമാരും അടക്കമുള്ള സകല 'സാമൂഹികപരിഷ്കര്‍ത്താക്കള്‍ക്കും' തീര്‍ച്ചയായും അഭിമാനിക്കാം!

'കത്തിക്കല്‍' ഇന്നോളം ഒരു പരിഹാരമായിരുന്നില്ല. പക്ഷേ, അതറിയണമെങ്കിലും എന്തെങ്കിലുമൊക്കെ വായിച്ചിരിക്കണമല്ലോ. main hobby ആയ പ്രത്യുത്പാദനത്തിനുശേഷം, വല്ലപ്പോഴും സമയം കിട്ടിയാല്‍ 'നന്മനിറഞ്ഞ മറിയം - ഉറക്കക്കഷായം' കൊന്തമാല മേമ്പൊടി ചേര്‍ത്തു് സേവിക്കുന്നവര്‍ക്കെവിടെ പുസ്തകം വായിക്കാന്‍ നേരം? ഇനി, അഥവാ അബദ്ധത്തിലെങ്ങാനും ഒരു പുസ്തകം വായിക്കുന്നുണ്ടെങ്കില്‍ത്തന്നെ, അതു് 'മുലച്ചിപ്പശു കുമ്പസാരക്കൂട്ടില്‍' എന്ന വിശ്വസാഹിത്യത്തിലെ classic ആയിരിക്കും താനും!

12 comments:

മൂര്‍ത്തി June 29, 2008 at 9:54 PM  

ചിത്രത്തേക്കാള്‍ വാക്കാണോ വാക്കിനേക്കാള്‍ ചിത്രമാണോ ഇവിടെ ശക്തം എന്ന സംശയം മാത്രം..

പ്രിയ ഉണ്ണികൃഷ്ണന്‍ June 30, 2008 at 1:43 AM  

മൂര്‍ത്തി പറഞ്ഞപോലെ ആകെ ഒരു ഗണ്‍ഫ്യൂഷന്‍. പുസ്തകങ്ങളൊക്കെ നിലത്തുപോലും വീഴ്ത്തരുതെന്ന അറിവോടെയാണ് വളര്‍ന്നതൊക്കെ.

ഇപ്പോ ഈ പെടപ്പൊക്കെ കാണുമ്പോ സത്യായിട്ടും കലിപ്പുകള് ത്തീരണില്ല

പാമരന്‍ June 30, 2008 at 6:53 AM  

ബാബു മാഷെ.. ഒരു സത്യ-കമ്യൂണിസ്റ്റുകാരനാണ്‌ എന്‍റെ പിതാജി. ദൈവത്തെ തരിമ്പും വിശ്വാസമില്ല. എന്നിട്ടും പൊസ്തകം ചവിട്യാല്‍ തൊട്ടു നിറുകയില്‍ വയ്ക്കണം എന്നു പഠിപ്പിച്ചാ എന്നെ വളര്‍ത്തിയത്‌. അന്ന്‌ അത്‌ എന്തിനാണെന്നു മനസ്സിലായില്ല. ഇന്ന്‌ ഞാന്‍ അത്‌ എന്‍റെ മോനെയും പഠിപ്പിക്കുന്നു.. ഇനി നാളെ പുസ്തകം പഠിച്ചില്ലെങ്കിലും കത്തിക്കാനെങ്കിലും പോകാതിരിക്കുമല്ലോ :)

വേണു venu June 30, 2008 at 7:02 AM  

നിലത്തു കിടന്ന കടലാസ്സില്‍ പോലും കാലു കൊണ്ടാല്‍ തൊട്ടു നെറ്റിയില്‍ വയ്ക്കണം എന്നു പഠിപ്പിച്ച പഠിച്ച സംസ്ക്കാരം. ചിത്രവും വാക്കുകളും ശക്തം.!

തോന്ന്യാസി June 30, 2008 at 7:28 AM  

അക്ഷരങ്ങളുടെ വിലയറിയുന്നവനു മാത്രമേ പുസ്തകങ്ങളെ ബഹുമാനിക്കാന്‍ കഴിയൂ.......

കാവലാന്‍ June 30, 2008 at 7:40 AM  

ചിത്രം നന്നായി സംവദിക്കുന്നു.അഭിനന്ദനങ്ങള്‍.

ശര്‍ക്കര പൊതിഞ്ഞു കൊണ്ടുവന്ന കടലാസ് ആരും കാണാതെ എടുത്തു വായിച്ചു......

മാ.......ന്‍....മാ.....ര്‍......ക്ക്...........കു.....ട. മാന്‍ മാര്‍ക്കു കുട.അതായിരുന്നു ഞാന്‍ കൂട്ടി വായിച്ച ആദ്യത്തെ വാചകം,സന്തോഷം കൊണ്ടെനിക്കു തുള്ളിച്ചാടാന്‍ തോന്നി.
വി.ടി ഭട്ടതിരിപ്പാട്.

ഒമ്പതിലെ പണ്ടത്തെ പാഠ പുസ്തകത്തിലേതാണ് വാക്കുകള്‍,എന്റെ ഓര്‍മ്മയില്‍നിന്നും എഴുതിയതാണ് പിഴവുണ്ടാകാം.

സത്യമായും പാഠ പുസ്തകങ്ങള്‍ കത്തിച്ചു കളയുന്ന പൊട്ടക്കിണറ്റിലെ ഈ ചൊറിയന്‍തവളകള്‍ അറിയുന്നില്ല എത്ര മാത്രം കെട്ടു ചീഞ്ഞതില്‍ കിടന്നാണിവറ്റ കുത്തിമറിയുന്നതെന്ന്.

മാരീചന്‍‍ June 30, 2008 at 8:00 AM  

പത്തിലല്ലായിരുന്നോ കാവലാനേ ആ പാഠം........ ഒരു കൊച്ചു പെണ്കുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് വായിക്കാന് പഠിച്ച വി ടി ഭട്ടതിരിപ്പാടിനെയൊക്കെ പുസ്തകം കത്തിച്ച കോമരങ്ങള്ക്കറിയുമോ ആവോ

സി. കെ. ബാബു June 30, 2008 at 10:15 AM  

വായനയ്ക്കും പ്രതികരണത്തിനും എല്ലാവര്‍ക്കും നന്ദി.

“ചരിത്രത്തില്‍ നിന്നും മനുഷ്യന്‍‍ ഒന്നും പഠിക്കുന്നില്ല എന്നു് ചരിത്രം നമ്മെ പഠിപ്പിക്കുന്നു” എന്നു് G. W. F. Hegel പറഞ്ഞു. ചരിത്രം പോയിട്ടു് കേള്‍ക്കാന്‍ കൊള്ളാവുന്ന മറ്റെന്തെങ്കിലും പുസ്തകം മനസ്സിരുത്തി വായിച്ചിട്ടില്ലാത്ത, മോളിലെ ഏതോ സാങ്കല്പിക കിളിക്കൂടിനെ ചൂണ്ടിക്കാട്ടി കൂവിയതുതന്നെ കൂവി ചക്രമുണ്ടാക്കുന്ന കുറെ “നീലക്കുറുക്കന്മാര്‍” പുസ്തകം കത്തിക്കാന്‍ ആഹ്വാനം ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു! “പളപളാ” തിളങ്ങുന്ന പട്ടിട്ടു് മൂടിയിരിക്കുന്നവരുടെ‍ ഉള്ളിലെ പൊള്ളത്തരം ഭാവിയിലും ആരും തിരിച്ചറിയാതിരിക്കാന്‍ സ്വതന്ത്രചിന്ത ഇപ്പോഴേ തടയപ്പെടണം!

ചൂഷകരെ ചൂഷകര്‍ എന്നു് വിളിച്ചാല്‍ അതു് നിരീശ്വരവാദമാണത്രെ!

യാരിദ്‌|~|Yarid July 1, 2008 at 11:16 AM  

"കൂട്ടുകാരനോടു് പങ്കുചേര്‍ന്നു് കഞ്ചാവു് വലിക്കുമ്പോഴും, എവിടെയോ കണ്ടുകിട്ടിയ ഒരു പുസ്തകം വായിക്കണമെന്നല്ലാതെ, കത്തിക്കണമെന്നു് തോന്നാത്ത ഒരു തെരുവുബാലന്‍‍!"

ഇവിടത്തെ എം എസ് എഫു കാരുടെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അതു കൂടീ കത്തിച്ചു ബീഡി വലിച്ചേനെ..

പോസ്റ്റിന്റെ താഴെ നീട്ടിയൊരൊപ്പ്...

സി. കെ. ബാബു July 3, 2008 at 9:21 AM  

യാരിദ്,
ഞങ്ങടെ മൊല്ലാക്ക പറഞ്ഞാ ഞാങ്ങ കത്തിക്ക്വേം ചെയ്യും, വലിക്ക്വേം ചെയ്യും! :)

ഹരിയണ്ണന്‍@Hariyannan July 25, 2008 at 7:15 PM  

ശ്രദ്ധിക്കപ്പെടേണ്ട ചിത്രം!
വിവരണം...

വൈകിപ്പോയിട്ടില്ല!

നരിക്കുന്നൻ September 30, 2008 at 8:06 AM  

വാക്കിനും ചിത്രത്തിനും ഒരേ മൂർച്ച. വാക്കുകൾ മനസ്സിലേക്കാഴ്ന്നിറങ്ങി..ഈ ചിത്രം ഒരുപാട് ചിന്തിപ്പിക്കുന്നു.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP