Thursday, May 8, 2008

ബില്ലറി ക്ലിന്റണ്‍ (Billary Clinton)


= ഭൂതകാലത്തിന്റെ കണ്ണിറുക്കല്‍ =

(അയച്ചുകിട്ടിയതു്. രസകരമായി തോന്നിയതുകൊണ്ടു് പോസ്റ്റുന്നു.)


6 comments:

ഫസല്‍ May 8, 2008 at 2:09 PM  

മനസ്സിന്‍റെ കണ്ണാടി മുഖമെന്ന് പഴമൊഴി..
മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന് പുതുമൊഴി...

കൊള്ളാം രസകരമായിരിക്കുന്നു, ആശംസകള്‍

അമൃതാ വാര്യര്‍ May 8, 2008 at 3:25 PM  

നല്ല രസമുണ്ട്ട്ടോ...
പടം കാണാന്‍.....

ഭൂമിപുത്രി May 8, 2008 at 3:58 PM  

അല്ലെങ്കിലും ‘ക്ലിന്റണ്‍ ക്ലിന്റന്‍’എന്നു തന്നെയാണല്ലൊ ആ സ്ഥാനാറ്ത്ഥി മാഡത്തീനെ എപ്പോഴും റെഫറ് ചെയ്യുന്നത്

യാരിദ്‌|~|Yarid May 8, 2008 at 6:39 PM  

എന്തു ക്ലിന്റണായാലും കൊച്ചു കൊള്ളാം..;)

സി. കെ. ബാബു May 8, 2008 at 8:30 PM  

ഫസല്‍,

എന്റെ ബ്ലോഗിലേക്കു് സ്വാഗതം. കമന്റിനു് നന്ദി.

മനസ്സിലെ ദുരൂഹതകളുടെ ഉത്തരം സ്നേഹത്തിന്റെ സമവാക്യങ്ങളിലാണു് തേടേണ്ടതെന്ന ഒരു മറുമൊഴി കൂടി പഴമൊഴിക്കും പുതുമൊഴിക്കും ഇടയില്‍ ഞാന്‍ ചേര്‍ക്കട്ടെ!

അമൃതെ,

"നിന്‍‌മന്ദഹാസം ചന്ദ്രികയായതില്‍" സന്തോഷം. :)

ഭൂമിപുത്രി,

ഞങ്ങള്‍ ആണുങ്ങള്‍ ആനയെ തളക്കും, പശുവിനെ തൊഴുത്തില്‍ കേറ്റും, കോഴിയെ കൂട്ടിലടയ്ക്കും, പെണ്ണിനെ കെട്ടും! അതൊക്കെ കാരണോമ്മാരായിട്ടു് ഞങ്ങടെ സ്വന്തം 'സാധനങ്ങള്‍'! പുരുഷമേധാവിത്വം സിന്ദാബാദ്! :)

കാര്യമായി:

സ്ത്രീകള്‍ക്കു് വേണമെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെ പേരിനോടൊപ്പം സ്വന്തം കുടുംബപ്പേരും എഴുതാന്‍ പല രാജ്യങ്ങളും അനുവദിക്കുന്നുണ്ടു്. സ്വന്തം വീട്ടുപേരു് ഉപേക്ഷിച്ചു് ഭാര്യയുടെ വീട്ടുപേരു് സ്വീകരിക്കുന്ന പുരുഷന്‍‌മാരുമുണ്ടു്. അധികവും അതു് ചെയ്യുന്നവര്‍ അന്യനാട്ടില്‍ ചെന്നു് അവിടന്നു് ഒരു പെണ്ണിനെ വിവാഹം കഴിക്കുകയും അവിടെ തുടര്‍ന്നു് ജീവിക്കുന്നവരുമാണു്. കേരളത്തിലെ മാത്രമല്ല, പോളണ്ടു്, റഷ്യ മുതലായ രാജ്യങ്ങളിലെ പല പേരുകളും‍ അവ ശീലിച്ചിട്ടില്ലാത്ത നാവുകള്‍ ഉളുക്കിപ്പോകുന്ന തരവുമാണല്ലോ. നമ്മുടെ 'ഴ' ഒരുമാതിരിപെട്ട നാവുകള്‍ക്കു് വഴങ്ങുന്നതല്ല. തമിഴന്‍ 'വഴി' എന്നു് പറയുന്ന പോലെയൊക്കെ ഇരിക്കും!

സംബോധന ചെയ്യാന്‍ യൂറോപ്പില്‍ പൊതുവേ സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ മാത്രമേ വിളിപ്പേരു് ഉപയോഗിക്കൂ. ഒരു 'കുട്ടപ്പന്‍ കടുവാക്കുഴിയില്‍' അവിടെ മിസ്റ്റര്‍ കുട്ടപ്പന്‍ അല്ല, മിസ്റ്റര്‍ കടുവാക്കുഴിയില്‍ ആണു്! ഇരട്ടപ്പേരുള്ളവര്‍ ഭാഗ്യവാന്മാര്‍! ഏതെങ്കിലും ഒരു 'തോമസ് ജോണ്‍ വഴുതനത്തോട്ടത്തില്‍' അവന്റെ വീട്ടുപേരു് എന്തെന്ന ചോദ്യത്തിനു്‍ 'ജോണ്‍' എന്നു് മറുപടി കൊടുത്താല്‍ അവന്‍ 'മിസ്റ്റര്‍ ജോണ്‍' ആയി രക്ഷപെടും! ഏതു് ഭാഷ എന്നതനുസരിച്ചു് 'ജോണ്‍' എന്നതു് 'യോണ്‍' ആയി മാറിക്കൂടെന്നുമില്ല!

അമേരിക്കക്കാരുടെ മിസ്സസ് (ഹില്ലറി) ക്ലിന്റണും മിസ്റ്റര്‍ (ബില്‍) ക്ലിന്റണും പരസ്പരം വെറും ഹില്ലറിയും ബില്ലും!

'68' ജെനറേഷനുശേഷം 'പപ്പ, മമ്മി' എന്നതിനൊക്കെ പകരം വിളിപ്പേരു് വിളിക്കാന്‍ മക്കളെ അനുവദിക്കുന്ന മാതാപിതാക്കള്‍ വരെയുണ്ടു് യൂറോപ്പില്‍, വിരളമാണെങ്കിലും!

കാര്യങ്ങള്‍ ഇത്തിരി 'ഈസി' ആയി കണ്ടാല്‍ ഒരു കുഴപ്പവുമില്ല! ഭാരതീയനു് കഴിയാത്തതും അതുതന്നെ! നമുക്കു് ജോലി ചെയ്യുന്നതിലൊഴികെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഒരുതരം 'മരിച്ചവീട്ടിലെ' ഗൊരവമാണല്ലോ!

യാരിദേ,

'തുരുത്തേശമേ' തലേലൊള്ളൂല്ലെ?

kallapoocha May 25, 2008 at 10:52 AM  

nice work..

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP