Sunday, May 18, 2008

ഒരു പട്ടിച്ചിക്കും വേണ്ട!!, or On Being a Dog


ഇങ്ങനെയൊരു ശുനകജന്മം!!

28 comments:

യാരിദ്‌|~|Yarid May 18, 2008 at 3:38 PM  

പോനാല്‍ പോകട്ടും പോടാ എന്ന മട്ടിലിരിക്കുന്നതു കണ്ടില്ലെ...ഇതെല്ലാം ഒരു മായയാണെന്നാണ് കക്ഷിയുടെ വാദം...!!!

ഭൂമിപുത്രി May 18, 2008 at 4:04 PM  

ഒരു നിരാശയോ ഈറ്ഷ്യയോ ഒക്കെയാണല്ലൊ
ഇഷ്ട്ടന്റെ മുഖത്തു തെളിഞ്ഞുകാണുന്നത്.

ശ്രീവല്ലഭന്‍. May 18, 2008 at 5:06 PM  

മുന്‍‌വിധി? കുറച്ചു പ്രായമായിട്ടുണ്ട്. പുരികം വല്ലാതെ വച്ച് ഒരു പട്ടിച്ചിയെ തന്നെ ആയിരിക്കണം നോക്കുന്നത്.:-)

സി. കെ. ബാബു May 18, 2008 at 5:32 PM  

യാരിദ്, ഭൂമിപുത്രി, ശ്രീവല്ലഭന്‍,

എന്റെ അഭിപ്രായത്തില്‍, അദ്ദേഹം അടുത്തയിട അനുഭവിക്കേണ്ടിവന്ന വൈകാരികമായ ഏതോ ഒരു പ്രതിസന്ധിഘട്ടം തരണം ചെയ്യാനുള്ള തീവ്രമായ ശ്രമത്തിലാണു്. അവഗണനയുടെ കരാളഹസ്തങ്ങളാല്‍ നൈരാശ്യത്തിന്റെ നരകക്കുഴിയിലേക്കും ആശയപരമായ ശൂന്യാവസ്ഥയിലേക്കും കശക്കിയെറിയപ്പെട്ടതുമൂലം, വിരക്തനും അന്തര്‍മുഖനും ആയിത്തീര്‍ന്ന ഈ ഹതഭാഗ്യന്‍ മെഡിറ്റേഷന്റെ ഏകാന്തതയിലൂടെ‍ തന്റെ പഴയ വ്യക്തിത്വം വീണ്ടെടുക്കാനുള്ള കഠിനമായ ഒരു തപസ്സില്‍ മുഴുകിയിരിക്കുകയാണെന്നു് ആ ഇരുപ്പിലെ നിത്യനിസ്സംഗത നമ്മോടു് വിളിച്ചോതുന്നില്ലേ?‍

ശിവ May 18, 2008 at 6:06 PM  

മറ്റൊന്നുമല്ല....കക്ഷി അവള്‍ക്ക് ഒരു സിമ്മും ഫോണും വാങ്ങി കൊടുത്തു....എന്നിട്ടിപ്പോള്‍ കക്ഷി വിളിക്കുമ്പോളൊക്കെ ആ ഫോള്‍ എന്ഗേജ്ഡ്....

ഹാരിസ് May 18, 2008 at 7:22 PM  

അതോ,ആത്മാവിന്റെ അഗാധതകളിലെ അന്തരാളങ്ങളുടെ അന്താരാഷ്ട്ട്ര പ്രശ്നങ്ങളെക്കുറിച്ച്....

സി. കെ. ബാബു May 18, 2008 at 8:44 PM  

ശിവ,

അതുകൊണ്ടു് ആദ്യമേ അറിയൂ ആരുമായിട്ടാണു് നീ നിന്നെ ബന്ധിക്കുന്നതെന്നു്! അഥവാ, ആര്‍ക്കാണു് നീ സിമ്മും ഫോണും വാങ്ങിക്കോടുക്കുന്നതെന്നു്!

ഹാരിസ്,

അന്തരാത്മാവിനെ ആകുലതയുടെ ആന്ദോളനങ്ങള്‍ ആപീഡനം ചെയ്യുമ്പോള്‍ ആഗോളമെവിടെ? ആകാശമെവിടെ? അന്താരാഷ്ട്രചിന്താമണികളെവിടെ?ആസാമികള്‍ക്കായാലും ആഘാതമേല്‍ക്കുമ്പോള്‍ ആക്ഷേപഹാസ്യം പാടില്ല, വത്സാ!‍

സഞ്ചാരി May 18, 2008 at 8:47 PM  

വരാമെന്ന് പറഞ്ഞിട്ട് വരാതിരുന്നാല് ഏത് പട്ടിക്കും ദേഷ്യം വരും.

Don(ഡോണ്‍) May 18, 2008 at 9:02 PM  

കന്നി മാസം ആയോ ?
അല്ലെന്കില്‍ ചിലപ്പോള്‍ എന്താ ഡോണ്‍ ഇവിടെ വരാതെ എന്ന് നോക്കിയിരിക്കുകയാകും . പട്ടീ ഞാന്‍ വന്നൂ.

യാരിദ്‌|~|Yarid May 18, 2008 at 9:04 PM  

അല്ല ഡോണെ,കന്നിമാസവും ഡോണും തമ്മിലുള്ള ബന്ധം എന്തുവാ???

സി. കെ. ബാബു May 18, 2008 at 9:37 PM  

സഞ്ചാരി,
“വരാമെന്ന് പറഞ്ഞിട്ട് വരാതിരുന്നാല് ഏത് പട്ടിക്കും ദേഷ്യം വരും.”

ഒരുപാടൊരുപാടു് നാളു് കാത്തിരുന്നാല്‍ മനുഷ്യര്‍ക്കും ദേഷ്യം വരുമോ?

യാരിദ്,
don വന്ന സ്ഥിതിക്കു്.. എന്നാലും ഞാനായിട്ടു് മറുപടി പറയുന്നില്ല.

ദേവന്‍ May 18, 2008 at 9:44 PM  

തെറ്റിദ്ധരിച്ച് എല്ലാരും തെറ്റിദ്ധരിച്ച്.
വെയിലുകാരണം കണ്ണൊന്ന് ഇമ്പ്രിയാക്കിയതാ, അല്ലാതെ മൂപ്പര്‍ക്ക് ഒരു പ്രശ്നവുമുണ്ടെന്ന് തോന്നുന്നില്ല!

സി. കെ. ബാബു May 18, 2008 at 10:29 PM  

ദേവന്‍,
പ്രശ്നമില്ലാന്നു് ഒറപ്പാണോ? ആ ഇരുപ്പു് കാണുമ്പോ മരണം വരെ വല്ല നിരാഹാരസത്യാഗ്രഹ‍വുമാണോ കക്ഷി ലക്‍ഷ്യമിട്ടിരിക്കുന്നതു് എന്നുപോലും തോന്നിപ്പോകുന്നു! അങ്ങേരുടെ ഇഷ്ടാഹാരം എന്തെന്നറിഞ്ഞിരുന്നെങ്കില്‍ കണ്ണുതുറപ്പിക്കാന്‍ അത്തരത്തിലൊരു ഭോജനയാഗവും പാനീയയാഗവും നടത്തിനോക്കാമായിരുന്നു. ഒരുമാതിരിക്കാര്‍ അതില്‍ വീഴാറുണ്ടു്. ഏതായാലും കൊറച്ചുകൂടി കാക്കാം അല്ലേ?

Don(ഡോണ്‍) May 18, 2008 at 11:30 PM  

ഈ പട്ടി എന്നെ കാത്തിരുന്നതൊന്നുമല്ലെന്നു തോന്നുന്നു . ഇപ്പൊ വന്നപ്പോഴും അങ്ങേരു മുഖം വീര്‍പിച്ചു തന്നെ . അതുകൊണ്ട് ഞാന്‍ പോകുകയാ . ഒരു പക്ഷെ " ഏത് നായയ്ക്കും ഒരു ദിവസം വരും " എന്നോര്‍ത്ത് തന്‍റെ ദിവസത്തെ കാത്തിരിക്കുകയാകം.

പ്രിയ ഉണ്ണികൃഷ്ണന്‍ May 19, 2008 at 3:23 AM  

നിസ്സംഗത, പിന്നെ നേരിയ വിഷാദവും. കണ്ടില്ലേ ആ ചെവി ഔറ്റ് ഓഫ് ഫോക്കസ് ആയത്...

Vanaja May 19, 2008 at 7:19 AM  

എന്റീശ്വരാ,അടുത്ത ജന്മത്തില്‍ ലവനൊക്കെ പട്ടിയായിട്ടു ജനിക്കണേ. ഞാനേതെങ്കിലുമൊരു ബാബുവും. എന്നിട്ടു വേണം ലവന്റെയൊക്കെ ഫോട്ടൊ പിടിച്ചു ബ്ലോഗിലിടാന്‍.

ഭൂമിപുത്രി May 19, 2008 at 8:09 AM  

ബൌ...ബൌ...ഒന്നുപോണ്ണ്ടൊ മനുഷ്യരെ
ഇവിടുന്ന്...ഒരു പട്ടിയ്ക്ക് സ്വൈര്യമായിരുന്നൊന്ന് ചിന്തിയ്ക്കാനും വയ്യേ..ബൌ..ബൌ...ബൌ

പാമരന്‍ May 19, 2008 at 8:31 AM  

അതേ, ആ പട്ടിയാരാന്നാ വിചാരം? ഇട്ടിരിക്കുന്ന കുപ്പായം കണ്ടില്ലേ, കാവിയാ.. സ്വാമി ഹിമവല്‍ ശുനകാനന്ദ സരസ്വതി. അടുത്ത ചൈതന്യപൂജയ്ക്കുള്ള മന്ത്രങ്ങള്‍ ഹൃദിസ്തമാക്കിക്കൊണ്ടിരിക്കുവാ.. ശല്യപ്പെടുത്താതെ..

സി. കെ. ബാബു May 19, 2008 at 8:38 AM  

don,

വന്ന ദിവസം പോയതിലുള്ള ദുഃഖമാണു് ആ മുഖത്തു് ഞാന്‍ വായിക്കുന്നതു്. ഇനിയൊന്നു് വരുമോ എന്ന ആശങ്കയും.

പ്രിയ,

നിരന്നിരിക്കുന്ന മൂന്നു് കുരങ്ങന്മാരുടെ പ്രതിമ കണ്ടിട്ടില്ലെ? ആദ്യത്തവന്‍ വായ്പൊത്തിയും, രണ്ടാമത്തവന്‍ ചെവി പൊത്തിയും, മൂന്നാമത്തവന്‍ കണ്ണുപൊത്തിയും ഇരിക്കുന്നതിന്റെ? ഇവിടെ നമ്മുടെ കഥാനായകന്‍ ഈ മൂന്നു് കാര്യങ്ങളും ഒറ്റയ്ക്കു് സാധിക്കുന്നു! അപ്പൊ ഇവനല്ലേ മിടുക്കന്‍? എന്തായാലും പ്രിയ അവന്റെ കലങ്ങിയ മനസ്സിലെ കോളിളക്കങ്ങള്‍ കുറെയെങ്കിലും മനസ്സിലാക്കി. അതാണു് “മനുഷ്യജ്ഞാനം”! വെറുതെയല്ല പുരുഷന്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ സ്ത്രീ കാണും എന്നു് പറയുന്നതു്!

വനജ,

“ലെവനൊക്കെ” പട്ടിയായിട്ടു് ജനിക്കുന്നതിനു് എനിക്കൊരു വിരോധവുമില്ല. പക്ഷേ വനജ ഞാനായി ജനിക്കാതിരിക്കുന്നതാണു് നല്ലതു്. കാരണം എനിക്കു് വനജയോടു് ഒരു വിരോധവുമില്ല.

ഭൂമിപുത്രി,

ഞാനും അതുതന്നെയാ ചോദിക്കുന്നെ. ഇവരൊക്കെ താപസ്സന്റെ “മനസ്സിളക്കാന്‍ വന്ന മേനകമാരാണോ” എന്നു്! “Reflective ആയൊരു ശുദ്ധനാം നായയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല”!

സി. കെ. ബാബു May 19, 2008 at 8:45 AM  

പാമരന്‍,

അന്ധകാരത്തില്‍ തപ്പുന്ന ഞങ്ങളെ സത്യത്തോടു് കൂടുതല്‍ അടുപ്പിച്ചതിനു് നന്ദി! നിറത്തിലാണു് കാര്യം! നിറത്തില്‍ മാത്രമാണു് കാര്യം! കാവി, ചുവപ്പു്, വെള്ള, പച്ച, കത്തി, താടി, കരി...

ശ്രീവല്ലഭന്‍. May 19, 2008 at 10:54 AM  

ഇതൊരു പെണ്‍പട്ടി ആണോ, ആണ്‍ പട്ടി ആണോ? ചിത്രം ക്ലിയര്‍ അല്ല :-)

സി. കെ. ബാബു May 19, 2008 at 11:26 AM  

ശ്രീവല്ലഭന്‍,

സ്വപ്നമരീചിക മാഞ്ഞുകഴിഞ്ഞാല്‍
ആശയെവിടെ? നിരാശയെവിടെ?

കാവിയൊരെണ്ണം വാരിയുടുത്താല്‍
ആണ്മയെവിടെ? പെണ്മയെവിടെ?
സ്വാമിയെവിടെ? ആസാമിയെവിടെ?
അമ്മയെവിടെ? പെണ്ണമ്മയെവിടെ?

സംശയാലു ആവാതിരിക്കൂ ഭക്താ! :)

വേണു venu May 19, 2008 at 4:28 PM  

അയ്യോ ഇതല്ലേ ശുക ധ്യാനം.:)

സി. കെ. ബാബു May 19, 2008 at 6:07 PM  

വേണു,

അപ്പടിത്താന്‍! ഇതുതാന്‍ സാക്ഷാല്‍ ശുനകധ്യാനം. സ്വാമി ശ്രീ ശ്രീ ശ്രീ ശ്രീ ശ്രീശുനകാനന്ദ ശുക്ലാനന്ദ ബ്രഹ്മാനന്ദ പരമാനന്ദ നിത്യാനന്ദ മുക്ത്യാനന്ദ ശക്ത്യാനന്ദ മുഷ്കാനന്ദ ഘടോല്‍ക്കചാനന്ദ വെറുതേയാനന്ദ ധിറുതീലാനന്ദ ചുമ്മാതെയാനന്ദ ചൊറിഞ്ഞാലുമാനന്ദ......... നേരിട്ടു് നയിക്കുന്ന അതീന്ദ്രിയ ഉപേന്ദ്രിയ അന്തരേന്ദ്രിയ പഞ്ചേന്ദ്രിയ നഞ്ചേന്ദ്രിയ ആത്മീയ പരമാത്മ പരോപകരാത്മ പരദൂഷണാത്മ സ്വര്‍ഗ്ഗീയമോക്ഷധ്യാനം.

kallapoocha May 25, 2008 at 10:48 AM  

nice snap!!

ഗീതാഗീതികള്‍ May 27, 2008 at 1:08 PM  

തീര്‍ച്ചയായും അവന്റെ മുഖത്തു നിരാശയൊന്നുമല്ല. ഒരു ശാന്തത, ഒരു തൃപ്തിഭാവം ഒക്കെയാണ്..... എനിക്കാ ശ്വാനസുന്ദരനെയങ്ങു ഇഷ്ടപ്പെട്ടു....

സി. കെ. ബാബു May 27, 2008 at 9:30 PM  

kallapoocha,
നന്ദി.

ഗീത,
നന്മ നന്മയേ കാണൂ. :)

Alex John June 23, 2008 at 11:35 AM  

ഈ പട്ടി സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കുമോ, ഇത്രയും പട്ടികള്‍ തന്നെപ്പറ്റി comments എഴുതുമെന്ന്‌... അതും, കഷ്ടപ്പെട്ട് മലയാളത്തില്‍ ടയ്പ്പു ചെയ്ത്...ഭയങ്കരം തന്നെ...
പിന്നെ മനുഷ്യരെ, ഇടക്ക് എന്റെ ഒരു ബ്ലോഗുണ്ട്, അവിടെ ഒന്നു പോയി നൊക്കണം കെട്ടാ,
http://alexjohndxb.blogspot.com ഒരു മഹാ നോവലാണ്‌.... എനിക്ക് ഭയങ്കര ഇഷ്ടമായി... കാരണം ഞാന്‍ തന്നെയാണ്‌ എഴുതുന്നത്‌

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP