Sunday, April 27, 2008

വീക്ഷണ(ത്രി)കോണം

= കാഴ്ച്ചപ്പാടുകള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ =


പരന്നതുമല്ല, ഉരുണ്ടതുമല്ല. ഭൂമി സത്യമായിട്ടും ത്രികോണാകൃതിയിലാണു്.

18 comments:

ശ്രീവല്ലഭന്‍. April 27, 2008 at 1:05 PM  

വീക്ഷണ (ത്രി) 'കോണകം' ഇഷ്ടപ്പെട്ടു! സ്വന്തമായ് ഒരു കണ്ണിന്‍റെ കാഴ്ച ശക്തി മാത്രം! അത് മങ്ങി മങ്ങി ഇല്ലാതായാല്‍?

ഓ.ടോ: മുഖത്ത് വച്ച ഒരു തരം കോണകം തന്നെ അല്ലെ? ഇനി ഇവിടെ ഒരു മത പ്രഭാഷണ പരമ്പര പ്രതീക്ഷിക്കാം. :-)

സി. കെ. ബാബു April 27, 2008 at 2:44 PM  

ശ്രീവല്ലഭന്‍,

'വീക്ഷണ(ത്രി)കോണകം' എന്നെഴുതി 'ക'യും ബ്രാക്കറ്റില്‍ ഇടാനായിരുന്നു ഞാനും ശ്രമിച്ചതു്. പക്ഷേ മലയാളം ലിപി സമ്മതിച്ചില്ല. ആ കുറവു് താങ്കളുടെ കമന്റ് നികത്തി.

മതപ്രഭാഷണത്തില്‍ ഉച്ചഭാഷിണിയും ചെണ്ടമേളവുമുണ്ടെങ്കില്‍ ഞാനുമുണ്ടു്.

ചെണ്ടമേളം! ചെണ്ടമേളമാണു് മോനേ കളി! കേക്കണോങ്കി ചെണ്ടമേളം കേക്കണം. അതിന്റെ നൊസ്റ്റ്രഡാമൂസാക്കാ ഒന്നുവേറെ!

ധീയം തക്ക ധീയം തക്ക, തരികിട തരികിട ധീയം തക്ക!
ധീയം തക്ക ധീയം തക്ക, തരികിട തരികിട ധീയം തക്ക!.........................

മൂര്‍ത്തി April 27, 2008 at 8:59 PM  

ഡാലിയുടെ ഈ പോസ്റ്റില്‍ പണ്ടിട്ട ഒരു കമന്റ് ഇവിടെയും കിടക്കട്ടെ..

ഭൂമി പരന്നതാണെന്നു പറഞ്ഞിരുന്നവരെ തിരുത്തി ഭൂമിക്ക് ഗോളാകൃതി ആണെന്ന് സ്ഥിരീകരിച്ചു. അതു തെറ്റാണ് കോഴിമുട്ടയുടെ ആകൃതിയാണെന്ന് പിന്നെ തെളിയിച്ചു. അതും ശരിയല്ല മദ്ധ്യഭാഗം അല്പം പുറത്തോട്ട് തള്ളിനില്‍ക്കുന്ന കോഴിമുട്ടപോലെ എന്നായി..പിന്നെ അറ്റം ഇത്തിരി പരന്നു നടു പുറത്തോട്ടു തള്ളിനില്‍ക്കുന്ന ഷേയ്പ്പ് എന്നായി...അവസാനം ഭൂമിക്ക് ഭൂമിയുടെ ഷേയ്പ്പ് എന്നായി...എത്ര ലളിതം..അല്ലേ?

ഭൂമിപുത്രി April 27, 2008 at 9:54 PM  

ഒന്നെത്തിനോക്കാന്‍ പോലും ബ്ഭയക്കുന്ന ഒരു ഭാവമില്ലേ
ആ ഒറ്റക്കണ്ണില്‍?
ദൈവത്തിനു നിരകാത്തതെന്ന് കരുതുന്നുണ്ടാവും പാവം!

സി. കെ. ബാബു April 27, 2008 at 9:56 PM  

മൂര്‍ത്തി സിഗററ്റ് വലി നിര്‍ത്ത്യേപ്പിന്നെ വിക്കിപ്പീടികേലൊന്നും പോകാറില്ല അല്ലേ? ഭൂമി കോഴിമുട്ട പോലെ നടുതുളഞ്ഞ പരിപ്പുവടയാണെന്നതാണു് ഏറ്റവും പുതിയ അപ്ഡേറ്റ്! (പെന്റഗണ്‍ സര്‍ട്ടിഫൈഡ്! ബുഷ് അണ്ടര്‍സൈന്‍ഡ്!) ഞാന്‍ മൂക്കീപ്പൊടി വാങ്ങാന്‍ വിക്കിവരെ പോയിരുന്നു! The Wikiman 'tolded' me and I 'tolded' you.

സി. കെ. ബാബു April 27, 2008 at 10:38 PM  

ജീവനില്‍ ഭയം മൃഗങ്ങള്‍ക്കുപോലുമില്ലേ ഭൂമിപുത്രി?

അവര്‍ ഭയക്കുന്നതു് ദൈവത്തെയൊ മനുഷ്യരെയോ എന്നെനിക്കറിയില്ല. ഈ സ്വാതന്ത്ര്യവന്ധ്യംകരണം ഒരു ദൈവികകല്പനയും സ്വാഭാവികതയുമായി ഒരുപക്ഷേ അവര്‍ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ടാവാം.

സ്വന്തം നീചത്വവുമായി പോലും ഇണങ്ങിച്ചേരാനുള്ള ഒരു കഴിവു് മനുഷ്യനുണ്ടു്. എങ്ങനെയും ജീവിക്കാനുള്ള ആഗ്രഹമാണു് അതിനു് പിന്നില്‍! ‍

അവരുടെ ഈ ദയനീയാവസ്ഥ കാണുന്ന ബോധമുള്ള മനുഷ്യര്‍ക്കു് തോന്നുന്ന അതേ വികാരം അവര്‍ക്കും ഉണ്ടാവാം, ഉണ്ടാവാതിരിക്കാം. എനിക്കറിയില്ല.

ഒന്നെനിക്കറിയാം: ആ സ്ത്രീയോ മറ്റാരെങ്കിലുമോ എന്തു് വേഷം ധരിക്കണമെന്നതു് ഒരു ദൈവത്തിന്റെ തലവേദന ആവാന്‍ കഴിയില്ല.

പാമരന്‍ April 28, 2008 at 4:52 AM  

:)

സി. കെ. ബാബു April 28, 2008 at 6:52 PM  

നന്ദി, പാമരന്‍.

ഭൂമിപുത്രി April 28, 2008 at 7:01 PM  

ദൈവത്തിന്റെ തലവേദന ഈടൈപ്പ് നിയമങ്ങളൊക്കെ
കെട്ടിച്ചമയ്ക്കുന്നവരായിരിയ്ക്കണം ബാബൂ.

സി. കെ. ബാബു April 29, 2008 at 9:47 AM  

Free will, ഭൂമിപുത്രി, Free will!
കാര്യങ്ങള്‍ ദൈവത്തിന്റെ കൈവിട്ടുപോയി! ഇനി അതൊക്കെ നേരെയാക്കാന്‍ മനുഷ്യനു് മാത്രമേ കഴിയൂ!

Kichu & Chinnu | കിച്ചു & ചിന്നു April 29, 2008 at 1:41 PM  

നല്ല തലക്കെട്ട്, നല്ല ഫോട്ടോ, നല്ല ആശയം .. :)

സി. കെ. ബാബു April 29, 2008 at 5:58 PM  

കിച്ചു & ചിന്നു,

വളരെ നന്ദി.

അമൃതാ വാര്യര്‍ April 30, 2008 at 8:02 PM  

സ്വാതന്ത്ര്യം ദാഹിക്കുന്ന കണ്ണുകള്‍.....
അവ മൂടുപടമിട്ട്‌ മറച്ചത്‌....
സമൂഹമാണ്‌.....
അസ്വാതന്ത്ര്യത്തിന്റെ
മതില്‍ക്കെട്ടുകള്‍
തകര്‍ത്തെറിഞ്ഞ്‌
മനുഷ്യനെപ്പോലെ
ജീവിക്കണമെന്ന തോന്നല്‍
അവര്‍ക്ക്‌ തീര്‍ച്ചയായും ഉണ്ട്‌...
എന്നാല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്‌....
ഞാനും നിങ്ങളുമെല്ലാമടങ്ങുന്ന സമൂഹം..
മതവികാരം മതവിചാരത്തെ
മറികടക്കുമ്പോള്‍....
മതങ്ങളുടെ സാരം തന്നെ
ദുരുപയോഗം ചെയ്യപ്പെടുന്നു...
പലപ്പോഴും പുരുഷാധിപത്യസമൂഹം...
അത്തരം ദുര്‍വ്യാഖ്യാനങ്ങളെ
ഉപയോഗിച്ചത്‌..
സ്ത്രീകളെ എന്നും അടിമകളാക്കി
വയ്ക്കുവാനാണ്‌...
അതിന്‌ സദാചാരമെന്ന
പദത്തെ പലപ്പോഴും ദുരുപയോഗിച്ചു....

വളരെ നല്ല പടം...

സി. കെ. ബാബു April 30, 2008 at 10:04 PM  

അമൃതെ,

'പൂര്‍ണ്ണ'സ്വതന്ത്രരല്ല നമ്മളാരും. ആവുകയുമില്ല. കാരണം, നമ്മളെല്ലാവരും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ 'വളര്‍ത്തപ്പെട്ടവരാണു്'. പക്ഷേ, മതവിശ്വാസത്തിന്റെയോ, മറ്റു് സമഗ്രാധിപത്യനീതിശാസ്ത്രങ്ങളുടെയോ പേരില്‍ ചുരുക്കം ചിലര്‍ എത്രയോ അധികം ചിലര്‍ക്കു് ചിന്താസ്വാതന്ത്ര്യവും, ജീവിക്കാനുള്ള അവകാശവും നിഷേധിക്കുമ്പോള്‍ അതൊരു സാമൂഹികപ്രശ്നമായി കാണാതെ, സാമുദായികസ്വാതന്ത്ര്യമോ കുടുംബസ്വാതന്ത്ര്യമോ ഒക്കെ ആയി കണ്ടു് മൗനാനുവാദം നല്‍കുന്നതാണു് നമ്മുടേതുപോലത്തെ സമൂഹങ്ങളുടെ പ്രധാനപ്രശ്നം. വ്യക്തിക്കു് പൊതുവിന്റെ ഒരു ചെറിയ അംശമായി മാത്രമേ അവിടെ നിലനില്‍പുള്ളു. അതേസമയം, സമൂഹത്തിന്റെ ഒരു ഭാഗമായി തുടര്‍ന്നുകൊണ്ടുതന്നെ പൗരനു് സ്വന്തം വ്യക്തിത്വം വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും കഴിയും. അതൊരു ആഗ്രഹസ്വപ്നമല്ല, വസ്തുതയാണു്. അതിനു് സാമൂഹികസാഹചര്യങ്ങള്‍ മാറിയാല്‍ മതി. ഈ വിഷയം വളരെ സങ്കീര്‍ണ്ണമാണെന്നു് അറിഞ്ഞുകൊണ്ടുതന്നെയാണു് ഇതു് പറയുന്നതു്. വേണ്ടതേ നമുക്കു് ലഭിക്കൂ. അതും അതിനുവേണ്ടി ശ്രമിച്ചാല്‍ മാത്രം! വേണ്ടതു് എന്തെന്നുപോലും അറിയാത്ത അവസ്ഥയിലേക്കു് വളര്‍ത്തിയെടുത്ത മനുഷ്യര്‍ പിന്നെ എന്തുചെയ്യാന്‍?

അമൃതയുടെ ചിന്തകളുടെ ആഴവും ലോജിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. എല്ലാ നന്മകളും!

ഗീതാഗീതികള്‍ May 1, 2008 at 8:45 AM  

കാഴ്ച one way മാത്രം മതി എന്നു കല്‍പ്പിക്കുന്നതു കൊണ്ടല്ലേ ഇങ്ങനെ.
സ്ത്രീയായതു കൊണ്ടു മാത്രം ലോകത്തെ കാണാന്‍ ഈ ത്രികോണ വട്ടം ധാരാളം മതി എന്നുശഠിച്ചാല്‍ പിന്നെന്തുചെയ്യും ആ പാവം?

സി. കെ. ബാബു May 1, 2008 at 11:22 AM  

ഗീത,

നമുക്കു് തിരിച്ചറിവുണ്ടാവുന്നതിനു് മുന്‍പുതന്നെ കാണേണ്ടതും കാണേണ്ടാത്തതും എന്തെന്നു് ആരോ നമ്മളെ പഠിപ്പിക്കുന്നു. പിന്നീടു് അതുതന്നെ നമ്മുടെ 'തിരിച്ചറിവു്' ആയി മാറുന്നു. ദീര്‍ഘകാലം എന്തെങ്കിലും ആണെന്നു് 'കാണിക്കാന്‍' നമ്മള്‍ ശ്രമിക്കുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്താല്‍ പിന്നീടു് മറ്റെന്തെങ്കിലും 'ആവാന്‍' നമുക്കു് കഴിയുകയില്ല.

ലോകത്തെ കാണാന്‍ ത്രികോണവിടവുമാത്രം മതി എന്നു് ആദ്യം ശഠിക്കുന്നതു് ആ സ്ത്രീയല്ല. പിന്നീടു് അതു് അവളുടെ സത്യവും 'ഉത്തമബോധ്യവും' ആയി മാറുകയാണു് ചെയ്യുന്നതു്. വിശ്വാസസത്യങ്ങള്‍ പലരെ സംബന്ധിച്ചും ജീവന്‍ ബലികഴിച്ചും നിലനിര്‍ത്തേണ്ട വിശുദ്ധതകളായി മാറുന്നതും അതുകൊണ്ടുതന്നെ.

തീര്‍ച്ചയായും എല്ലാവരും അങ്ങനെ ആവണമെന്നില്ല. ആവണമോ വേണ്ടയോ എന്ന തീരുമാനം പക്ഷേ മനുഷ്യന്റെ അറിവോ പങ്കാളിത്തമോ ഇല്ലാതെ ചെറുപ്പത്തിലേ തന്നെ രൂപമെടുത്തിരിക്കും. ചിലര്‍ക്കു് അതുവഴി ലഭിക്കുന്നതു് 'അകത്തേക്കു്' ജനലുകളും വാതിലുകളും ഇല്ലാത്ത ലോകമായിരിക്കുമെന്നതിനാല്‍ 'അന്യമായ' ചിന്തകള്‍ക്കു് അകത്തേക്കുള്ള പ്രവേശനം കര്‍ശനമായി നിഷേധിക്കപ്പെടുന്നു.

വിശ്വാസം അതില്‍ത്തന്നെ ദോഷം ചെയ്യണമെന്നില്ല. സാമാന്യമനുഷ്യര്‍ക്കു് 'ബൌദ്ധികതലവേദനകളില്‍' നിന്നുള്ള മോചനവും അതു് നല്‍കുന്നുണ്ടാവാം. മനുഷ്യനും ലോകത്തിനും ഭീഷണിയാവുന്നതു് വിശ്വാസത്തിലെ അന്ധതയുടെ മറവില്‍ വിതയ്ക്കപ്പെടുന്ന അസഹിഷ്ണുത മാത്രമാണു്.

മറ്റൊരു നിലപാടു് മതങ്ങള്‍ക്കു് ആവില്ല എന്നു് മനസ്സിലാക്കിയതിനാലാണു് പരിഷ്കൃതസമൂഹങ്ങള്‍ മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍പിരിച്ചതു്. ഭാരതീയരില്‍ ബഹുഭൂരിപക്ഷവും ഈ വസ്തുത മനസ്സിലാക്കുന്നതില്‍ നിന്നും ഇന്നും തടയപ്പെടുന്നു.

വിധിയില്‍ നിരുപാധികം വിശ്വസിക്കാനും ശിരസാ വഹിക്കാനും പഠിപ്പിച്ചുവച്ചിരിക്കുന്നതുമൂലം 'ആശാന്റെ ഗുലാനെ കേറി വെട്ടാന്‍' ഭാരതീയനൊട്ടു് ധൈര്യവുമില്ല.

ആശംസകളോടെ,

ഗീതാഗീതികള്‍ May 27, 2008 at 12:59 PM  

ശ്രീ ബാബു പറഞ്ഞത് അക്ഷരം പ്രതി ശരി. പക്ഷേ അടിച്ചേല്‍പ്പിക്കുന്ന ആ തിരിച്ചറിവ് ഏറ്റുവങ്ങാനല്ലതെ, അവനവന്റേതായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്കു കഴിയുന്നതുമില്ല, അതിനു ശ്രമിക്കുന്നതുമില്ല. എനിക്കറിയാവുന്ന ചിലര്‍, അതുവരെ തട്ടമൊന്നുമില്ലാതെ വന്നിരുന്നവര്‍,പെട്ടൊന്നൊരു സുദിനത്തില്‍ സാരിത്തുമ്പു കൊണ്ടു തലമറച്ചു വരാന്‍ തുടങ്ങി. പിന്നെയതു പ്രത്യേക തട്ടമായി. അവസാനം പര്‍ദ്ദയുമായി.45,50 വയസ്സു പ്രായത്തിലാണ് ഇതൊക്കെ. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് പള്ളിയിലെ പുരോഹിതര്‍ വീട്ടിലെ പുരുഷന്മാരെ ചട്ടം കെട്ടുന്നു, പുരുഷന്മാര്‍ തങ്ങളുടെ സ്ത്രീകളെ ഈ വസ്ത്രധാരണത്തിനു നിര്‍ബന്ധിക്കുന്നു.

ഓരോരുത്തര്‍ക്ക് സുഖവും സൌകര്യവുമെന്നു തോന്നുന്നത് ചെയ്യട്ടെ. കാണുന്നവര്‍ക്ക് അത് അസ്വസ്ഥത ജനിപ്പിക്കുമെങ്കിലും അവര്‍ക്കതില്‍ പരാതിയില്ലെങ്കില്‍ പിന്നെ ....

Inji Pennu August 25, 2009 at 9:37 PM  

Nice!

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP