Monday, June 23, 2008

പാമ്പു് പൊരിച്ചതുണ്ടു്... (ചിത്രങ്ങള്‍)

(ഒരു ചൈനീസ് ആഹാരം)


പുളയും പെരുമ്പാമ്പുണ്ടു്...പാമ്പിന്‍ ചോരയുണ്ടു്...ചോരച്ചാരായമുണ്ടു്...

പാമ്പു് പൊരിച്ചതുണ്ടു്...

ഉണ്ണാന്‍ വാ മുടിഞ്ഞവനേ!!


36 comments:

Rare Rose June 23, 2008 at 11:32 AM  

പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം ന്നു കേട്ടിട്ടുണ്ട്...
എന്നാലും ഈ ചൈനാക്കാരുടെ രീതികള്‍ കുറച്ചു കടുപ്പം തന്നെ....ആ പാമ്പിന്‍ ചോര എടുക്കുന്ന കണ്ടിട്ട് തന്നെ എന്തോ പോലെ....ഇവരെങ്ങനെ വെട്ടിവിഴുങ്ങുന്നോ ആവോ...??

Ranjith chemmad June 23, 2008 at 12:05 PM  

നല്ല ചിത്രങ്ങള്‍....
പാമ്പ് പൊരിച്ചു വച്ചതും തിന്നുന്നതും നേരിട്ട് കണ്ടിട്ടുണ്ട്
ശീലങ്ങളോരുന്നുലകില്‍.....

ബാജി ഓടംവേലി June 23, 2008 at 12:21 PM  

ഇവിടെ ആദ്യമായാണ് വരുന്നത്...
എല്ലാ പടങ്ങളും പോയി കണ്ടു...
എല്ലാം ഒന്നിനൊന്നു നന്നായിരിക്കുന്നു...
ആശംസകള്‍..

Unni(ജൊജി) June 23, 2008 at 12:49 PM  

ഈശ്വരാ... രണ്ടു സ്മാള്‍ അടിച്ചു പമ്പ് അയാലും ചിനക്കാര്‍ പൊരിക്കുമൊ ?

ചിതല്‍ June 23, 2008 at 1:02 PM  

കേട്ടിട്ടുണ്ട്.. ടി. വിയില്‍ എന്നോ കണ്ടിട്ടുണ്ട്..
ബട്ട് ചോര കുടിക്കുന്നത്....അങ്ങനെ ഒരു ഏര്‍പ്പാടും ഉണ്ടോ...അവിടെ..(അറിയാഞ്ഞിട്ട് ചോദിച്ചതാ)

കാവലാന്‍ June 23, 2008 at 1:44 PM  

പാമ്പുകള്‍ക്ക് ചൈനയുണ്ട്......

ചൈന മാത്രമല്ല.

സ്വകാര്യായിട്ട് പറയാട്ടോ ആരും കേള്‍ക്കണ്ട.ശ് ശ്.ശ്.ശ്.....കാതിങ്ങോട്ടു കൊണ്ടുവാ..

മലമ്പാമ്പിനെ തിന്നണ വീരശൂരപരാക്രമികള് എന്റെ നാട്ടിലുമുണ്ട് (ചോരകുടിക്കില്യാ ട്ടൊ)
വീരപ്പന്‍--
കരി--
താനിക്കന്‍--
മഞ്ഞങ്കുടി--

എന്നിങ്ങനെ അവരുടെ പേരുകള്‍ ആരെങ്കിലും കേട്ടോ എന്തോ.

തോന്ന്യാസി June 23, 2008 at 2:08 PM  

പണ്ടൊരിക്കല്‍ തറവാട്ടില്‍ പോയപ്പോ ചങ്ങാതി മാരൊക്കെ പുഴക്കരയിലെ തോട്ടത്തില്‍ ഇരുന്ന് പാചകകലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു, പതിവുള്ളതു പോലെ അയല്‍ വക്കത്തെ ആരുടെയെങ്കിലും കോഴിയായിരിക്കും ആ ഹതഭഗ്യന്‍/ഭാഗ്യ എന്നു വിചാരിച്ച് അവര്‍ക്കൊപ്പം ഞാനും കൂടി.. പിന്നീടാണറിയുന്നത് അത് മലവെള്ളത്തില്‍ ഒലിച്ചു വന്ന മലമ്പാമ്പായിരുന്നെന്ന്....

അന്ന് മനസ്സിലായി ചൈനക്കാര്‍ പാമ്പിനെതിന്നുന്നതിന്റെ കാരണം......

എന്തായാലും ബാബും മാഷേ നടുക്കണ്ടം ഇങ്ങ്‌ട്ടെടുത്തോളീം.......

ഉഗാണ്ട രണ്ടാമന്‍ June 23, 2008 at 2:49 PM  

നല്ല ചിത്രങ്ങള്‍....

ഉഗാണ്ട രണ്ടാമന്‍ June 23, 2008 at 2:49 PM  

നല്ല ചിത്രങ്ങള്‍....

kaithamullu : കൈതമുള്ള് June 23, 2008 at 2:53 PM  

മുടിഞ്ഞവനേ ന്ന് വിളിച്ചതോണ്ട് ഞാന്‍ വരുന്നില്ല. അല്ലെങ്കി......

പ്രിയ ഉണ്ണികൃഷ്ണന്‍ June 23, 2008 at 3:10 PM  

ബ്വാ ബ്വാ ബ്വാ......

ഓരോരോ ഫോട്ടോസേയ്

അടിച്ചു പാമ്പായി നടക്കണ കൊറെ എണ്ണം ഉണ്ടല്ലോ, അവന്മാര്രേം അങ്ങോട്ട് കേറ്റി അയക്കാം

OAB June 23, 2008 at 3:57 PM  

പാമ്പിനെ പൊരിച്ച് തിന്നുന്നത് കണ്ടല്ലൊ. ഇനി പാമ്പ് മനുഷ്യനെ ജീവനോടെ വിഴുങ്ങിയത് കണ്ടില്ലാത്തവറ് എന്നെ വന്ന് കാണൂ.

Bindhu June 23, 2008 at 4:12 PM  

കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ കണ്ടു. :-)
ഈ ചൈനാക്കാര്‍ ഇങ്ങനെ ഓരോന്നിനെയൊക്കെ തിന്ന് ശീലിച്ചതെന്തുകൊണ്ടാന്ന് പലപ്പോഴും ആലോചിചിട്ടുണ്ട്. അറിയുമോ കാരണം?

യാരിദ്‌|~|Yarid June 23, 2008 at 5:24 PM  

രണ്ട് പാമ്പുകള്‍ മറ്റൊരു പാമ്പിനെ തിന്നുന്നു എന്നു മതിയാരുന്നു അടിക്കുറിപ്പ്.

പിന്നെ ഒരു രാജവെമ്പാലയെയൊ മൂര്‍ഖനെയൊ കിട്ടിയിരുന്നെങ്കില്‍ ഫ്രൈ ആക്കി കഴിക്കാമായിരുന്നു...

ശ്രീലാല്‍ June 23, 2008 at 5:30 PM  

പാമ്പിറച്ചി .. വാ..ഹ്.. അടിപൊളി. കണ്ടിട്ട് കൊതിയാവ്ണൂ..

വെള്ളെഴുത്ത് June 23, 2008 at 6:13 PM  

പാമ്പ്, എലി, പല്ലി അറപ്പുണ്ടാക്കുന്ന ഈ തീറ്റകള്‍ കൊടും ക്ഷാമത്തിന്റെ നാളുകളുടെ ബാക്കിപത്രമാണെന്ന് പരഞ്ഞു തന്നത് എം ടി വാസുദേവന്‍ നായരാണ്. വിശപ്പിനുമുന്നില്‍ എന്തറപ്പ്? പൂര്‍വികരുടെ കൊടുമ്പ്പട്ടിണികാലമാണ് ചൈനാക്കാര്‍ ഇങ്ങനെ പൊരിച്ചും വേവിച്ചും കൊറിച്ചും പൈതൃകമായി പാത്തു വയ്ക്കുന്നതന്നോര്‍ക്കുമ്പോള്‍ അറപ്പ് മെല്ലെ മാറുന്നു. ഓ.ടോ : ഏറ്റവും നല്ല ലൈംഗികൌത്തേജകമാണത്രേ പാമ്പിന്‍ ചോര...!

സി. കെ. ബാബു June 23, 2008 at 6:34 PM  

rare rose,
എല്ലാം ശീലം മാത്രം. പച്ച ഇറച്ചി അരച്ചതും, പാളികളാക്കിയ പച്ചമീനും ബ്രെഡില്‍ ‍വച്ചു് തിന്നുന്ന യൂറോപ്യന്‍സില്‍ ചിലരെങ്കിലും നമ്മള്‍ കൈകൊണ്ടു് ആഹാരം കഴിക്കുന്നതിനെ പരിഹസിക്കുന്നപോലെ!

പാമ്പിനെ ഞാന്‍ തിന്നിട്ടില്ലെങ്കിലും ചൈനാക്കാരുടെ പൊരിച്ച താറാവും, വറുത്ത ചോറും, അവരുടെ നാട്ടിലെ പച്ചക്കറികളും നല്ല കോംബിനേഷന്‍‍ ആയി തോന്നിയിട്ടുണ്ടു്.

ranjith chemmad,
നന്ദി.

ബാജി ഓടംവേലി,
നന്ദി.

unni(ജൊജി),
“പാമ്പായി” പൊരിച്ചാലും അറിയാത്ത അവസ്ഥയില്‍ എത്തിയെങ്കില്‍ ഒരു ഗാരണ്ടിയും നല്‍കാനാവില്ല. :)

ചിതല്‍,
ചോര മാത്രമല്ല, ചോരയും മദ്യവും കലര്‍ത്തിയതാണു് ഈ aperitif!

കാവലാന്‍,
വീരപ്പന്‍, കരി, താനിക്കന്‍, മഞ്ഞങ്കുടി മുതല്‍ പേരുടെ അഡ്രസ്സ് ഒന്നു് തരുമോ? വിവരം ഞാന്‍ കുമ്പസാരരഹസ്യം പോലെ കാത്തുസൂക്ഷിച്ചോളാം. തെറ്റിദ്ധാരണ വേണ്ട! മലമ്പാമ്പിനെ തിന്നാനൊന്നും അല്ലാട്ടോ, ചുമ്മാ വെറുതെ ഒരു academic interest, അത്രേയുള്ളു! :)

തോന്ന്യാസി,
ഒന്നും പറയണ്ട! എന്റെ ശൈശവദശയില്‍ ഞണ്ടു്, ഞവണി, തവളക്കാല്‍ മുതലായ മനുഷ്യന്റെ മൌലിക ആഹാരങ്ങള്‍ കഴിക്കുന്നതിനുള്ള എന്റെ ന്യായമായ അവകാശത്തിനുവേണ്ടി “ഓക്കാനം” ജന്മാവകാശമായ പിന്തിരിപ്പന്‍ സ്ത്രീവിഭാഗവുമായി “ജനിച്ചുവളര്‍ന്ന എന്റെ സ്വന്തം വീട്ടില്‍” ഞാന്‍ ഘോരഘോരം നടത്തേണ്ടിവന്ന എത്രയോ വര്‍ഗ്ഗസമരങ്ങള്‍! :)

ഉഗാണ്ട രണ്ടാമന്‍,
നന്ദി.

കൈതമുള്ളു്,
പാമ്പു് പൊരിച്ചതു് തിന്നാന്‍ വാ “മച്ചുനനേ” എന്നു് പറഞ്ഞു് വിളിച്ചാല്‍ പിന്നെ മച്ചുനന്‍ എന്റെ ശവമടക്കിനുപോലും വീട്ടില്‍ കേറുമോ? :)

പ്രിയ,
പെണ്ണുങ്ങള്‍ ബ്വാ ബ്വാന്നു് വച്ചാല്‍‍!? ഇല്ല, ഞാനൊന്നും പറയുന്നില്ല. :)

ഇവിടെ അടിച്ചു് പാമ്പായി നടക്കുന്നവരെ ചൈനയില്‍ എത്തിച്ചാല്‍ അതു് സകലമാന ചൈനക്കാരുടെയും കൂട്ടമരണത്തിലേ അവസാനിക്കൂ! വര്‍ഗ്ഗനാശം!അത്രയ്ക്കാണു് വിഷം! വേണ്ട, അത്ര ക്രൂരത ചൈനാക്കാര്‍ പോലും അര്‍ഹിക്കുന്നില്ല! :)

oab,
തീപ്പെട്ടിക്കമ്പുകള്‍ കൊണ്ടു് കണ്‍പോളകള്‍ അകത്തി തുറന്നു് വച്ചില്ലെങ്കില്‍ നടക്കുന്ന വഴിയില്‍ ഉറങ്ങി വീഴുന്നവനെ പാമ്പല്ല പഴുതാരപോലും പിടിച്ചു് വിഴുങ്ങിയെന്നിരിക്കും! ഏതായാലും ഭയങ്കരം!

bindhu,
പുരാതനകാലങ്ങളിലെന്നോ ഒരുപക്ഷേ വിശപ്പു് സഹിക്കാതായപ്പോള്‍ ആരെങ്കിലും പാമ്പിനെ പിടിച്ചു് തിന്നുകാണും. അവന്‍/അവര്‍ ചത്തില്ലെന്നു് മാത്രമല്ല, രുചിയും അത്ര മോശമല്ലെന്നു് തോന്നിക്കാണും. അതു് പിന്‍‌തലമുറകള്‍ ഏറ്റെടുത്തു് കാണും. ഇതെന്റെ സ്വന്തം ഊഹമാണു്.

ഉദാഹരണത്തിനു്, കൂണിലും വിഷമുള്ളതും അല്ലാത്തതുമായ ഇനങ്ങള്‍ ഇല്ലേ? വിഷക്കൂണു് കഴിച്ചു് പണ്ടുകാലങ്ങളില്‍ ആരെങ്കിലുമൊക്കെ അപകടപ്പെട്ടതുകൊണ്ടാവണമല്ലോ അവ വിഷമുള്ളതു് എന്നു് മനുഷ്യര്‍ തിരിച്ചറിഞ്ഞതു്. ഇന്നാണെങ്കില്‍, സമയത്തു് അറിഞ്ഞാല്‍, “വയറുകഴുകിയും” മറ്റും രോഗികളെ സുഖപ്പെടുത്താനാവും. പണ്ടു് അതൊന്നുമില്ലായിരുന്നല്ലോ.

യാരിദ്,
അ”ടിപ്പണി” ഞാന്‍ പഠിച്ചോണ്ടിരിക്കുന്നതേയുള്ളു. അതൊന്നു് തീര്‍ന്നോട്ടെ. പിന്നെ അടിക്കുറുപ്പില്‍ എന്നെ വെല്ലാമെന്നു്‍ ഒരു ബ്ലോഗറും മോഹിക്കണ്ട! :)

പുളിങ്കൊമ്പേലേ പിടിക്കൂ അല്ലേ? എനിക്കാണെങ്കില്‍ വിശക്കുമ്പോള്‍ രാജവെമ്പാലയോ ഗൂര്‍ഖനോ ഒന്നും വേണമെന്നു് വലിയ നിര്‍ബന്ധമില്ല. ഒരു നീര്‍ക്കോലി പച്ചക്കു് ആയാലും മതീന്നൊക്കെ തോന്നാറുണ്ടു്.

ശ്രീലാല്‍:
അതാ അതിന്റെ ശരി! Survival of the fittest! പാമ്പേ ഒള്ളൂങ്കിലും എനിക്കു് പായസം വേണോന്നും പറഞ്ഞു് കൊതികുത്ത്യാ ചുമ്മാ ചത്തു് ആപ്പീസു് പൂട്ടും! അത്രതന്നെ!

വെള്ളെഴുത്തു്,
M.T. അപ്പൊ അത്ര മണ്ടനല്ല അല്ലെ? ഒള്ളതു് പറയണോല്ലൊ, കണ്ടാല്‍ അങ്ങനെ തോന്നൂലാട്ടൊ! :)(വെറുതെ തമാശയാണേ! എനിക്കു് അദ്ദേഹത്തെ ബഹുമാനമാണു്.)

ചൈനാക്കാര്‍ക്കു് ഉത്തേജിപ്പിക്കാഞ്ഞിട്ടു്! ഇവിടെ മനിഷനു് ഈ “ഉത്തേജനം” ഇത്തിരി കുറച്ചു് കിട്ടാന്‍ എന്താണു് വഴീന്നു് ഒരേയൊരു ഒറ്റയാന്‍ ധര്‍മ്മസങ്കടം! കാര്യങ്ങളുടെ ഓരോരോ കിടപ്പും നില്‍പ്പും കാണുമ്പോ എങ്ങന്യാ ഇതൊക്കെ പറയാതിരിക്ക്യാ? :)

യാരിദ്‌|~|Yarid June 23, 2008 at 6:37 PM  

അങ്ങനെ വരട്ടെ ആളിനെ ഇപ്പോഴാണു ഓണ്‍ ലൈന്‍ പിടികിട്ടിയതു. മാഷെ നിങ്ങളുടെ മെയില്‍ ഐഡി വേണം, ജിമെയില്‍ ഐഡി..

സി. കെ. ബാബു June 23, 2008 at 7:12 PM  

യാരിദേ,
സത്യം പറ. ഇതിന്റെ പിന്നില്‍ CIA-യുടെ ഗൂഢാലോചനയല്ലേ?

യാരിദ്‌|~|Yarid June 23, 2008 at 7:17 PM  

അതെ അതെ സി ഐ ഐ യുടെ ഗൂഡാലോചന തന്നെയാണ്..

ജിഹേഷ് June 23, 2008 at 8:03 PM  

ഹോ ...

ശ്രീവല്ലഭന്‍. June 23, 2008 at 9:04 PM  

ചൈനയില്‍ രണ്ടു കൊല്ലം താമസിചെന്കിലും ഈ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. പാമ്പുകള്‍ കൂടുകളില്‍ കിടക്കുന്നത് മാത്രമെ കണ്ടിട്ടുള്ളു. :-)

അനൂപ്‌ കോതനല്ലൂര്‍ June 23, 2008 at 10:13 PM  

ആ മുകളിലെ ചിത്രത്തില്‍ കാണുന്ന ഒരാള്‍ക്ക്
ചേട്ടന്റെ ഷെയിപ്പ്
അയ്യോ ഞാന്‍ ഓടി
ഒരു കുപ്പി കള്ളൂ ഉണ്ടേല്‍
ഒരു പാമ്പ് ഫ്രൈ പോരട്ടേ

പാമരന്‍ June 23, 2008 at 10:46 PM  

പാവം ചൈനാക്കാരു്‌..

മ്മടെ വല്ലഭ്ജി അവടെ ചെന്നിട്ട്‌ 'ആടിച്ച് പാമ്പാവുന്ന' കാര്യം പറഞ്ഞൊപ്പിച്ചതാ.. അതു ഇങ്ങനെയാ ലവര്‍ക്കു തെരിഞ്ഞത്‌..

സി. കെ. ബാബു June 24, 2008 at 7:55 AM  

യാരിദ്,
ckbabu0506@gmail.com

ജിഹേഷ്,
:)

ശ്രീവല്ലഭന്‍,

ചൈനേല്‍ പോവാന്‍ പറഞ്ഞു, ചൈനേല്‍ പോയി, തിരിച്ചുപോന്നു, അല്ലേ? ഞാന്‍ വിശ്വസിച്ചു.

ഒരു സാരവുമില്ല. കഴിഞ്ഞ രണ്ടായിരം കൊല്ലക്കാലം ബൈബിള്‍ വായിച്ചിട്ടും അതുനിറയെ ദൈവവചനങ്ങള്‍ മാത്രമാണെന്നു് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ടു്. അതു് വായിച്ചിട്ടുപോലുമില്ലാത്ത എത്രയോ കോടി ജനങ്ങള്‍ ഈ “പണ്ഡിതര്‍” പറയുന്നതു് ദൈവവചനം പോലെ വിശ്വസിക്കുന്നുമുണ്ടു്. “ചൈനയിലെ പാമ്പുതീറ്റ” കാണാതെ വിശ്വസിക്കുന്നവര്‍ പടത്തിലെങ്കിലും കണ്ടു് അറിഞ്ഞുകൊള്ളട്ടെ എന്നു് കരുതി. :)

അനൂപ്,
വെറുതെയാണോ ഞാന്‍ അതു് കറുപ്പിച്ചതു്? കള്ളില്ല. റൈസ് വൈനേ ഉള്ളു. കള്ളിനു്‌ ഇതെന്താ “കാപ്പോ”?

പാമരന്‍,
ശ്രീവല്ലഭന്‍ “നല്ലപിള്ള” ചമയുന്നതല്ലേ? പഠിച്ച ഗൊച്ചുഗള്ളന്‍! ചൈനേലു് വച്ചു് സ്ഥിരം പാമ്പിറച്ചി തീറ്റയായിരുന്നു എന്നു് പറഞ്ഞാല്‍ പെണ്‍പിറന്നോരു് പിന്നെ അങ്ങേരെ കുടുംബത്തില്‍ കയറ്റുമോ?

തറവാടി June 24, 2008 at 8:47 AM  

രസികന്‍ പടങ്ങള്‍ :)

ഒരിക്കല്‍ ടിവിയില്‍ പുഴുക്കളെ പുഴുങ്ങിതിന്നുന്ന ഒരു പരിപടിയുണ്ടായിരുന്നു അത് കണ്ടത് വലിയ അബദ്ധമായിപ്പോയി , ചെമ്മീന്‍ പൊരിച്ചത് മുന്നില്‍ കണ്ടാല്‍ അതാണോര്‍മ്മവരിക കഴിക്കാനും പറ്റില്ല :(

ശീലങ്ങള്‍ മടുപ്പില്ലാതാക്കും എന്നതാണ് സത്യം.

സി. കെ. ബാബു June 24, 2008 at 10:58 AM  

തറവാടി,

“എന്തും ശീലിക്കുന്ന ഒരു മൃഗമാണു് മനുഷ്യന്‍” എന്നൊരു ജര്‍മ്മന്‍ പഴഞ്ചൊല്ലുണ്ടു്. ഈ കഴിവാവാം സ്വന്തം ജീര്‍ണ്ണതയുമായി പോലും പൊരുത്തപ്പെടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതു്.

യാരിദ്‌|~|Yarid June 24, 2008 at 11:02 AM  

ഒരു ആഡ് റിക്വസ്റ്റ് അയച്ചിട്ടുണ്ട് ബാബു മാഷെ..;)

സി. കെ. ബാബു June 24, 2008 at 11:17 AM  

യാരിദേ,
ഗൂഗിള്‍ പയ്യന്‍സ് പോസ്റ്റുമായി ഇതുവരെ ഇവിടെ എത്തിയില്ല. ഏതേലും ഷാപ്പില്‍ കേറിക്കാണും. അടിച്ചു് പാമ്പായെങ്കില്‍ ചിലപ്പോള്‍ നാളത്തേക്കാവും എത്തുന്നതു്. എവന്മാരു് ഗൂഗിളിനെ മുടിച്ചു് മുദ്ര കുത്തിക്കും. മൂന്നുതരം! ഏതായാലും കിട്ടിയാല്‍ വിവരം പറയാം. :)

Kichu & Chinnu | കിച്ചു & ചിന്നു June 26, 2008 at 12:42 PM  

:)

t.k. formerly known as തൊമ്മന്‍ June 26, 2008 at 6:43 PM  

പാമ്പിനെ തിന്നുന്നതില്‍ മറ്റു രാജ്യക്കാരും പിന്നിലല്ല. കേരളത്തില്‍ പെരുമ്പാവൂര്‍ ഭാഗത്ത് മലമ്പാമ്പിനെ തിന്നുന്നവരെ എനിക്കറിയാം. അമേരിക്കയില്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും അരിസോണ, ന്യൂ മെക്സിക്കോ, ടെക്സസ് തുടങ്ങിയ ഇടങ്ങളില്‍ റാറ്റില്‍ സ്നേക്ക് (അണലിയുടെ വര്‍ഗത്തില്‍ പെട്ട ഒരു പാമ്പ്) വിശിഷ്ട ഭോജ്യമാണ്. കഴിഞ്ഞയാഴ്ച ടെക്സസിലെ അമാരിലോ എന്ന പട്ടണത്തിലൂടെ കടന്നുപോകുമ്പോള്‍ ഫ്രൈഡ് റാറ്റില്‍ സ്നേക്ക് ലഭിക്കുന്ന ഒരു സ്ഥലത്തിന്റെ കൂറ്റന്‍ പരസ്യങ്ങള്‍ കണ്ടു.

ഗീതാഗീതികള്‍ June 26, 2008 at 8:00 PM  

Ugh! Ugh! Ugh!

ഞാനും പ്രിയയെപ്പോലെ ഗ്വാ ഗ്വാ എന്നു വച്ചുപോവുന്നു.

പിന്നെ സങ്കടവും....
മനുഷ്യര്‍ക്കിത്ര ക്രൂരരാവാന്‍ എങ്ങനെ കഴിയുന്നു ദൈവമേ.

സി. കെ. ബാബു June 27, 2008 at 9:56 AM  

കിച്ചു & ചിന്നു,
സന്ദര്‍ശനത്തിനു് നന്ദി.

t.k.,
റാറ്റില്‍ സ്നേക്കിനെ കണ്ടിട്ടുണ്ടെങ്കിലും അവയെ തിന്നുന്നവര്‍ ഉണ്ടെന്നു് അറിയില്ലായിരുന്നു. ഈ പുതിയ അറിവിനും ഇതുവഴി വന്നതിനും നന്ദി.

ഗീത,
ഈ ക്രൂരത തിന്നാന്‍ വേണ്ടിയാണെന്നൊരു വാദം എങ്കിലുമുണ്ടു്. ഓരോ നശിച്ച ideology-യുടെ പേരില്‍ മാത്രം മനുഷ്യര്‍ മനുഷ്യരെ അറുകൊല ചെയ്യുന്നതു് കണ്ടാലോ? മനുഷ്യനേക്കാള്‍ ക്രൂരത പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ജീവിയും ലോകത്തില്‍ ഉണ്ടെന്നു് തോന്നുന്നില്ല.

പിന്നെ ഓക്കാനം! അതു് നിങ്ങള്‍ പെണ്ണുങ്ങള്‍ക്കു് പറഞ്ഞിട്ടുള്ളതാണല്ലോ! :) ആശംസകളോടെ,

Sapna Anu B.George August 23, 2008 at 9:04 AM  

തകര്‍ത്തു.......നമ്മുടെ നാട്ടില്‍ ബാറ്ററിയും പാറ്റായും ഇട്ടു വാറ്റുമ്പോ ചോദിക്കാനും പറയാനും ബ്ലൊഗാനും ആരും ഇല്ലേ????

ഹേമാംബിക September 9, 2008 at 1:56 AM  

എന്തിനാണ് എല്ലാരും ഗ്വാ ഗ്വാ എന്നൊക്കെ പറയുന്നത് ? പാമ്പെന്കില്‍ പാമ്പ്‌ .ആട് , മാട് ,കുരങ്ങന്‍ , കുറുനരി ,പന്നി,ആമ ,ഒച്ച്‌ ,കോഴി ,പരുന്തു ,കാക്ക (അതിനെ കൊന്നാല്‍ വല്ലോം ഉണ്ടാകോ ആവൊ ?),പിന്നെ കടലിലെ എല്ലാ സഖാക്കളും(ഓ അടികള്‍ പാര്‍സല്‍ ആയി വരുന്ന ഒച്ച ) ..ഇതിനെയൊക്കെ അകത്താക്കാന്‍ പറ്റുമെങ്കില്‍ പാമ്പിനു മാത്രം അതിനുള്ള സ്റ്റാറ്റസ് ഇല്ലേ ??? അതിനേം തിന്നണം ..പിന്നെ ഒരു മാതരിപെട്ട എല്ലാത്തിനേം ..ഇനിയുള്ള കാലം മനുഷ്യരുടെം അവൈലബിള്‍ ആകും എന്നതില്‍ സംശയമില്ല . മുടിഞ്ഞോനും മുടിയാത്തോനും എല്ലാം കഴിക്കണം ..ആനന്ദിപ്പിന്‍ ..(കുറിപ്പ്- ഞാനിതില്‍ രണ്ടിലും ഇല്ല .. ഇപ്പൊ വെജിട്ടെരിയന്‍ ..)

നരിക്കുന്നൻ October 24, 2008 at 2:52 PM  

ഈ ബൂലോഗത്ത് ആരെങ്കിലും ഇത് തിന്നവരായിട്ടുണ്ടോ.. ഒന്നിനുമല്ല. ഇതിന്റെ രുചിയെന്താണെന്ന് അറിയാനാ..

ഏതായാലും ചൈനക്കാർ പട്ടിണി കിടന്ന് മരിക്കില്ല.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP